എയര്‍ടെല്ലിന്റെ വോള്‍ട്ട് സേവനം അടുത്തത് ഇവിടെ!
രാജ്യത്ത് പലയിടങ്ങളിലായി എയര്‍ടെല്‍ 4ഡി വോള്‍ട്ട് സേവനം ആരംഭിച്ചു. ഇപ്പോള്‍ പുതുതായി 4ജി വോള്‍ട്ട് സേവനം ആരംഭിച്ചിരിക്കുന്നത് ഗുജറാത്തിലാണ്. 4ജി വോള്‍ട്ട് സേവനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് എച്ച്ഡി ക്വാളിറ്റിയിലുളള വോയിസ് കോളുകള്‍ വേഗത്തില്‍ വിളിക്കാന്‍ സാധിക്കും.

മൊബൈല്‍ ഉപഭോക്താക്കളെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ലോകോത്തര സേവനങ്ങള്‍ക്ക് അവസരം ഒരുക്കും എന്ന് ഭാരതി എയര്‍ടെല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മൂര്‍ത്തി ചഗന്തി പറഞ്ഞു. വോയിസ് കോളുകള്‍ ആരംഭിച്ചതില്‍ അദ്ദേഹം സന്തോഷിക്കുന്നു എന്നും, മൊബൈല്‍ ഡിവൈസുകളെ ഏറ്റവും മികച്ചതാക്കാനും നൂതന സാങ്കേതിക വിദ്യകള്‍ ആസ്വദിക്കാനും വോയിസ് സഹായിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുംബൈ, മധ്യപ്രേശ്, ഛത്തിസ്ഗഡ്, മഹാരാഷ്ട്ര, ഗോവ എന്നീവിടങ്ങളില്‍ ഇതിനകം തന്നെ വോള്‍ട്ട് സേവനങ്ങള്‍ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. എടര്‍ടെല്‍ വോള്‍ട്ട് സേവനം ആരംഭിക്കുന്നത് 4ജി/ എല്‍ടിഇ പ്രാപ്തമാക്കിയ മൊബൈല്‍ ഉപകരണങ്ങളില്‍ മാത്രമാണ്, അതില്‍ എയര്‍ടെല്‍ 4ജി സിമ്മും വേണം. 4ജി വോള്‍ട്ടിലുളള വോള്‍ട്ട് കോളുകള്‍ക്കും ഡാറ്റകള്‍ക്കും അധിക ചാര്‍ജ്ജ് ഈടാക്കില്ല.
എയര്‍ടെല്‍ വോള്‍ട്ടിനായി അനുയോജ്യമായ ചില മുന്‍നിര സ്മാര്‍ട്ട്‌ഫോണുകള്‍ ഇവിടെ പറയാം...
സാംസങ്ങ് : A5 2017/ A7 2017/ A8/ A9 Pro/ J2 2016/ J2 Pro/J5 Prime/ J7/ J7 2016/ J7 Prime/ J7 Nxt/ On 8/ On Nxt/Tab AS2/S6/S6 Edge
ജിയോണി: A1/X1/X1 S/A1 Lite/S3 Pro
ലാവ : Z25/ Z80/ Z90/Era 2V
വിവോ: Y55L/V5/V5 S/Y 66


Click it and Unblock the Notifications