Home
News

നിങ്ങളിത് കാണുക... എയർടെല്ലും പ്രൈമും! പ്രൈം ആനുകൂല്യങ്ങൾ നൽകുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റർമാരിൽ ഒന്നായ ഭാരതി എയർടെൽ അടുത്തിടെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് മൊബൈൽ പ്ലാനുകളുടെ വില വർധിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ, പുതിയ വിലകളും ആനുകൂല്യങ്ങളുംഅറിഞ്ഞില്ല എങ്കിൽ ടെലികോം ഉപഭോക്താക്കൾ ആശയക്കുഴപ്പത്തിലായേക്കാം അല്ലെങ്കിൽ തെറ്റായ റീചാർജ് ചെയ്ത് പണം നഷ്ടമായേക്കാം. നിങ്ങൾ ആമസോൺ പ്രൈം ബണ്ടിൽഡ് പ്രീപെയ്ഡ് പ്ലാനുകളുടെ ആരാധകനാണെങ്കിൽ, നിങ്ങൾ ഈ ലേഖനം അവസാനം വരെ വായിക്കണം. ആമസോൺ പ്രൈം ആനുകൂല്യമുള്ള രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ ആണ് എയർടെല്ലിൽ ഉള്ളത്. അവയെ കുറിച്ച് ആണ് ഈ ലേഖനം സംസാരിക്കുന്നത്.

ആമസോൺ പ്രൈം ആനുകൂല്യമുള്ള വില കുറഞ്ഞ ഒന്നിന് 838 രൂപയും കൂടുതൽ ചെലവേറിയതിന് 1199 രൂപയും ആണ് നൽകേണ്ടത്. രണ്ടും ഉപഭോക്താക്കൾക്ക് ആമസോൺ പ്രൈം അംഗത്വം വാഗ്ദാനം ചെയ്യുന്നു. അതായത് പ്രൈം വീഡിയോ ഒടിടി (ഓവർ-ദി-ടോപ്പ്) കണ്ടന്റുകളിലേക്ക് മാത്രമല്ല, ആമസോണിൽ നിന്ന് വേഗതയേറിയതും സൗജന്യവുമായ ഡെലിവറികളും നിങ്ങൾക്ക് ലഭിക്കും. രണ്ട് പ്ലാനുകളും അവയുടെ നേട്ടങ്ങളും വിശദമായി നോക്കാം.

പ്രൈം ആനുകൂല്യങ്ങൾ നൽകുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ

ഭാരതി എയർടെൽ 838 രൂപ പ്രീപെയ്ഡ് പ്ലാൻ: എയർടെൽ 838 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് 5ജി ഡാറ്റയാണ് ലഭിക്കുന്നത്. ഉപഭോക്താക്കൾക്ക് പ്രതിദിനം 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാൻ ആണ് ഇത്. ഇതോടൊപ്പം, ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിദിനം 100 എസ്എംഎസും ലഭിക്കും.

56 ദിവസത്തേക്ക് ഉള്ള ആമസോൺ പ്രൈം, 56 ദിവസത്തേക്ക് ഉള്ള എയർടെൽ എക്‌സ്ട്രീം പ്ലേ ആക്‌സസ്, അപ്പോളോ 24|7 സർക്കിൾ, വിങ്കിലെ സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവ ഉൾപ്പെടെ കൂടുതൽ ആനുകൂല്യങ്ങളും ഈ പ്ലാനിൽ ഉണ്ട്. ഈ പ്രീപെയ്ഡ് പ്ലാനിൻ്റെ സേവന കാലാവധി 56 ദിവസമാണ്.

ഭാരതി എയർടെൽ 1199 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ: ഭാരതി എയർടെല്ലിൻ്റെ 1199 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ നേരത്തെ പറഞ്ഞത് പോലെ ആമസോൺ പ്രൈം മെമ്പർഷിപ്പ് നൽകുന്നു. ഈ പ്ലാനിന് 838 രൂപ പ്ലാനിനേക്കാൾ അല്പം കൂടി വാലിഡിറ്റി ഉണ്ട്. ഈ പ്ലാനിനൊപ്പം എല്ലാ ദിവസവും 2.5 ജിബി ഡാറ്റാ ആനുകൂല്യം ലഭിക്കും.

ഇതോടൊപ്പം, ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. 84 ദിവസത്തേക്ക് ആമസോൺ പ്രൈം, അൺലിമിറ്റഡ് 5ജി ഡാറ്റ, റിവാർഡ്‌സ് മിനി സബ്‌സ്‌ക്രിപ്‌ഷൻ, എയർടെൽ എക്‌സ്‌ട്രീം പ്ലേ, അപ്പോളോ 24|7 സർക്കിൾ, വിങ്ക് മ്യൂസിക്കിലെ സൗജന്യ ഹെലോട്യൂൺ, വിങ്ക് മ്യൂസിക് എന്നിവയാണ് അധിക ആനുകൂല്യങ്ങൾ.

838 രൂപ പ്രീപെയ്ഡ് പ്ലാൻ സേവന കാലാവധി 56 ദിവസം ആണെങ്കിൽ ഈ 1199 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൻ്റെ സേവന കാലാവധി 84 ദിവസമാണ്. നിലവിലെ അവസ്ഥയിൽ, ആമസോൺ പ്രൈമിൻ്റെ ആനുകൂല്യം ഇപ്പോൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്ന എയർടെല്ലിൻ്റെ രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ ഇവയാണ്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
If you are a fan of Amazon Prime bundled prepaid plans, then you must read this article till the end. Airtel has two prepaid plans with Amazon Prime benefits. The plans with prime access are Rs 838 prepaid plan and Rs 1199 prepaid plan. This article is about them.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X