ജിയോയുടെ 'ക്ഷീണം' മുതലെടുക്കാൻ എയർടെൽ; ഒറ്റ പ്ലാനിൽ 168GB ഡാറ്റയും പ്രൈം സബ്സ്ക്രിപ്ഷനും കോളിങ്ങും!
ഇന്ത്യൻ ടെലിക്കോം രംഗത്തെ പ്രധാന എതിരാളികൾ റിലയൻസ് ജിയോയും ഭാരതി എയർടെലും ആണെന്ന് ഏവർക്കുമറിയാം. ഇതിൽ ഒരാൾക്ക് എന്തെങ്കിലും ക്ഷീണമുണ്ടായാൽ അതിന്റെ നേട്ടം ലഭിക്കുക എതിരാളിക്കായിരിക്കും. 5ജി വ്യാപനത്തിന്റെ കാര്യത്തിൽ എയർടെലിനെക്കാൾ ഒരുപിടി മുന്നിലാണ് ജിയോ. എന്നാൽ നെറ്റ്വർക്ക് പ്രശ്നങ്ങളുടെ കാര്യത്തിൽ ജിയോ വരിക്കാർ ഇപ്പോൾ വീണ്ടും വ്യാപകമായി പരാതികൾ ഉന്നയിച്ച് തുടങ്ങിയിട്ടുണ്ട്. ജിയോ 5ജി സേവനം വ്യാപിപ്പിച്ച് തുടങ്ങിയ ഘട്ടത്തിൽ തന്നെ വരിക്കാർക്ക് ഡാറ്റ സ്പീഡ് കുറവാണ്, നെറ്റ്വർക്ക് ശരിയായി ലഭിക്കുന്നില്ല എന്നിങ്ങനെയുള്ള പരാതികൾ ഉയർന്നിരുന്നു. എന്നാൽ ജിയോ പിന്നീട് അത് ഒരുപരിധിവരെ പരിഹരിച്ചു.
എന്നാലിപ്പോൾ, ചില ജിയോ വരിക്കാർ തങ്ങൾക്ക് ശരിയായി ഡാറ്റ ലഭ്യമാകുന്നില്ല എന്നും വേഗതക്കുറവ് ഉണ്ട് എന്നും പരാതി അറിയിക്കുന്നുണ്ട്. 5ജി വ്യാപനം മൂലം ഉണ്ടാകുന്ന സാങ്കേതിക വരിക്കാരുടെ എണ്ണക്കൂടുതലും ജിയോയുടെ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടാകാം. അതേസമയം മറുവശത്ത് എയർടെൽ വരിക്കാരുടെ ഭാഗത്തുനിന്ന് കാര്യമായ പരാതികൾ ഉയരുന്നുമില്ല.

വരിക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ജിയോ ജീവനക്കാർ തയാറാകുന്നില്ല എങ്കിൽ അത് നേട്ടമാകുക എയർടെലിനാണ്. ഏത് ടെലിക്കോം കമ്പനിയുടെ വരിക്കാരെയും ആകർഷിക്കും വിധമുള്ള മികച്ച ചില പ്രീപെയ്ഡ് പ്ലാനുകൾ എയർടെലിന്റെ പക്കലുണ്ട്. പൊതുവേ എയർടെൽ പ്ലാനുകൾക്ക് മറ്റ് കമ്പനികളുടെ പ്ലാനുകളെ അപേക്ഷിച്ച് നിരക്ക് അൽപ്പം കൂടുതലാണ്.
എന്നാൽ ടെലിക്കോം വരിക്കാരിൽ ഒരു വിഭാഗം ആളുകൾ നിരക്ക് എത്രയാണ് എന്നത് കാര്യമായി പരിഗണിക്കാറില്ല. മികച്ച സേവനവും ആനുകൂല്യങ്ങളും ലഭിച്ചാൽ മതി എന്നതാണ് അവരുടെ കാഴ്ചപ്പാട്. അത്തരം ആളുകളെയാണ് എയർടെലിനും വേണ്ടത്. കാരണം ഓരോ വരിക്കാരനിൽ നിന്നും പരമാവധി വരുമാനം ഉണ്ടാക്കണം എന്ന ആഗ്രഹത്തിൽ പ്ലാനുകൾ പുറത്തിറക്കുന്നതിൽ മുന്നിലുള്ള കമ്പനിയാണ് എയർടെൽ.

ഇപ്പോൾ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനുകൾ ആളുകൾ ആഗ്രഹിക്കുന്നുണ്ട്. അധിക ചെലവില്ലാതെ ഈ സബ്സസ്ക്രിപ്ഷനുകൾ സ്വന്തമാക്കാൻ ടെലിക്കോം കമ്പനികളുടെ റീച്ചാർജ് പ്ലാനുകൾ സഹായിക്കുന്നു. ജനപ്രിയ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോൺ പ്രൈമിന്റെ സബ്‌സ്‌ക്രിപ്‌ഷൻ രണ്ട് പ്ലാനുകളിൽ എയർടെൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ ഏറ്റവുമധികം ആനുകൂല്യങ്ങളോടെ എത്തുന്ന പ്രീപെയ്ഡ് പ്ലാൻ 666 രൂപയുടേത് ആണ്.
666 രൂപയുടെ എയർടെൽ പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: 56 ദിവസ വാലിഡിറ്റിയിൽ ആണ് ഈ എയർടെൽ പ്രീപെയ്ഡ് പ്ലാൻ എത്തുന്നത്. പ്രതിദിനം 3 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ടെലിക്കോം ആനുകൂല്യങ്ങൾ.
ധാരാളം അധിക ആനുകൂല്യങ്ങളും 666 രൂപയുടെ എയർടെൽ പ്ലാനിൽ ഉൾപ്പെടുന്നുണ്ട്. ആമസോൺ പ്രൈം മെമ്പർഷിപ്പ്, അൺലിമിറ്റഡ് 5G ഡാറ്റ, അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയാണ് അവ. ഒരു മാസത്തേക്കുള്ള ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ വേണമെങ്കിൽ സാധാരണയായി 299 രൂപ ചിലവാകും.

എന്നാലിവിടെ 56 ദിവസത്തേക്കുള്ള ടെലിക്കോം ആനുകൂല്യങ്ങൾക്കൊപ്പം അധിക ചെലവ് ഇല്ലാതെ ഈ ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനും ലഭ്യമാകുന്നു. അതിനാൽ ഒടിടി ആരാധകരായ എയർടെൽ വരിക്കാർക്ക് 666 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ തികച്ചും ലാഭകരം തന്നെയാണ്. രാജ്യത്തുടനീളമുള്ള എല്ലാ ടെലിക്കോം സർക്കിളുകളിലെയും എയർടെൽ വരിക്കാർക്ക് ഈ പ്ലാൻ ലഭ്യമാണ്.
അൺലിമിറ്റഡ് 5ജി ഡാറ്റ സഹിതം എത്തുന്നു എന്നതാണ് ഈ പ്ലാനിനെ കൂടുതൽ ലാഭമുള്ളതാക്കി മാറ്റുന്നത്. കാരണം പ്രതിദിന ഡാറ്റ പരിധിയില്ലാതെ ഹൈസ്പീഡിൽ ഇഷ്ടം പോലെ ഡാറ്റ ഉപയോഗിക്കാൻ ഈ ഓഫർ സഹായിക്കുന്നു. അൺലിമിറ്റഡ് 5G ഡാറ്റ ഓഫർ ക്ലെയിം ചെയ്യുന്നതിന്, എയർടെൽ ഉപയോക്താക്കൾ എയർടെൽ താങ്ക്സ് ആപ്പിലേക്ക് പോകേണ്ടതുണ്ട്.
ഓരോ തവണയും പുതിയ പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുമ്പോൾ എയർടെൽ വരിക്കാർ എയർടെൽ താങ്ക്സ് ആപ്പിൽ എത്തി ക്ലെയിം 5G ഓഫർ ബാനറിൽ ടാപ്പ് ചെയ്യേണ്ടതുണ്ട്. ഇത് ഓട്ടോമാറ്റിക്കായി ആക്ടീവ് ആകില്ല, അതൊരു പോരായ്മയാണ്. കാരണം പലരും 5ജി ഡാറ്റ ക്ലെയിൽ ചെയ്യാൻ മറക്കാറുണ്ട്. അതിനാൽ സൗജന്യമായി ലഭിക്കുന്ന ഹൈസ്പീഡ് ഡാറ്റ നഷ്ടമാകുന്നു.


Click it and Unblock the Notifications








