500 കോടിയുടെ നഷ്ടവുമായി എയര്‍ടെല്‍!

Written By:

റിലയന്‍സ് ജിയോ ടെലികോം രംഗത്ത് വലിയൊരു സുനാമിയായാണ് എത്തിയത്. സൗജന്യ കോളുകളുടെ പെരു മഴ സൃഷ്ടിച്ച റിലയന്‍സ് ജിയോ ഇന്ന് ജൂലൈ 21ന് വന്‍ പ്ര്യഖ്യാപനങ്ങളാണ് നടത്തുന്നത്.

500 കോടിയുടെ നഷ്ടവുമായി എയര്‍ടെല്‍!

റിലയന്‍സ് ജിയോയുടെ പുതിയ പ്രഖ്യാപനങ്ങള്‍: വീഡിയോ കാണാം!

എന്നാല്‍ ജിയോയോയുടെ ഈ പല പ്രഖ്യാപനങ്ങളും മറ്റു കമ്പനികളെ വന്‍ നഷ്ടത്തിലാക്കുകയാണ്. റിലയന്‍സ് ജിയോ കമ്പനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് എയര്‍ടെല്‍.

ജിയോ വന്നതിനു ശേഷം എയര്‍ടെല്ലിനു സംഭവിച്ച കോടിക്കണക്കിനു നഷ്ടങ്ങള്‍ എന്തൊക്കെയാണ്?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

550 കോടിയുടെ നഷ്ടം

സൗജന്യ കോളുകളുടെ സുനാമി കാരണം ഓരോ മൂന്നു മാസത്തിലും 550 കോടിയുടെ നഷ്ടം ഉണ്ടാകുമെന്ന് ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ ഭാരതി എയര്‍ടെല്‍ പറഞ്ഞു.

കഴിഞ്ഞ ആറു മാസത്തിലെ നഷ്ടം

കഴിഞ്ഞ ആറു മാസത്തിനിടെ കമ്പനിക്ക് നഷ്ടം സംഭവിച്ചിരിക്കുന്നത് 1100 രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇത് കമ്പനിക്ക് എന്നും ഒരു വലിയ നഷ്ടം തന്നെയാണ്.

നിങ്ങളെ അതിശയിപ്പിക്കുന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍!

ഇന്‍കമിങ്ങ് കോള്‍ നഷ്ടം

ഓരോ ഇന്‍കമിങ്ങ് കോളിനും ഒാരോ മിനിറ്റിനും 21 പൈസയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്നും കമ്പനി പറഞ്ഞു. ടെലികോം രംഗത്തെ മത്സരം നല്ലതാണ്, എന്നാല്‍ മേഖലയെ മൊത്തമായി പിടിച്ചടക്കുന്നത് നല്ലതല്ലന്നും എയര്‍ടെല്‍ കൂട്ടിച്ചേര്‍ത്തു.

കോള്‍ മിനിറ്റിന് 30-35 പൈസ ആക്കണം!

രാജ്യത്തിനുളളില്‍ നിന്നുളള കോള്‍ മിനിറ്റിന് നിലവിലെ ചാര്‍ജ്ജായ 14 പൈസ പോര 30-35 പൈസ ആക്കണം എന്നാണ് മൊബൈല്‍ സേവനദാദാക്കളായ എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ എന്നിവര്‍ ടെലികോം അതോറിറ്റിയോട് ആവശ്യപ്പെട്ടരിക്കുന്നത്.

ജിയോയുടെ നിലപാട്!

എന്നാല്‍ മിനിറ്റിന് 14 പൈസ പോലും ആവശ്യമില്ല എന്നാണ് ജിയോയുടെ നിലപാട്. സൗജന്യ കോളുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയതോടെ കോളുകളുടെ എണ്ണം വന്‍ തോതില്‍ ഉയര്‍ന്നു.

നിങ്ങള്‍ക്കു നഷ്ടപ്പെട്ടു പോയ UID/EID, പേര് ഉപയോഗിച്ച് കണ്ടെത്താം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
With the tsunami of calls originating from Reliance Jio's network, Airtel loses 21 paise for every minute that is carried on its network.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot