വൈ-ഫൈ റൂട്ടറും 1 ജിബിപിഎസ് വേഗതയും വരുന്ന 3,999 രൂപയുടെ പ്ലാൻ എയർടെൽ അവതരിപ്പിച്ചു

|

ഉപഭോക്താക്കൾക്കായി മറ്റൊരു ഓഫർ കൂടി അവതരിപ്പിച്ചിരിക്കുകയാണ് എയർടെൽ. ലാൻ കേബിളിൽ പരിമിതപ്പെടുത്തിയിട്ടില്ലാത്തതിനാൽ ഈ പുതിയ ഓഫറിന് കീഴിൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ വൈ-ഫൈയിലൂടെ 1 ജിബിപിഎസ് ഡാറ്റ സ്‌പീഡ്‌ ആസ്വദിക്കാവുന്നതാണ്. കൂടാതെ, 3,999 രൂപയുടെ പ്ലാൻ പദ്ധതിയും കമ്പനി ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്. 1 ജിബിപിഎസ് വൈ-ഫൈ റൂട്ടർ, അൺലിമിറ്റഡ് ഡാറ്റ, ബണ്ടിൽ ചെയ്ത കണ്ടെന്റ് എന്നിവ ലഭ്യമാക്കുന്നു. ചെറിയ ഓഫീസുകളിലും വീടുകളിലും 1 ജിബിപിഎസ് വൈ-ഫൈ കവറേജ് സ്വന്തമാക്കാൻ 4x4 വൈ-ഫൈ റൂട്ടർ ഉപയോക്താക്കളെ അനുവദിക്കുമെന്ന കാര്യം ശ്രദ്ധേയമാണ്. ഈ വൈ-ഫൈ റൂട്ടർ ഓൺ‌ലൈൻ ഗെയിമിംഗിനും, വർക്ക്-ഫ്രം-ഹോം എന്നിവയ്ക്കും നിങ്ങളെ അനുവദിക്കും.

3,999 രൂപയുടെ എയർടെൽ എക്‌സ്ട്രീം ബ്രോഡ്‌ബാൻഡ് പ്ലാൻ

3,999 രൂപയുടെ എയർടെൽ എക്‌സ്ട്രീം ബ്രോഡ്‌ബാൻഡ് പ്ലാൻ

എയർടെൽ എക്‌സ്ട്രീം പ്ലാനിലേക്ക് വരുന്ന 3,999 രൂപയുടെ പ്ലാനിൽ ഏഴ് ഒടിടി കണ്ടെന്റുകളും സ്റ്റുഡിയോ 10,000 മൂവികളും, 550 ടിവി ചാനലുകൾ വാഗ്ദാനം ചെയ്യുന്ന കോംപ്ലിമെന്ററി എയർടെൽ എക്സ്സ്ട്രീം ബോക്സ് വരുന്നു. കൂടാതെ, എയർ 5 എസ്ട്രീം ബോക്സ് വഴി സീ 5, ആമസോൺ പ്രൈം വീഡിയോ എന്നിവയിലേക്കുള്ള സബ്സ്ക്രിപ്ഷനും നൽകുന്നു.

എയർടെൽ എക്‌സ്ട്രീം പ്ലാനുകൾ വിപുലീകരിക്കാൻ കമ്പനി പദ്ധതിയിടുന്നു

എയർടെൽ എക്‌സ്ട്രീം പ്ലാനുകൾ വിപുലീകരിക്കാൻ കമ്പനി പദ്ധതിയിടുന്നു

ഒരു വൈ-ഫൈ റൂട്ടർ പുറത്തിറക്കുന്നതിനു പുറമേ, 157 നഗരങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുകയാണ്. കൂടാതെ, വയർഡ് ബ്രോഡ്‌ബാൻഡ് സേവനങ്ങൾ പരീക്ഷിക്കാൻ എക്‌സ്ട്രീം ഫൈബറിനെ കൊണ്ടുവരുവാനും കമ്പനി ഉപഭോക്താക്കളെ അനുവദിക്കുന്നു. മോഹൻലാൽഗഞ്ച്, നിഫാദ്, ഒറായ്, പർവാനൂ, റായ്ചൂർ, രുദ്രാപൂർ, സദാശിവ്പേട്ട്, സോൺഭദ്ര, ഷിമോഗ, അൽമോറ, ബന്ദ, ഭരതാന, ചാമരാജനഗർ, ചന്ദൗസി, ചപ്ര, ദോഡ, ഖുഷിനഗർ, കിഷ്തൻ, മഹ്‌ഗാദ് -ഫത്തേഹ്ഗഡ്, ഹൽദ്വാനി, ഹാർദോയ്, ഖണ്ട്വ, ഇറ്റാവ, ഫത്തേപൂർ, ഗംഗനഗർ, ഹിസാർ, ഹോഷിയാർപൂർ, ഖമ്മം, കുരുക്ഷേത്ര, കുശിനഗർ, മുസാഫർപൂർ, നൈനിറ്റാൾ, പത്താൻ‌കോട്ട്, പട്യാല, റാഞ്ചി എന്ന് തുടങ്ങി 157 നഗരങ്ങളിൽ ഈ പ്ലാൻ ലഭ്യമാകുന്നു.

എയർടെൽ എക്സ്സ്ട്രീം പ്ലാനുകൾ

എയർടെൽ എക്സ്സ്ട്രീം പ്ലാനുകൾ

499 രൂപ, 799 രൂപ, 999 രൂപ, 1,499 രൂപ, 3,999 രൂപയുടെ പ്ലാനുകൾ കമ്പനി നൽകുന്നു. ഈ പ്ലാനുകളിൽ അൺലിമിറ്റഡ് കോളിംഗ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി + ഹോട്ട്സ്റ്റാർ, സീ 5 സേവനങ്ങൾ എന്നിവ വരുന്നു. 40 എംബിപിഎസ്, 100 എംബിപിഎസ്, 200 എംബിപിഎസ്, 300 എംബിപിഎസ്, 1 ജിബിപിഎസ് വേഗത എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

Best Mobiles in India

English summary
The Rs. 3,999 ships seven OTT content and studios 10,000 films, a free Airtel Xstream Box that provides 550 TV channels, coming to the Airtel Xstream plan. Additionally, via Airtel Xstream Box, the pack provides a subscription to Zee5 and Amazon Prime Video.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X