എയർടെലിന്റെ 1200 ജിബി ഓഫർ; അതും 300 Mbps വേഗതയിൽ

Written By:

ടെലകോം മേഖലയിൽ നാൾക്കുനാൾ വർധിച്ചു വരുന്ന മത്സരം കാരണം ഇപ്പോൾ ഏറെ ഗുണമുണ്ടായിരിക്കുന്നത് നമ്മൾ ഉപഭോക്താക്കൾക്കാണല്ലോ. ഓരോ കമ്പനികളും ഗംഭീര ഓഫറുകൾ പ്രഖ്യാപിക്കുമ്പോൾ തൊട്ടടുത്ത നിമിഷം തന്നെ അതിലും വലിയ ഓഫറുകളുമായി എതിർകമ്പനികൾ രംഗത്തെത്തും. 4ജി ഇന്റർനെറ്റ് മാത്രമല്ല, ബ്രോഡ്ബാൻഡ് രംഗത്തും കാര്യമായ മത്സരങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്. ഈയിടെ എയർടെൽ അവതരിപ്പിച്ച ഓഫറുകൾ അതിന് നല്ലൊരു ഉദാഹരണമാണ്.

എയർടെലിന്റെ 1200 ജിബി ഓഫർ; അതും 300 Mbps  വേഗതയിൽ

1200 ജിബിയുടെ ഡാറ്റയാണ് എയർടെൽ തങ്ങളുടെ ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്ക് നൽകുന്നത്. അതും 300 എംബിപിഎസ് വേഗതയിൽ. മൊത്തം അടക്കേണ്ട ബിൽ 2199 രൂപയും ടാക്‌സും ആണ്. ബാക്കി വരുന്ന ഡാറ്റ അടുത്ത മാസത്തേക്ക് ഉപയോഗിക്കാനുള്ള സൗകര്യവും ഉണ്ട് എന്നത് ഈ ഓഫറിന്റെ മറ്റൊരു നല്ല വശമാണ്.

ഇത് കൂടാത്ത ഇപ്പോൾ ഈ ഓഫർ ചെയ്യുന്നവർക്ക് 1000 ജിബി അധിക ഡാറ്റയും ലഭിക്കും. ഇതിന്റെ കാലാവധി ഒക്ടോബർ 31, 2018 വരെയാണ്. ഇതിനെല്ലാം പുറമെ ഒരു വർഷത്തേക്ക് ആമസോൺ പ്രൈം സൗജന്യമായും ഈ ഓഫർ ചെയ്യുന്നവർക്ക് ലഭിക്കും.

കുട്ടികളുടെ ഫോൺ നിയന്ത്രിക്കാൻ മാതാപിതാക്കൾക്ക് ഒരു ആപ്പ്

ഫൈബർ ടു ദി ഹോം (FTTP) ബ്രോഡ്ബാൻഡ് വഴിയാണ് എയർടെൽ ഈ ഓഫറുകൾ നൽകുന്നത്. എയർടെൽ ഔദ്യോഗികമായി പുറത്തുവിട്ട വിവരങ്ങൾ പ്രകാരം 899 രൂപ മുതൽ ഓഫറുകൾ ലഭ്യമാണ്. 899ന് 40 Mbps വേഗതയിൽ 50 ജിബി ആൺ ഡാറ്റ ലഭിക്കുക. 999 രൂപയുടെ ഓഫറിൽ 200 ജിബി ഡാറ്റ 40 Mbps വേഗതയിലും 1999 രൂപയുടെ ഓഫറിൽ 700 ജിബി ഡാറ്റ 100 Mbps വേഗതയിലും ലഭിക്കും.

എയർടെലിന്റെ 1200 ജിബി ഓഫർ; അതും 300 Mbps  വേഗതയിൽ

ഇവയ്ക്ക് പുറമെയാണ് 1200 ജിബി ലഭിക്കുന്ന 2199 രൂപയുടെ ഓഫർ ഉള്ളത്. 300 Mbps ആയിരിക്കും ഇതിന്റെ വേഗത. ഈ ഓഫറുകളിലെല്ലാം തന്നെ പരിധികളില്ലാത്ത ലോക്കൽ, നാഷണൽ കോളുകൾ സൗജന്യമായി ചെയ്യാൻ സാധിക്കും. 899, 999 ഒഴിച്ച് ബാക്കിയുള്ള ഓഫറുകളിലെല്ലാം 1000 ജിബി അധിക ഡാറ്റ ലഭിക്കുകയും ചെയ്യും.

ഫേസ്ബുക്ക് ഡാറ്റ കൈമാറിയ ആ 562,455 ഇന്ത്യക്കാരിൽ നിങ്ങൾക്കുണ്ടോ എന്നറിയാം..

English summary
Airtel offers 1200GB broadband data with unlimited local and national calls facility. The offer also providing one year free Amazon Prime subscription.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot