ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറും കിടിലൻ ആനുകൂല്യങ്ങളും; പുതിയ പ്ലാനുകളുമായി എയർടെൽ

|

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം ഓപ്പറേറ്ററാണ് ഭാരതി എയർടെൽ. തങ്ങളുടെ ഉപയോക്താക്കൾക്കായി രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഈ രണ്ട് പുതിയ പ്ലാനുകൾക്കൊപ്പം ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും എയർടെൽ ഓഫർ ചെയ്യുന്നു. മൂന്ന് മാസത്തേക്കാണ് യൂസേഴ്സിന് സബ്സ്ക്രിപ്ഷൻ ആനുകൂല്യം ലഭിക്കുന്നത്. സൗജന്യ ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ബണ്ടിൽ ചെയ്യുന്ന മറ്റ് നിരവധി പ്ലാനുകൾ എയർടെൽ ഓഫർ ചെയ്യുന്നുണ്ട്. എന്നാൽ ഈ പ്ലാനുകൾ എല്ലാം ഒരു വർഷത്തേക്കാണ് ഈ ഓവർ ദ ടോപ്പ് ( ഒടിടി ) ആനുകൂല്യം യൂസേഴ്സിന് നൽകുന്നത്.

 

പ്ലാനുകൾ

പുതിയ പ്ലാനുകൾ ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ഓഫർ ചെയ്യുന്നത് മൂന്ന് മാസത്തെ വാലിഡിറ്റിയിലാണ്. 399 രൂപ വില വരുന്നതാണ് ഇതിലെ ആദ്യത്തെ പ്ലാൻ. രണ്ടാമത്തെ പ്ലാനിന് 839 രൂപയും വില വരുന്നു. ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ഓഫർ ചെയ്യുന്ന ഈ രണ്ട് പ്ലാനുകളെക്കുറിച്ചും കൂടുതൽ വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

സൗജന്യ നെറ്റ്ഫ്ലിക്സ് ആക്സസ് നൽകുന്ന എയർടെൽ ബ്രോഡ്ബാൻഡ് പ്ലാനുകൾസൗജന്യ നെറ്റ്ഫ്ലിക്സ് ആക്സസ് നൽകുന്ന എയർടെൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ

ഭാരതി എയർടെൽ 399 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ഭാരതി എയർടെൽ 399 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ഒരു ഡെയിലി ഡാറ്റ ഓഫർ എന്ന നിലയിലാണ് 399 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ എയർടെൽ അവതരിപ്പിക്കുന്നത്. പ്രതിദിനം 2.5 ജിബി ഡാറ്റയാണ് ഈ പ്ലാനിന് ഒപ്പം യൂസേഴ്സിന് ലഭിക്കുക. അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യങ്ങളും പ്രതിദിനം 100 എസ്എംഎസുകളും ഈ പ്ലാനിന്റെ സവിശേഷതയാണ്. മൂന്ന് മാസത്തെ വാലിഡിറ്റിയുള്ള ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനിലേക്കും ഉപയോക്താക്കൾക്ക് ആക്‌സസ് ലഭിക്കും.

399 രൂപ
 

എന്നാൽ 399 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റി മാത്രമാണ് ഉള്ളത്. നിരവധി എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും 399 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. ആമസോൺ പ്രൈം വീഡിയോ മൊബൈൽ പതിപ്പിന്റെ ഒരു മാസത്തെ സൌജന്യ ട്രയൽ, അപ്പോളോ 24|7 സർക്കിൾ തുടങ്ങിയ ആനുകൂല്യങ്ങൾ എയർടെൽ താങ്ക്സ് ബെനിഫിറ്റ്സിന് ഒപ്പം വരുന്നു.

200 രൂപയിൽ താഴെ വിലയുള്ള തകർപ്പൻ ബിഎസ്എൻഎൽ പ്ലാനുകൾ200 രൂപയിൽ താഴെ വിലയുള്ള തകർപ്പൻ ബിഎസ്എൻഎൽ പ്ലാനുകൾ

ഭാരതി എയർടെൽ 839 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ഭാരതി എയർടെൽ 839 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

839 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനും ഡെയിലി ഡാറ്റ ഓഫർ ആണ്. 84 ദിവസത്തെ വാലിഡിറ്റിയിൽ ആണ് 839 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ വരുന്നത്. ഈ പ്ലാനിന് ഒപ്പം ഉപയോക്താക്കൾക്ക് മൂന്ന് മാസത്തെ ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും. 839 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിനൊപ്പം പ്രതിദിനം 2 ജിബി ഡാറ്റയാണ് എയർടെൽ ഓഫർ ചെയ്യുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും പ്രതിദിനം 100 എസ്എംഎസുകളും ഈ പ്ലാനിന്റെ പ്രത്യേകതയാണ്. എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും 839 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ ബണ്ടിൽ ചെയ്യുന്നു, അതിൽ എയർടെൽ എക്സ്ട്രീം മൊബൈൽ പാക്കും ഉൾപ്പെടുന്നുണ്ട്.

ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ

മൂന്ന് മാസത്തെ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനോട് കൂടിയ നാല് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ ബുധനാഴ്ച റിലയൻസ് ജിയോ ലോഞ്ച് ചെയ്തിരുന്നു. പിന്നാലെയാണ് എയർടെലും പുതിയ പ്ലാനുകൾ പ്രഖ്യാപിക്കുന്നത്. ഓരോ ഉപയോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം ( എആർപിയു ) കൂട്ടാൻ ലക്ഷ്യമിട്ടാണ് കമ്പനികൾ ഈ പുതിയ പ്ലാനുകൾ അവതരിപ്പിക്കുന്നത്. കാരണം മൂന്ന് മാസത്തെ ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ അത്രയ്ക്ക് ആവശ്യമുള്ള പ്ലാനുകൾ അല്ല. 499 രൂപയടച്ചാൽ ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ ലഭിക്കുമെന്നത് ഓർക്കണം.

ജിയോയുടെയും എയർടെല്ലിന്റെയും 666 രൂപ പ്രീപെയ്ഡ് പ്ലാനുകളിൽ മികച്ചത് ഏത്ജിയോയുടെയും എയർടെല്ലിന്റെയും 666 രൂപ പ്രീപെയ്ഡ് പ്ലാനുകളിൽ മികച്ചത് ഏത്

999 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

999 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

അടുത്തിടെ എയർടെൽ പ്രഖ്യാപിച്ച മറ്റൊരു ഓഫർ ആണ് 999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. 84 ദിവസത്തെ വാലിഡിറ്റിയാണ് 999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ വഴി എയർടെൽ തങ്ങളുടെ യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. ഉയർന്ന ഡാറ്റ ആനുകൂല്യം നൽകുന്ന ഡെയിലി ഡാറ്റ പ്ലാൻ കൂടിയാണ് ഈ പ്രീപെയ്ഡ് പ്ലാൻ. പ്രതിദിനം 2.5 ജിബി ഡാറ്റയാണ് 999 രൂപ വില വരുന്ന എയർടെൽ പ്രീപെയ്ഡ് ഓഫർ ചെയ്യുന്നത്. 2.5 ജിബി ഡാറ്റ പരിധി അവസാനിച്ചാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം.

അൺലിമിറ്റഡ്

അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോൾസ് ആനുകൂല്യവും ഈ എയർടെൽ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. പ്രതിദിനം 100 എസ്എംഎസുകളും 999 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിനൊപ്പം യൂസേഴ്സിന് ലഭിക്കും. 100 എസ്എംസ് പരിധി കഴിഞ്ഞാൽ മെസേജുകൾക്ക് എയർടെൽ നിരക്ക് ഈടാക്കും. ലോക്കൽ മെസേജുകൾക്ക് 1 രൂപയാണ് നിരക്ക് വരുന്നത്. എസ്ടിഡി മെസേജുകൾക്ക് 1.5 രൂപയും നിരക്ക് വരുന്നു.

5ജി സ്പെക്ട്രം വില അംഗീകരിച്ച് ടെലിക്കോം മന്ത്രാലയം, ബാൻഡുകൾ നൽകുക 20 കൊല്ലത്തേക്ക്5ജി സ്പെക്ട്രം വില അംഗീകരിച്ച് ടെലിക്കോം മന്ത്രാലയം, ബാൻഡുകൾ നൽകുക 20 കൊല്ലത്തേക്ക്

ആമസോൺ പ്രൈം അംഗത്വം

സൌജന്യ ആമസോൺ പ്രൈം അംഗത്വം ആണ് 999 രൂപ വില വരുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാനിന്റെ പ്രധാന ആകർഷണം എന്ന് പറയാം. 84 ദിവസത്തെ വാലിഡിറ്റിയിലാണ് ആമസോൺ പ്രൈം മെമ്പർഷിപ്പ് ലഭിക്കുന്നത്. ഒരു പ്രീമിയം എയർടെൽ എക്‌സ്‌ട്രീം ചാനലിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിന് ഒപ്പം ലഭിക്കും. ഇഷ്ടത്തിന് അനുസരിച്ച് പ്രീമിയം എയർടെൽ എക്സ്ട്രീം ചാനൽ സെലക്റ്റ് ചെയ്യാം. മൂന്ന് മാസത്തെ അപ്പോളോ സർക്കിൾ അംഗത്വം, ഷാ അക്കാദമി കോഴ്‌സുകൾ, ഹലോ ട്യൂണുകൾ, വിങ്ക് മ്യൂസിക് എന്നിവയിലേക്കുള്ള ആക്സസും ഈ എയർടെൽ പ്രീപെയ്ഡ് പ്ലാൻ വഴി യൂസേഴ്സിന് ലഭിക്കും.

Best Mobiles in India

English summary
Bharti Airtel is the second largest telecom operator in India. The company has introduced two new prepaid plans for its customers. Along with these two new plans, Airtel is also offering a Disney Plus Hotstar mobile subscription. Users get the subscription benefit for three months.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X