Home
News

എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് 399 രൂപയ്ക്ക് ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍..!

എയര്‍ടെല്‍ തങ്ങളുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളില്‍ ചെറിയൊരു മാറ്റം വരുത്തിയിരിക്കുന്നു. അതായത് പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് 399 രൂപയുടെ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ വാഗ്ദാനം ചെയ്തിരിക്കുന്നു. ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് ഓഫറിന്റെ കീഴിലെ ഈ പ്ലാന്‍ ഏവരേയും ആകര്‍ഷിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല.

എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് 399 രൂപയ്ക്ക് ഒരു വര്‍ഷത

999 രൂപയുടെ ആമസോണ്‍ സബ്‌സ്‌ക്രിപ്ഷനാണ് ഇപ്പോള്‍ കോളിംഗ്, ഡേറ്റ സൗകര്യത്തോടു കൂടി 399 രൂപയ്ക്ക് നല്‍കുന്നത്. ഇതു കൂടാതെ ഈ പ്ലാനില്‍ 20ജിബി 3ജി/4ജി ഡേറ്റ പ്രതിമാസം, വിങ്ക് മ്യൂസിക് സബ്‌സ്‌ക്രിപ്ഷന്‍ കൂടാതെ ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയും ഈ പ്ലാനിന്റെ കീഴില്‍ നല്‍കുന്നു.

ഈ ഓഫര്‍ നിങ്ങള്‍ക്ക് നേടാനായി 'മൈ എയര്‍ടെല്‍' അല്ലെങ്കില്‍ 'എയര്‍ടെല്‍ ടിവി ആപ്പ്' ഡൗണ്‍ലോഡ് ചെയ്തിരിക്കണം. നിങ്ങള്‍ ഇതിനു മുന്‍പു തന്നെ ഒരു ആമസോണ്‍ പ്രൈം അംഗമാണെങ്കില്‍ എയര്‍ടെല്‍-ആമസോണ്‍ ഓഫര്‍ ലഭിക്കാനായി നിലവിലെ ഓഫര്‍ കഴിയുന്നതു വരെ കാത്തിരിക്കേണ്ടി വരും.

499 രൂപ, 649 രൂപ, 799 രൂപ, 1199 രൂപ എന്നീ പ്ലാനുകളിലാണ് ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ ഒരു വര്‍ഷത്തേക്ക് നല്‍കുന്നത്.

എയര്‍ടെല്‍ 499 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍

എയര്‍ടെല്‍ 499 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍

ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോള്‍, മൊത്തത്തില്‍ 75ജിബി 3ജി/4ജി ഡേറ്റ പ്രതിമാസം എന്നിവ ലഭിക്കുന്നു. ഇതു കൂടാതെ ഉപയോക്താക്കള്‍ക്ക് വിങ്ക് മ്യൂസിക് സബ്‌സ്‌ക്രിപ്ഷന്‍, എയര്‍ടെല്‍ ടിവി, ഹാന്‍സെറ്റ് പ്രൊട്ടക്ഷന്‍, ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയും ലഭിക്കുന്നു.

 

 

എയര്‍ടെല്‍ 649 രൂപ പ്ലാന്‍

എയര്‍ടെല്‍ 649 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ 649 രൂപ പ്ലാനില്‍ മൊത്തത്തില്‍ 90ജിബി 3ജി/4ജി ഡേറ്റയാണ് നല്‍കുന്നത്. ഇതിനോടൊപ്പം വിങ്ക് മ്യൂസിക് സബ്‌സ്‌ക്രിപ്ഷന്‍, എയര്‍ടെല്‍ ടിവി, ഹാന്‍സെറ്റ് പ്രൊട്ടക്ഷന്‍ എന്നിവയും നല്‍കുന്നുണ്ട്. ഇതു കൂടാതെ ഉപയോക്താക്കള്‍ക്ക് ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍, അണ്‍ലിമിറ്റഡ് കോള്‍ ഉള്‍പ്പെടെയുളള ആഡ്-ഓണ്‍ കണക്ഷനു നല്‍കുന്നുണ്ട്. രണ്ടു കണക്ഷനുകള്‍ക്കായി ഈ പ്ലാന്‍ ലഭ്യമാണ്.

എയര്‍ടെല്‍ 799 പോസ്റ്റ്‌പെയ്ഡ് പ്ലാന്‍

എയര്‍ടെല്‍ 799 പോസ്റ്റ്‌പെയ്ഡ് പ്ലാന്‍

ഈ പ്ലാനില്‍ മൊത്തത്തില്‍ 100ജിബി 3ജി/4ജി ഡേറ്റയാണ് പ്രതിമാസം നല്‍കുന്നത്. ഇതു കൂടാതെ ഉപയോക്താക്കള്‍ക്ക് വിങ്ക് മ്യൂസിക് സബ്‌സ്‌ക്രിപ്ഷന്‍, എയര്‍ടെല്‍ ടിവി, ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം, ഹാന്‍സെറ്റ് പ്രൊട്ടക്ഷന്‍ എന്നിവയും നല്‍കുന്നുണ്ട്. ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് കോള്‍ ഉള്‍പ്പെടെയുളള ഫ്രീ-ആഡ് ഓണ്‍ കണക്ഷനും നല്‍കുന്നുണ്ട്.

എയര്‍ടെല്‍ 1,199 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍

എയര്‍ടെല്‍ 1,199 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍

എയര്‍ടെല്ലിന്റെ ഈ പ്ലാനില്‍ മൊത്തത്തില്‍ 120ജിബി 3ജി/4ജി ഡേറ്റയാണ് പ്രതിമാസം നല്‍കുന്നത്. ഇതിനോടൊപ്പം വിങ്ക് മ്യൂസിക് സബ്‌സ്‌ക്രിപ്ഷന്‍, എയര്‍ടെല്‍ ടിവി, ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം, ഹാന്‍സെറ്റ് പ്രൊട്ടക്ഷന്‍ എന്നിവയും നല്‍കുന്നു.

 

 

Best Mobiles in India

English summary
Airtel now offers 1 year Amazon Prime subscription to postpaid users at Rs 399
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X