ലെയ്‌സ്, കുർക്കുറെ ചിപ്‌സ് പാക്കറ്റുകൾ വാങ്ങുമ്പോൾ നേടൂ എയർടെലിൻറെ സൗജന്യ 4G ഡാറ്റ

|

ഇപ്പോൾ ഭാരതി എയർടെല്ലും പെപ്സികോ ഇന്ത്യയും ചേർന്ന് ഒരു മികച്ച പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ്. എയർടെൽ പ്രീപെയ്ഡ് ഉപയോക്താക്കൾ ലെയിസ് ചിപ്‌സ്, കുർകുറെ, അങ്കിൾ ചിപ്‌സ്, ഡോറിടോസ്‌ തുടങ്ങിയവയുടെ പായ്ക്കുകൾ വാങ്ങുമ്പോൾ സൗജന്യ ഡാറ്റ ലഭിക്കുന്ന ഒരു ഓഫറാണ് ഇരുവരും ഇവിടെ ലഭ്യമാക്കുവാൻ പോകുന്നത്. ഓരോ എയർടെൽ പ്രീപെയ്ഡ് ഉപയോക്താവിനും ഈ സൗജന്യ ഡാറ്റ മൂന്ന് തവണ വരെ റിഡീം ചെയ്യാൻ സാധുക്കുന്നതാണ്. ഉദാഹരണത്തിന്, നിങ്ങൾ 10 രൂപ പാക്കറ്റ് അങ്കിൾ ചിപ്‌സ് വാങ്ങുകയാണെങ്കിൽ 1 ജിബി ഡാറ്റ സൗജന്യമായി ലഭിക്കുന്നതാണ്.

എയർടെൽ

നിങ്ങൾ ഒരു 20 രൂപയുടെ അങ്കിൾ ചിപ്‌സ് പായ്ക്ക് വാങ്ങുകയാണെങ്കിൽ 2 ജിബി ഡാറ്റ സൗജന്യമായി ലഭിക്കും. ഉപയോക്താക്കൾ മുമ്പത്തേക്കാൾ കൂടുതൽ മൊബൈൽ ഡാറ്റ ഉപയോഗിക്കുന്ന സമയത്താണ് ഈ ഓഫർ ലഭ്യമാക്കുന്നതെന്ന് എയർടെൽ പറയുന്നു. 2020 ജൂൺ 30 ന് അവസാനം എയർടെൽ നെറ്റ്‌വർക്കിലെ ഓരോ ഉപയോക്താവിന്റെയും ശരാശരി മൊബൈൽ ഡാറ്റ ഉപഭോഗം 16.3 ജിബിയായി ഉയർന്നു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 40% വർധനവാണ് കാണിക്കുന്നത്.

സൗജന്യ 4G ഡാറ്റ

കോവിഡ് ഭീക്ഷണി നിലനിൽക്കുന്ന ഈ കാലയളവിൽ കൂടുതൽ ആളുകൾ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നത് തുടരുന്നു. അതുകൊണ്ടുതന്നെ സ്‌നാക്‌സ് വിഭവങ്ങളുടെ വില്പനയും വർധിക്കുന്നു. സ്‌നാക്‌സ് വിഭവങ്ങളുടെ വിൽപ്പന വർദ്ധിപ്പിക്കുന്നതിനുള്ള ഒരു തന്ത്രമായി മൊബൈൽ ഇന്റർനെറ്റ് ഉപഭോഗം വർദ്ധിപ്പിക്കാൻ പെപ്സി കോളയുടെയും ലേയ്‌സ് സ്‌നാക്‌സിന്റെയും നിർമ്മാതാവ് ശ്രമിക്കുന്നു. നിങ്ങൾ വാങ്ങുന്ന ചിപ്‌സുകളുടെ പാക്കിന്റെ പുറകിലുള്ള ഡാറ്റ വൗച്ചർ കോഡ് നൽകികൊണ്ട് നിങ്ങളുടെ എയർടെൽ പ്രീപെയ്ഡ് നമ്പറിനായി ഈ സൗജന്യ 4G ഡാറ്റ റിഡീം ചെയ്യാൻ കഴിയുന്നതാണ്.

പെപ്സികോ ഇന്ത്യ

നിങ്ങളുടെ ഫോണിൽ എയർടെൽ താങ്ക്സ് അപ്ലിക്കേഷൻ തുറന്ന് 'മൈ കൂപ്പൺസ്' എന്ന വിഭാഗത്തിൽ കോഡ് നൽകുക. എയർടെൽ താങ്ക്സ് അപ്ലിക്കേഷനിൽ മൈ കൂപ്പണുകളിലേക്ക് വൗച്ചർ കോഡ് ചേർക്കുക. തുടർന്ന്, നിങ്ങൾക്ക് 2020 ജനുവരി 31 ന് മുമ്പായി എപ്പോൾ വേണമെങ്കിലും എയർടെൽ പ്രീപെയ്ഡ് അക്കൗണ്ടിലേക്ക് ആ ഡാറ്റ വീണ്ടെടുക്കാനും ചേർക്കാനുമുള്ള ഒരു ഓപ്ഷൻ ലഭിക്കും. എന്നാൽ, നിങ്ങളുടെ എയർടെൽ പ്രീപെയ്ഡ് അക്കൗണ്ടിൽ മൂന്ന് ദിവസത്തേക്ക് മായി ഈ ഡാറ്റ ലഭ്യമാകുന്നു.

ലെയ്‌സ്, കുർക്കുറെ ചിപ്‌സ് പാക്കറ്റുകൾ

വരുന്ന ദിവസങ്ങളിൽ മൊബൈൽ ഡാറ്റ ഉപയോഗത്തിനായി എയർടെൽ ഉപയോക്താക്കൾ കൂടുതൽ പണം ചിലവാക്കേണ്ടതായി വരുമെന്ന് ഭാരതി എയർടെൽ സ്ഥാപകനും ചെയർമാനുമായ സുനിൽ ഭാരതി മിത്തൽ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ പങ്കാളിത്തം. "ഒന്നുകിൽ നിങ്ങൾ പ്രതിമാസം 1.6 ജിബി ഡാറ്റ ഈ വില നൽകി ഉപയോഗിക്കും അല്ലെങ്കിൽ കൂടുതൽ പണം നൽകുവാൻ നിങ്ങൾ തയ്യാറാകും," ഇത് അദ്ദേഹം അന്ന് പറഞ്ഞിരുന്നു. 160 രൂപയ്ക്ക് എയർടെൽ ഉപയോക്താക്കൾക്ക് 16 ജിബി 3 ജി അല്ലെങ്കിൽ 4 ജി ഡാറ്റ ലഭിക്കുന്നുവെന്ന കണക്കുകൂട്ടലിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

Best Mobiles in India

Read more about:
English summary
Bharti Airtel and PepsiCo India have revealed in what is a very interesting collaboration that Airtel prepaid users will now be getting free data on every purchase of LAY 'S Chips, Kurkure, Uncle Chipps and Doritos packs.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X