Just In
- 10 hrs ago
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- 13 hrs ago
5ജിയാണ്, 108 എംപി ക്യാമറയുണ്ട്, പോക്കറ്റും കീറില്ല, ഇന്ത്യൻ മനസറിഞ്ഞ് പോക്കോ എക്സ് 5പ്രോ എത്തുന്നു
- 13 hrs ago
ബിഎസ്എൻഎല്ലിന് ഇങ്ങനെയും ഒരു പ്ലാനോ? അറിഞ്ഞിരിക്കാം ആനുകൂല്യങ്ങളെക്കുറിച്ച്
- 14 hrs ago
ഒരു കൈ നോക്കുന്നോ? ജിയോ, എയർടെൽ, വിഐ കമ്പനികളുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്രീപെയ്ഡ് പ്ലാൻ
Don't Miss
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Movies
'ശ്രുതി നാഗ ചൈതന്യയുടെ സ്വന്തമാകേണ്ടതായിരുന്നു, വിവാഹത്തിന്റെ വക്കിലെത്തിപ്പോൾ പിരിഞ്ഞു'; റിപ്പോർട്ടുകൾ
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
ആഹാ, എത്ര ഗംഭീരം; ശരിക്കും ഇതാണ് 'ലോകോത്തര' പ്ലാൻ; 'വേൾഡ് പാസ്' പുറത്തിറക്കി എയർടെൽ
പാസ്പോർട്ട് എടുക്കാൻ മറന്നാലും ഇല്ലെങ്കിലും ഇനി ലോകസഞ്ചാരത്തിന് പുറപ്പെടും മുൻപ് എയർടെൽ( Airtel ) വേൾഡ് പാസ് എടുക്കാൻ ആരും മറക്കുമെന്ന് തോന്നുന്നില്ല. കാരണം അത്തരമൊരു വമ്പൻ നീക്കവുമായാണ് ഇന്ത്യൻ ടെലിക്കോം രംഗത്തെ വമ്പന്മാരിൽ രണ്ടാമനായ എയർടെൽ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഒന്നിലേറെ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഏറെ ഉപകാരപ്പെടുന്ന ഒരുപിടി റോമിങ് പ്ലാനുകളാണ് എയർടെൽ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. എയർടെൽ വേൾഡ് പാസ് എന്നാണ് ഈ പ്ലാനിന് പേര് നൽകിയിരിക്കുന്നത്.

എയർടെൽ വേൾഡ് പാസ്
പേരിൽ തന്നെ ഈ പ്ലാനിന്റെ അർഥം അടങ്ങിയിരിക്കുന്നു എന്നുപറയാം. യാത്രകളെ സ്നേഹിക്കുന്ന ആളുകൾക്ക് ഏറെ ഉപകാരപ്പെടുന്ന എയർടെലിന്റെ ഒരുപിടി റോമിങ് പ്ലാനുകൾക്ക് നൽകിയിരിക്കുന്ന പേരാണ് എയർടെൽ വേൾഡ് പാസ്. ഏകദേശം 184 രാജ്യങ്ങളിൽ ഈ പാസിന് സാധുതയുണ്ട് എന്നതാണ് ഏറ്റവും പ്രധാന കാര്യം. അതായത് ഒറ്റ പ്ലാനിൽ ഏതാണ്ട് ഉലകം മുഴുവൻ കറങ്ങിനടക്കാം എന്ന് അർഥം. പോസ്റ്റ് പെയ്ഡ്, പ്രീപെയ്ഡ് വിഭാഗങ്ങൾക്ക് എയർടെൽ വേൾഡ് പാസ് പ്ലാനിൽ ഇടം നൽകിയിട്ടുണ്ട്. രണ്ട് വിഭാഗങ്ങൾക്കും യോജിച്ച വിവിധ പ്ലാനുകളാണ് പദ്ധതിയുടെ ഭാഗമായി തയാറാക്കിയിരിക്കുന്നത്.

രണ്ടാമതൊരു റോമിങ് പ്ലാൻ ചെയ്യാതെ തന്നെ രണ്ടിലേറെ രാജ്യങ്ങളിൽ സഞ്ചരിക്കാം എന്നതാണ് വേൾഡ് പാസിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്. വിദേശയാത്ര നടത്തുന്നവർക്ക് മികച്ച സൗകര്യങ്ങളാണ് എയർടെൽ വേൾഡ് പാസ് വാഗ്ദാനം ചെയ്യുന്നത്. ഉപയോക്താക്കളുടെ ആവശ്യം അനുസരിച്ച് കുറഞ്ഞ കാലത്തേക്കുള്ള പ്ലാനുകളും ദീർഘനാളത്തേക്കുള്ള പ്ലാനുകളും എയർടെൽ ഈ വേൾഡ് പാസ് പ്ലാനുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എയർടെൽ വേൾഡ് പാസ്: ആനുകൂല്യങ്ങൾ
വിവിധ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ഓരോ രാജ്യത്തിനായും ഒന്നിലേറെ പ്ലാനുകൾ ചെയ്യേണ്ടതില്ല എന്നതാണ് എയർടെൽ വേൾഡ് പാസ് പ്ലാനുകളുടെ പ്രത്യേകത. ഇതിൽ ഉൾപ്പെടുന്ന ഏതെങ്കിലും പ്ലാൻ ചെയ്യുന്നതിലൂടെ 184 രാജ്യങ്ങളിലെവിടെയും ധൈര്യമായി പോകാം എന്നർഥം. അതായത് പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ടെലിക്കോം സേവനത്തിന്റെ കാര്യത്തിൽ ലോകത്തെവിടെയും ചുറ്റാനുള്ള പാസ് തന്നെയാണ് എയർടെലിന്റെ ഈ വേൾഡ് പാസ് പ്ലാൻ എന്നർഥം.

മറ്റു ചാർജുകൾ ഒന്നും ഈടാക്കാതെ തന്നെ ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും ലഭ്യമാകുന്ന കസ്റ്റമർ സപ്പോർട്ട് ആണ് എയർടെൽ വേൾഡ് പാസ് പ്ലാനിന്റെ മറ്റൊരു പ്രധാന സവിശേഷത. രാജ്യാന്തര യാത്രക്കാർക്ക് ഏതു സമയവും സഹായത്തിനായി സമീപിക്കാവുന്ന ഒരു ഹെൽപ്ലൈനാണ് പ്ലാനിന്റെ ഭാഗമായി എയർടെൽ സജ്ജമാക്കിയിരിക്കുന്നത്. ഇതുവഴി യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും.

99100-99100 എന്ന പ്രത്യേക ഹെൽപ്പ്‌ലൈൻ നമ്പരാണ് ഇതിനായി ഉപയോഗിക്കേണ്ടത്. വേൾഡ് പാസ് പ്ലാൻ ചെയ്തിട്ടുള്ള ഏതൊരാൾക്കും ലോകത്തിന്റെ ഏതു കോണിൽനിന്നും ഏതുസമയത്തും സഹായത്തിനായി വിളിക്കാം എന്നതാണ് ഈ ഹെൽപ്ലൈനിന്റെ പ്രത്യേകത. കോളിങ്ങിന് പുറമേ വാട്സ്ആപ്പ് സേവനവും ഈ നമ്പരിൽ ലഭ്യമാണ് എന്നതാണ് അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം.

പ്ലാൻ ഏതായാലും ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത ഡാറ്റ ലഭിക്കും എന്നതാണ് വേൾഡ് പാസ് പ്ലാനിന്റെ മറ്റൊരു സവിശേഷത. 15 ജിബി ഡാറ്റയാണ് ഈ പ്ലാൻ പ്രകാരം ഉയർന്ന വേഗതയോടു കൂടി ഉപയോക്താക്കൾക്ക് ലഭിക്കുക. ഈ പരിധി കഴിഞ്ഞാലും ഡാറ്റ ലഭ്യമാകുന്നത് തുടരും. എന്നാൽ വേഗത അൽപ്പം കുറയുമെന്ന് മാത്രം. ഇങ്ങനെ ഉപയോഗിക്കുന്ന ഡാറ്റയ്ക്ക് അധിക തുക ഈടാക്കുകയുമില്ല. എയർടെൽ താങ്ക്സ് ആപ്പ് ഉപയോഗിച്ച് ഡാറ്റ ഉപയോഗം എത്രയെന്ന് കണക്കാക്കാനും വിലയിരുത്താനും സാധിക്കും.

എയർടെൽ വേൾഡ് പാസിൽ ഉൾപ്പെടുന്ന പോസ്റ്റ്പെയ്ഡ് പ്ലാനുകളും അവയുടെ ആനുകൂല്യങ്ങളും തുകയും
പ്ലാൻ തുക: 649
ഠ ലഭ്യമാകുന്ന ഡാറ്റ: അൺലിമിറ്റഡ് ഡാറ്റ(500 എംബി ഹൈസ്പീഡ്).
ഠ കോളിങ് (ലോക്കൽ/ഇന്ത്യ): 100 മിനിറ്റ്
ഠ വാലിഡിറ്റി: 1 ദിവസം
പ്ലാൻ തുക: 2999
ഠ ലഭ്യമാകുന്ന ഡാറ്റ: അൺലിമിറ്റഡ് ഡാറ്റ ( 5ജിബി ഹൈസ്പീഡ് ).
ഠ കോളിങ് (ലോക്കൽ/ഇന്ത്യ): 100 മിനിറ്റ്/ഡേ
ഠ വാലിഡിറ്റി: 10 ദിവസം

പ്ലാൻ തുക: 3999
ഠ ലഭ്യമാകുന്ന ഡാറ്റ: അൺലിമിറ്റഡ് ഡാറ്റ ( 12 ജിബി ഹൈസ്പീഡ് ).
ഠ കോളിങ് (ലോക്കൽ/ഇന്ത്യ): 100 മിനിറ്റ്/ഡേ
ഠ വാലിഡിറ്റി: 30 ദിവസം
പ്ലാൻ തുക: 5999
ഠ ലഭ്യമാകുന്ന ഡാറ്റ: അൺലിമിറ്റഡ് ഡാറ്റ ( 2 ജിബി ഹൈസ്പീഡ് ).
ഠ കോളിങ് (ലോക്കൽ/ഇന്ത്യ): 900 മിനിറ്റ്/ഡേ
ഠ വാലിഡിറ്റി: 90 ദിവസം
പ്ലാൻ തുക: 14,999
ഠ ലഭ്യമാകുന്ന ഡാറ്റ: അൺലിമിറ്റഡ് ഡാറ്റ ( 15 ജിബി ഹൈസ്പീഡ് ).
ഠ കോളിങ് (ലോക്കൽ/ഇന്ത്യ): 3000 മിനിറ്റ്/ഡേ
ഠ വാലിഡിറ്റി: 365 ദിവസം

എയർടെൽ വേൾഡ് പാസിൽ ഉൾപ്പെടുന്ന പ്രീപെയ്ഡ് പ്ലാനുകളും അവയുടെ ആനുകൂല്യങ്ങളും തുകയും
പ്ലാൻ തുക: 649
ഠ ലഭ്യമാകുന്ന ഡാറ്റ: 500 എംബി
ഠ കോളിങ് (ലോക്കൽ/ഇന്ത്യ): 100 മിനിറ്റ്
ഠ വാലിഡിറ്റി: 1 ദിവസം
പ്ലാൻ തുക: 899
ഠ ലഭ്യമാകുന്ന ഡാറ്റ: 1ജിബി
ഠ കോളിങ് (ലോക്കൽ/ഇന്ത്യ): 100 മിനിറ്റ്
ഠ വാലിഡിറ്റി: 10 ദിവസം

പ്ലാൻ തുക: 2998
ഠ ലഭ്യമാകുന്ന ഡാറ്റ: 5 ജിബി
ഠ കോളിങ് (ലോക്കൽ/ഇന്ത്യ): 200 മിനിറ്റ്
ഠ വാലിഡിറ്റി: 30 ദിവസം
പ്ലാൻ തുക: 2997
ഠ ലഭ്യമാകുന്ന ഡാറ്റ: 2 ജിബി
ഠ കോളിങ് (ലോക്കൽ/ഇന്ത്യ): 100 മിനിറ്റ്
ഠ വാലിഡിറ്റി: 365 ദിവസം
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470