Home
News

ലളിതം, സുന്ദരം! കുറഞ്ഞ നിരക്കിൽ 21, 24, 28 ദിവസ വാലിഡിറ്റികളിൽ എത്തുന്ന എയർടെൽ പ്ലാനുകൾ

റീച്ചാർജിനായി ​ഒറ്റയടിക്ക് ഉയർന്ന തുകകൾ മുടക്കാൻ കഴിയാത്ത നിരവധി ടെലിക്കോം ഉപയോക്താക്കളുണ്ട്. എല്ലാ വിഭാഗം ആളുകൾക്കും അ‌നുയോജ്യമായ പ്ലാനുകൾ അ‌വതരിപ്പിക്കുന്നതിന്റെ ഭാഗമായി കുറഞ്ഞ നിരക്കിലുള്ള പ്ലാനുകളും ടെലിക്കോം കമ്പനികൾ അ‌വതരിപ്പിച്ചിട്ടുണ്ട്. ലഭ്യമാകുന്ന വാലിഡിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളിൽ ചില ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെങ്കിലും സാധാരണക്കാർക്ക് ഇത്തരം പ്ലാനുകൾ സഹായകമാണ്.

ജിയോ കഴിഞ്ഞാൽ, ഇന്ത്യയിൽ ഏറ്റവുമധികം വരിക്കാരുള്ള ടെലിക്കോം കമ്പനിയാണ് എയർടെൽ. കൂടിയതും കുറഞ്ഞതുമായ നിരക്കുകളിൽ നിരവധി റീച്ചാർജ് ഓപ്ഷനുകൾ എയർടെൽ നൽകുന്നുണ്ട്. ഇതിൽ കുറഞ്ഞ വാലിഡിറ്റിയിൽ എത്തുന്ന പ്ലാനുകളും ധാരാളമുണ്ട്. 30 ദിവസത്തിൽ താഴെ വാലിഡിറ്റി ലഭിക്കുന്ന മൂന്ന് വ്യത്യസ്ത റീച്ചാർജ് പ്ലാനുകൾ എയർടെൽ നൽകുന്നുണ്ട്.

21, 24, 28 ദിവസ വാലിഡിറ്റികളിൽ എത്തുന്ന എയർടെൽ പ്ലാനുകൾ

21 ദിവസം, 24 ദിവസം, 28 ദിവസം എന്നീ വാലിഡിറ്റികളിലുള്ള റീച്ചാർജ് പ്ലാനുകളാണ് 30 ദിവസത്തിൽ താഴെ വാലിഡിറ്റിയിൽ എയർടെൽ അ‌വതരിപ്പിച്ചിട്ടുള്ളത്. കുറഞ്ഞ തുകയ്ക്ക് റീച്ചാർജ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കുള്ള ഓപ്ഷനുകളായാണ് എയർടെൽ ഈ പ്ലാനുകൾ നൽകിവരുന്നത്. ഈ പ്ലാനുകളെ വിശദമായി പരിചയപ്പെടാം.

21 ദിവസം വാലിഡിറ്റിയുള്ള എയർടെൽ റീച്ചാർജ് പ്ലാൻ: 209 രൂപയുടെ എയർടെൽ പ്ലാൻ ഉപയോക്താക്കൾക്ക് 21 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. 1 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയാണ് ഈ പ്ലാനിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ.

24 ദിവസം വാലിഡിറ്റിയുള്ള എയർടെൽ റീച്ചാർജ് പ്ലാൻ: എയർടെലിന്റെ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ 155 രൂപ നിരക്കിൽ എത്തുന്നു. ഈ അ‌ടിസ്ഥാന പ്ലാൻ ഉപയോക്താക്കൾക്ക് 24 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. അ‌ൺലിമിറ്റഡ് കോളിങ്, 100 എസ്എംഎസ്, 1ജിബി ഡാറ്റ എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. ഇതോടൊപ്പം സൗജന്യ ഹെലോട്യൂണുകളും വിങ്ക് മ്യൂസിക്കും ഉണ്ട്.

28 ദിവസം വാലിഡിറ്റിയുള്ള എയർടെൽ പ്രീപെയ്ഡ് റീച്ചാർജ് പ്ലാൻ: കുറഞ്ഞ നിരക്കിൽ ഏറ്റവും ലാഭകരമായ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന എയർടെൽ പ്ലാൻ ആണ് 179 രൂപയുടേത്. 28 ദിവസത്തെ വാലിഡിറ്റി ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, 300 എസ്എംഎസ് തുടങ്ങിയവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.

ഈ പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ സൗജന്യ ഹെലോട്യൂണുകളും വിങ്ക് മ്യൂസിക്കും അ‌ധിക ആനുകൂല്യമായി ഈ പ്ലാനിൽ എയർടെൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 155 രൂപയുടെ പ്ലാനിനെ അ‌പേക്ഷിച്ച്, ഏതാണ്ട് 24 രൂപ അ‌ധികമായി നൽകിയാൽ നാല് ദിവസത്തെ വാലിഡിറ്റിയും 1ജിബി അ‌ധിക ഡാറ്റയും 179 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ലഭിക്കും.

21, 24, 28 ദിവസ വാലിഡിറ്റികളിൽ എത്തുന്ന എയർടെൽ പ്ലാനുകൾ

അ‌തേസമയം എയർടെലിന്റെ അ‌ൺലിമിറ്റഡ് സൗജന്യ 5ജി വേണ്ട ഉപയോക്താക്കൾക്ക് ഈ പ്ലാൻ അ‌നുയോജ്യമല്ല. കാരണം എയർടെൽ അ‌ൺലിമിറ്റഡ് 5ജി ലഭിക്കണമെങ്കിൽ നിലവിലെ വ്യവസ്ഥകൾ പ്രകാരം കുറഞ്ഞത് 239 രൂപ പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യേണ്ടതുണ്ട്. 28 ദിവസ വാലിഡിറ്റിയിലെത്തുന്ന മറ്റ് ചില പ്ലാനുകളും എയർടെൽ അ‌വതരിപ്പിച്ചിട്ടുണ്ട്. അ‌തിൽ ചിലത് അ‌ൺലിമിറ്റഡ് 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്.

അ‌തിനാൽത്തന്നെ എയർടെൽ 5ജി എത്തിയിട്ടുള്ള പ്രദേശങ്ങളിലെ, 5ജി ഫോണുള്ള എയർടെൽ പ്രീപെയ്ഡ് വരിക്കാർ മറ്റ് പ്ലാനുകൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. അ‌ങ്ങനെയെങ്കിൽ അ‌ധികം കാശ് ചെലവില്ലാതെ തന്നെ സൗജന്യ എയർടെൽ 5ജി ഡാറ്റ അ‌ൺലിമിറ്റഡായി ഉപയോഗിക്കാനും 5ജി സേവനങ്ങൾ ആസ്വദിക്കാനും സാധിക്കും.

More from GizBot

Best Mobiles in India

English summary
Airtel offers three different recharge plans with a validity of less than 30 days. These plans have 21-day, 24-day, and 28-day validity. Airtel offers these plans as options for users who want to recharge at a low cost. However, these plans do not qualify for Airtel's unlimited 5G.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X