Home
News

97 രൂപക്ക് 28 ദിവസത്തേക്ക് ഒന്നര ജിബി ഡാറ്റയും പരിധികളില്ലാത്ത കോളും നൽകി എയർടെൽ!

ജിയോ വിപ്ലവം വന്നപ്പോൾ ഏറ്റവും അധികം ദുരിതത്തിലായ കമ്പനികളാണ് ഐയർട്ടലും വൊഡാഫോണും ഐഡിയയും. ജിയോക്കൊപ്പം പിടിച്ചുനിൽക്കാനായി ജിയോ നൽകുന്ന പോലത്തെ തന്നെ ഓഫറുകൾ നൽകി മൂന്ന് കമ്പനികളും ഒപ്പം ബിഎസ്എൻഎലും പിടിച്ചുനിന്നു. എന്നാൽ ഇപ്പോൾ വൊഡാഫോണും ഐഡിയയും ഒന്നായപ്പോൾ തീർത്തും ഒറ്റപ്പെട്ടിരിക്കുകയാണ് എയർടെൽ.

97 രൂപക്ക് 28 ദിവസത്തേക്ക് ഒന്നര ജിബി ഡാറ്റയും പരിധികളില്ലാത്ത കോളും

അതിനാൽ തന്നെ മികച്ച ഓഫറുകളിലൂടെ ഉള്ള ഉപഭോക്താക്കളെ പിടിച്ചുനിർത്താനും കൂടുതൽ ഉപഭോക്താക്കളെ നേടാനും പല തരത്തിലുള്ള ഓഫറുകളുമായി എയർടെൽ സജീവമായി രംഗത്തുണ്ട് ഇപ്പോൾ. ഈ രീതിയിൽ എയർടെൽ ഒരുപിടി മികച്ച ഡാറ്റ ഓഫറുകളും വോയിസ് ഓഫറുകളും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിലേക്ക് ഇതാ ഇപ്പോൾ പുതിയൊരു ഓഫർ കൂടെ എത്തിയിരിക്കുകയാണ്.

97 രൂപയുടെ റീചാർജ്ജിൽ 28 ദിവസത്തേക്ക് പരിധികളില്ലാത്ത കോളും എസ്എംഎസും 1.5 ജിബി ഡാറ്റയുമാണ് ഉപഭോക്താക്കൾക്ക് ലഭ്യമാകുക. നിലവിൽ പല ഓഫറുകളെക്കാൾ മികച്ചു നിൽക്കുന്നതാണ് ഈ ഓഫർ. കാരണം വെറും 97 രൂപ മുതൽമുടക്കിൽ 28 ദിവസം, ഒരു മാസം എന്ന് തന്നെ പറയാം പരിധികളില്ലാത്ത കോളും നമുക്കാവശ്യമുള്ള ഡാറ്റയും എല്ലാം തന്നെ ഈ ഓഫറിൽ ലഭ്യമാകുന്നു എന്നത് തന്നെ.

ഓഫർ വിവരങ്ങൾ

97 രൂപയുടെ ഈ പ്ലാൻ ചെയ്യുന്നതോടെ മൊത്തം ഒരു മാസത്തേക്ക് 1.5 ജിബി ഡാറ്റ, 350 മിനിറ്റ് അല്ലെങ്കിൽ 21,000 സെക്കന്റുകൾ ടോക്ടൈം, 200 മെസ്സേജുകൾ എന്നിവയാണ് ലഭിക്കുക. ഇന്റർനെറ്റ് ചെറിയ രീതിയിൽ ഉപയോഗിക്കുന്ന അത്യാവശ്യം കോളുകളൊക്കെ ചെയ്യാൻ മാത്രമുണ്ടാവാറുള്ള ആളുകൾക്ക് ഇത് നല്ലൊരു ഓഫർ ആണ്. അതുപോലെ ഓഫീസിലും വീട്ടിലുമൊക്കെ വൈഫൈ ഉള്ള പേരിന് വഴിയിലെവിടെയെങ്കിലും വെച്ച് ഇന്റർനെറ്റ് ഉപയോഗിക്കാൻ മാത്രമായി നെറ്റ് ഓഫർ ചെയ്യുന്നവർക്കും ഈ ഓഫർ ഉപകരിക്കും.

Best Mobiles in India

English summary
Airtel offers 1.5GB data for 28 days with new Rs. 97 combo recharge plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X