ബിഗ് ബൈറ്റ് പ്ലാനില്‍ 1,000 ജിബി ബോണസ് ഡാറ്റയുമായി എയര്‍ടെല്‍!
എയര്‍ടെല്‍ പുതിയ ബ്രോഡ്ബാന്‍ഡ് ഓഫര്‍.
ജിയോ ഇഫക്ടുമായി എത്തിയിരിക്കുകയാണ് എയര്‍ടെല്‍. ബിഎസ്എന്‍എല്‍, ഐഡിയ, വോഡാഫോണ്‍ എന്നിവ പല അണ്‍ലിമിറ്റഡ് ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിക്കഴിഞ്ഞു.

എന്നാല്‍ ഇപ്പോള്‍ മറ്റൊരു അണ്‍ലിമിറ്റഡ് ഓഫറുമായി എത്തിയിരിക്കുകയാണ് എയര്‍ടെല്‍. ലിമിറ്റഡ്-പിരീഡ് സ്‌കീമാണ് ഇതില്‍. ടെലികോം മേഘലയില്‍ മികച്ചൊരു മത്സരത്തിന് ഇടയാക്കും ഈ ഒരു സ്‌കീം.
ഭാരതി എയര്‍ടെല്ലിന്റെ പുതിയ അണ്‍ലിമിറ്റഡ് ഓഫര്‍ നോക്കാം...

1,000ജിബി ഹൈ സ്പീഡ് ഡാറ്റ
ഭാരതി എയര്‍ടെല്‍ 1,000 ജിബി ഹൈ സ്പീഡ് ഡാറ്റ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. ഈ സ്രീം ഒരു പരിമിത കാലിയളവില്‍ മാത്രമാണ് നല്‍കുന്നത്.

എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് ബിഗ് ബൈറ്റ് ഓഫര്‍
എയര്‍ടെല്ലിന്റെ ഈ പുതുയ സ്‌കീമിന്റെ പേര് ബിഗ്‌ബൈറ്റ് ഓഫര്‍ എന്നാണ്. 599 രൂപ മുതല്‍ 1,999 രൂപ വരെയുളള റീച്ചാര്‍ജ്ജില്‍ 500-1000ജിബി ബോണസ് ഡാറ്റയാണ് നല്‍കുന്നത്.

ബോണസ് ഡാറ്റ സ്പീഡ്
8എംബി മുതല്‍ 100 Mbsp സ്പീഡ് വരെയാണ് ഈ പ്ലാനില്‍. ഈ സ്പീഡ് ഓരോ പ്ലാനിനേയും അടിസ്ഥാനപ്പെടുത്തിയായിരിക്കും. ഈ പ്ലാനിന്റെ വാലിഡിറ്റി 2018 മാര്‍ച്ച് 31 വരെയെന്നാണ് എയര്‍ടെല്‍ വെബ്‌സൈറ്റില്‍ കാണിക്കുന്നത്.

ഈ ഓഫര്‍ ഓണ്‍ലൈന്‍ പര്‍ച്ചയിസില്‍ മാത്രം
ഓണ്‍ലൈന്‍ പര്‍ച്ചയിസില്‍ മാത്രമാണ് ഈ ഓഫര്‍ നല്‍കുന്നതെന്നും എയര്‍ടെല്‍ വെബ്‌സൈറ്റില്‍ പറഞ്ഞിരിക്കുന്നു. ജൂണ്‍ 12, 2017 മുതലാണ് ഈ സേവനം ആരംഭിച്ചു തുടങ്ങിയത്.

ഇവര്‍ക്കു മാത്രമാണ് ഈ ഓഫര്‍
2017 ജൂണ്‍ 12നും അതിനു ശേഷവും ഉളള DSL സേവനത്തിലേക്ക് സബ്‌സ്‌ക്രൈബ് ചെയ്ത വരിക്കാര്‍ക്കു മാത്രമാണ് എയര്‍ടെല്ലിന്റെ ബ്രോഡ്ബാന്‍ഡ് ബിഗ് ബൈറ്റ് ഓഫര്‍ ലഭിക്കുന്നത്. ഈ ഓഫര്‍ ഇന്ത്യയില്‍ മാത്രമാണ് ലഭിക്കുന്നത്.

എങ്ങനെ ഈ ഓഫര്‍ ലഭിക്കും?
എയര്‍ടെല്‍ 1,000 ജിബി ഓഫര്‍ ലഭിക്കാനായി airtel.in/broadband page എന്നതിലേക്ക് സന്ദര്‍ശിക്കുക. ഈ സൈറ്റ് തിരഞ്ഞെടുത്തതിനു ശേഷം നിങ്ങളുടെ മൊബൈല്‍ നമ്പറും വിലാസവും പുതിയ ബ്രോഡ്ബാന്‍ഡ് കണക്ഷനു വേണ്ടി അപേക്ഷിക്കുക. അല്ലെങ്കില്‍ 'Contact customer care' എന്നതിലേക്കും അപേക്ഷ നല്‍കാം.


Click it and Unblock the Notifications








