100% അധിക ഡാറ്റ ഓഫറുമായി എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ്!

Written By:

എയര്‍ടെല്ലിന്റെ ബ്രോഡ്ബാന്‍ഡ് സേവനത്തെ കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. വീടുകളിലേക്ക് അതിവേഗ ബ്രോഡ്ബാന്‍ഡ് സേവനത്തിനായി എയര്‍ടെല്‍ വി-ഫൈബര്‍ പദ്ധതി അവതരിപ്പിക്കുന്നു.

100% അധിക ഡാറ്റ ഓഫറുമായി എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ്!

ജിയോ ആദ്യം വിപണിയില്‍ എത്തിയത് 4ജി ഡാറ്റ പ്ലാനുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബ്രോഡ്ബാന്‍ഡ് സേവനവും അവതരിപ്പിക്കുന്നു. ബ്രോഡ്ബാന്‍ഡ് സേവനത്തിലും ഒരു യുദ്ധം തുടങ്ങുമെന്നു തന്നെ നമുക്ക് വിശ്വസിക്കാം.

എയര്‍ടെല്‍ അവതരിപ്പിക്കുന്ന ബ്രോഡ്ബാന്‍ഡ് സേവനത്തെ കുറിച്ച് കൂടുതല്‍ അറിയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എയല്‍ടെല്‍ വി-ഫൈബര്‍

വി-ഫൈബര്‍ എന്നു പേരുളള 100 ശതമാനത്തിലധികം ഹൈ സ്പീഡ് ഡാറ്റയാണ് എയര്‍ടെല്‍ നല്‍കുന്നത്. സാങ്കേതിക വിദ്യയെ വെക്ടറൈസേഷന്‍ വഴി പ്രവര്‍ത്തിപ്പിക്കുന്ന വി-ഫൈബര്‍ രാജ്യത്തെ 87 നഗരങ്ങളില്‍ 100എംബി വരെ വേഗത്തില്‍ ബ്രോഡ്ബാന്‍ഡ് എത്തിക്കും. രാജ്യത്തെ വെക്ടറൈസേഷന്‍ എത്തിക്കുന്ന ആദ്യ സേവനദാദാവാണ് എയര്‍ടെല്‍.

വൈ-ഫൈ വഴി വിവിധ ഉപകരണങ്ങളില്‍

വൈഫൈ വഴി വിവിധ ഉപകരണങ്ങളില്‍ എച്ച്ഡി വീഡിയോ സ്ട്രീമിങ്ങ്, വലിയ ഫയലുകളുടെ ഡൗണ്‍ലോഡിങ്ങ് എന്നിവ സാധ്യമാക്കുന്ന വി-ഫൈബറിന് പുതിയ വയറിങ്ങോ, ഡ്രില്ലറോ ഒന്നു തന്നെ ആവശ്യമില്ല.

ഇപ്പോഴത്തെ വി-ഫൈബര്‍ സൂപ്പര്‍ ഫാസ്റ്റ് പ്ലാന്‍

ന്യൂഡല്‍ഹിയില്‍ നല്‍കുന്ന 899 പ്ലാനില്‍, 30ജിബി ഡാറ്റ നല്‍കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 60ജിബി ഡാറ്റയാണ് നല്‍കുന്നത്, കൂടാതെ 1,099 രൂപയുടെ പ്ലാനില്‍ 75ജിബി ഡാറ്റയ്ക്കു പകരം ഇപ്പോള്‍ 125ജിബി ഡാറ്റയും, 1499 രൂപയുടെ പ്ലാനില്‍ 100ജിബി ഡാറ്റക്കു പകരം 160 ജിബി ഡാറ്റയും നല്‍കുന്നു.

വി-ഫൈബര്‍ എങ്ങനെ സൗജന്യമായി നേടാം

എയര്‍ടെല്ലിന്റെ സൗജന്യ ഓഫര്‍ ലഭിക്കാനായി Airtel.in എന്ന എയര്‍ടെല്‍ വെബ്‌സൈറ്റില്‍ സൈനിങ്ങ് അപ്പ് ചെയ്യുക.

സ്റ്റെപ്പ് 2

നിങ്ങല്‍ നിലവിലെ എയര്‍ടെല്‍ ഉപഭോക്താവാണെങ്കില്‍ നേരിട്ട് എയര്‍ടെല്‍ വെബ്‌സൈറ്റായ Airtel.in ല്‍ സന്ദര്‍ശിക്കുക. അതില്‍ നിങ്ങള്‍ പേരും, കോണ്‍ടാക്ട് വിശദാംശങ്ങളും, ഫോണ്‍ നമ്പറും നല്‍കി മോഡം വാങ്ങാവുന്നതാണ്.

സ്റ്റെപ്പ് 3

ഒരു പക്ഷേ നിങ്ങള്‍ എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താവ് അല്ലെങ്കിലും ഈ ഓഫര്‍ ലഭിക്കുന്നതാണ്. ഇതിനായി നിങ്ങള്‍ Airtel.in എന്ന വെബ്‌സൈറ്റില്‍ സന്ദര്‍ശിച്ചാല്‍ മതിയാകും. അതില്‍ നിങ്ങള്‍ 'ന്യൂ കണക്ഷന്‍' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക, അതിനു ശേഷം സിറ്റി നെയിം എന്റര്‍ ചെയ്ത് ബ്രോഡ്ബാന്‍ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

സ്റ്റെപ്പ് 4

ബ്രോഡ്ബാന്‍ഡ് പ്ലാന്‍ തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ പേര് നല്‍കിയതിനു ശേഷം അവരുടെ റെസിഡന്‍ഷ്യന്‍ അഡ്രസ്സും മൊബൈല്‍ നമ്പറും നല്‍കുക. അതിനു ശേഷം Confirm option എന്നതില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 5

നിങ്ങളുടെ എല്ലാ വിശദാംശങ്ങളും സ്ഥിരീകരിച്ചതിനു ശേഷം എയര്‍ടെല്‍ എക്‌സിക്യൂട്ടീവ് നിങ്ങളെ കോണ്‍ടാക്ട് ചെയ്യുന്നതാണ്. അവര്‍ ഏഴു ദിവസത്തിനുളളില്‍ തന്നെ നിങ്ങളുടെ വീട്ടില്‍ വന്ന് എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ നല്‍കുന്നതുമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Bharti Airtel announced new plans for its home broadband users, offering up to 100 percent more high-speed data benefits within the same monthly rentals.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot