ഒരു വര്‍ഷത്തെ അണ്‍ലിമിറ്റഡ് ഓഫറുമായി എയര്‍ടെല്‍

Written By:

ഏറ്റവും വലിയ സേവനദാദാക്കളില്‍ ഒന്നായ എയര്‍ടെല്‍ വീണ്ടും ഒരു പുതിയ ഓഫര്‍ കൊണ്ടു വന്നിരിക്കുകയാണ്. ജിയോയെ നേരിടാനാണ് ഈ ഓഫര്‍ എന്നു എടുത്തു പറയേണ്ട ആവശ്യം വരുന്നില്ല.

ഒരു വര്‍ഷം അതായത് 12 മാസത്തെ സൗജന്യ ഓഫറാണ് എയര്‍ടെല്‍ ഇത്തവണ ഉപഭോക്താക്കള്‍ക്കു നല്‍കുന്നത്.

ഈ ഓഫറിനെ കുറിച്ച് കൂടുതല്‍ അറിയാനായി തുടര്‍ന്നു വായിക്കുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഈ ഓഫര്‍ ലഭിക്കുന്നത്

ഈ ഓഫര്‍ ലഭിക്കുന്നത് 3ജിയില്‍ നിന്നും 4ജിയിലേക്ക് മാറുന്ന പുതിയ ഉപഭോക്താക്കള്‍ക്കു വേണ്ടിയാണ്. എന്നാല്‍ ചില നിബന്ധനകള്‍ അനുസരിച്ച് മാത്രമാണ് ഉപഭോക്താക്കള്‍ക്ക് സൗജന്യ ഡാറ്റ ലഭ്യമാകുക.

 

 

മറ്റു 4ജി ഹാന്‍സെറ്റുകളെ ലക്ഷ്യമിട്ട്

എയര്‍ടെല്‍ നെറ്റ്‌വര്‍ക്കിനു പുറത്തുളള മറ്റു 4ജി ഹാന്‍സെറ്റ് ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് എയര്‍ടെല്ലിന്റെ ഈ പുതിയ ഓഫര്‍. അതായത് 3ജിയില്‍ നിന്നും 4ജിയിലേക്ക് മാറുന്ന ഉപഭോക്താക്കള്‍ക്ക്. ഇതില്‍ 9000 രൂപയുടെ സൗജന്യ ഡാറ്റയാണ് ഉപഭോക്താക്കള്‍ക്കു ലഭിക്കുന്നത്.

 

 

പുതിയ ഓഫര്‍ എടുക്കനുളള കാലാവധി

2017 ജനുവരി നാല് മുതല്‍ ഫെബ്രുവരി 28 വരെ ഈ പുതിയ ഓഫര്‍ എടുക്കാം. അത് 12 മാസം വരെ ഉപയോഗിക്കുകയും ചെയ്യാം. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കും പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ഈ ഓഫര്‍ ലഭിക്കുന്നതാണ്.

 

 

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക്

345 രൂപയുടെ ഓഫറിനോടൊപ്പം ഓരോ മാസവും 3ജിബി ഡാറ്റ സൗജന്യമായി ലഭിക്കുന്നു. നിലവില്‍ ഈ റീച്ചാര്‍ജ്ജില്‍ 1ജിബി ഡാറ്റയും രാജ്യത്തെ ഏതു നെറ്റ്‌വര്‍ക്കിലേക്കും സൗജന്യ എസ്ടിഡി , ലോക്കല്‍ കോളുകള്‍ക്കു പുറമേയാണ് ഈ 3ജിബി ഡാറ്റ ലഭിക്കുന്നത്.

എന്നാല്‍ ആദ്യത്തെ 3ജിബി ഡാറ്റ മൈ എയര്‍ടെല്‍ ആപ്പ് വഴിയാണ് ലഭിക്കുന്നത്. അതിനു ശേഷമുളള ഒാരോ റീച്ചാര്‍ജ്ജിലും അപ്പപ്പോള്‍ തന്നെ ലഭിക്കുന്നതാണ്.

 

 

 

 

പാക്കിന്റെ കാലാവധി

28 ദിവസമായിരിക്കും ഓരോ പാക്കിന്റേയും കാലാവധി. ഇങ്ങനെ ഓരേ മാസവും റീച്ചാര്‍ജ്ജ് ചെയ്ത് ഒരു വര്‍ഷത്തിനുളളില്‍ പരമാവധി 13 റീച്ചാര്‍ജ്ജുകള്‍ ചെയ്യാം.

 

 

പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക്

എന്നാല്‍ പോസ്റ്റ് ഉപഭോക്താക്കള്‍ക്ക് 3ജിബി ഡാറ്റ ലഭിക്കുന്നതിന് 549 രൂപയുടെ ഇന്‍ഫിനിറ്റി പ്ലാന്‍ ചെയ്താല്‍ മതിയാകും. സൗജന്യ കോള്‍ സേവനങ്ങള്‍ക്കൊപ്പം 3ജിബി പാക്ക് പ്രകാരമുളള ഡാറ്റയും 3ജിബി സൗജന്യ ഡാറ്റയടക്കം 6ജിബി പ്രതിമാസം ലഭിക്കുന്നു. എന്നാല്‍ 799 രൂപയുടെ റീച്ചാര്‍ജ്ജ് ചെയ്യുന്നവര്‍ക്ക് 5ജിബി ഡാറ്റയോടൊപ്പം 3ജിബി സൗജന്യ ഡാറ്റയും ലഭിക്കുന്നു.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Airtel has announced a special offer under which it will be offering free data for 12 months to customers who switch to Airtel 4G.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot