ഇതാ, കൊണ്ടുപോയി ആശ തീർക്ക്; 5ജിബി സൗജന്യ ഡാറ്റ വാഗ്ദാനവുമായി എയർടെൽ

|

ജിയോ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവുമധികം വരിക്കാരുള്ള ടെലികോം കമ്പനിയാണ് എയർടെൽ. ഉപഭോക്താക്കളെ ആകർഷിക്കാനായി നിരവധി ഓഫറുകൾ എയർടെൽ പുറത്തിറക്കാറുണ്ട്. അ‌വയെല്ലാം വൻ ഹിറ്റുമാകാറുണ്ട്. മറ്റു കമ്പനികളുടെ വരിക്കാരായ ഉപഭോക്താക്കളെ തങ്ങളിലേക്ക് ആകർഷിക്കാൻ ഈ ഓഫറുകൾ എയർടെലിനെ ഏറെ സഹായിച്ചിട്ടുമുണ്ട്.

 

പ്രീ പെയ്ഡ്

ഇപ്പോൾ തങ്ങളുടെ പ്രീ പെയ്ഡ് ഉപഭോക്താക്കൾക്ക് 5ജിബി സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് എയർടെൽ. ഡാറ്റ എന്നു കേട്ടാൽ ആളുകൾ ഇപ്പോഴും പിന്നാലെയെത്തും എന്ന വിശ്വാസത്തിലാകാം അ‌ഞ്ച് ജിബി സൗജന്യഡാറ്റ പ്രഖ്യാപനവുമായി എയർടെൽ രംഗത്തിറങ്ങിയിരിക്കുന്നത്. എന്നാൽ ഈ അ‌ഞ്ചു ജിബി കിട്ടാൻ എന്താണ് ചെയ്യേണ്ടത് എന്നറിയുമ്പോൾ എയർടെൽ ലക്ഷ്യമിടുന്നത് എന്താണ് എന്ന് മനസിലാകും.

കളയാൻ സമയമില്ല, ആഗ്രഹിച്ചതു നേടാൻ ഇതാ ഓഫറുകളുടെ ഉത്സവമെത്തികളയാൻ സമയമില്ല, ആഗ്രഹിച്ചതു നേടാൻ ഇതാ ഓഫറുകളുടെ ഉത്സവമെത്തി

എയർടെൽ താങ്ക്സ് ആപ്പ്

എയർടെൽ താങ്ക്സ് ആപ്പ് (Airtel Thanks app) ഡൗൺലോഡ് ചെയ്ത് ലോഗിൻ ചെയ്യുന്നവർക്ക് മാത്രമാണ് ഈ 5ജിബി ഡാറ്റ ലഭ്യമാകുക. എയർടെലിന്റെ ഒരുപിടി സേവനങ്ങളെ ​കോർത്തിണക്കുന്ന ആപ്പ് ആണ് എയർടെൽ താങ്ക്സ്. എയർടെലിന്റെ ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യൽ, എയർടെൽ പേമെന്റ് ബാങ്ക് ഇടപാടുകൾ, ​വൈദ്യുതിചാർജ് അ‌ടയ്ക്കാനുള്ള സംവിധാനം, പ്ലാനുകൾ ​മാറ്റാനും തെരഞ്ഞെടുക്കാനുമുള്ള സൗകര്യം, തുടങ്ങി ഒരുപാട് സേവനങ്ങൾ ഈ ആപ്പിലൂടെ സാധ്യമാണ്.

ഒറ്റയടിക്ക് 5 ജിബി ഡാറ്റ
 

എന്നാൽ ഈ ആപ്പിൽ ലോഗിൻ ചെയ്തു എന്നു കരുതി ഒറ്റയടിക്ക് 5 ജിബി ഡാറ്റ തീർക്കാൻ എയർടെൽ ഉപഭോക്താവിനെ അ‌നുവദിക്കില്ല. അ‌ഞ്ചു തവണകളായി ഒരു ജിബി ഡാറ്റ വീതമാണ് എയർടെൽ നൽകുക. അ‌തിനായി ഓരോ തവണയും ആപ്പിൽ കയറി ക്ലെയിം ചെയ്യേണ്ടിവരും.

ആശിച്ചതെല്ലാം ഇനി സ്വന്തമാക്കാം; ആ​മസോണിൽ മികച്ച ഓഫറിൽ ലഭിക്കുന്ന സാംസങ് ഉത്പന്നങ്ങൾ...ആശിച്ചതെല്ലാം ഇനി സ്വന്തമാക്കാം; ആ​മസോണിൽ മികച്ച ഓഫറിൽ ലഭിക്കുന്ന സാംസങ് ഉത്പന്നങ്ങൾ...

ഓഫർ ലഭ്യമാകുക

പുത്തൻ ഉപഭോക്താക്കൾക്ക് ആണ് ഈ ഓഫർ ലഭ്യമാകുക എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. 5 ജിബി സൗജന്യ ഡാറ്റ വേണമെങ്കിൽ ആദ്യം പുത്തൻ എയർടെൽ സിം വാങ്ങുക. അ‌തിനുശേഷം എയർടെൽ താങ്ക്സ് ആപ്പ് ഡൗൺലോഡ് ചെയ്യുക, തുടർന്ന് നിങ്ങളുടെ എയർടെൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.

ഫ്രീ ഡാറ്റാ കൂപ്പണുകൾ

തുടർന്ന് എയർടെൽ താങ്ക്സ് ആപ്പിലെ ​മൈ കൂപ്പൺ സെക്ഷനിൽ എത്തി ഫ്രീ ഡാറ്റാ കൂപ്പണുകൾ ക്ലെയിം ചെയ്യുക. എല്ലാ പുത്തൻ ഉപഭോക്താക്കളും 5 ജിബി സൗജന്യ ഡാറ്റയ്ക്ക് അ‌ർഹരാ​ണെന്ന് എയർടെൽ പറയുന്നു. എയർടെൽ താങ്ക്സ് ആപ്പിൽ പുതിയതായി രജിസ്റ്റർ ചെയ്യുന്ന നമ്പരിനാണ് ആനുകൂല്യം ലഭിക്കുക.

ഓഫറുകളുടെ ഉത്സവത്തിനിടെ 'ഓർമകൾക്ക്' ഒരുലക്ഷം രൂപ വിലയിട്ട് ​വെസ്റ്റേൺ ഡിജിറ്റൽഓഫറുകളുടെ ഉത്സവത്തിനിടെ 'ഓർമകൾക്ക്' ഒരുലക്ഷം രൂപ വിലയിട്ട് ​വെസ്റ്റേൺ ഡിജിറ്റൽ

100 രൂപ സ്വന്തമാക്കാനുള്ള  അ‌വസരം

എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം 90 ദിവസമാണ് ഈ അ‌ഞ്ച് ഡാറ്റാ കൂപ്പണുകൾക്കും ഉള്ളത് എന്നതാണ്. ഇതിനു പുറമെ 100 രൂപ സ്വന്തമാക്കാനുള്ള ഒരു അ‌വസരം കൂടി എയർടെൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. അ‌തും എയർടെൽ താങ്ക്സ് ആപ്പിന്റെ പ്രചരണാർഥം തന്നെ ആണെന്ന് പറയാം. കാരണം ഈ നൂറു രൂപ ലഭിക്കാനായി എയർ​ടെൽ താങ്ക്സ് ആപ്പ് ഉപഭോക്താക്കൾ മറ്റ് ഉപഭോക്താക്കൾക്ക് റഫർ​ ചെയ്യുകയാണ് വേണ്ടത്.

ഈ തുക ഉപയോഗിക്കാൻ

നിങ്ങൾ അ‌യയ്ക്കുന്ന എയർ​ടെൽ താങ്ക്സ് ആപ്പിന്റെ ലിങ്ക് സ്വീകരിക്കുന്നയാൾ അ‌ത് തുറന്ന് പുതിയ എയർടെൽ സിം എടുക്കുകയാണെങ്കിൽ രണ്ടു പേർക്കും നൂറ് രൂപ വീതമുള്ള ഡിസ്കൗണ്ട് കൂപ്പൺ ലഭിക്കും. എയർടെൽ താങ്ക്സ് ആപ്പ് വഴി എന്തെങ്കിലും ഉൽപ്പന്നം വാങ്ങുമ്പോൾ ഈ തുക ഉപയോഗിക്കാൻ സാധിക്കും.

അ‌റിഞ്ഞില്ലെന്ന് പറയരുത്; വൻ വിലക്കുറവുമായി ദീപാവലി ഗംഭീരമാക്കാൻ ഷവോമി 11 ടി പ്രോയുമുണ്ട്അ‌റിഞ്ഞില്ലെന്ന് പറയരുത്; വൻ വിലക്കുറവുമായി ദീപാവലി ഗംഭീരമാക്കാൻ ഷവോമി 11 ടി പ്രോയുമുണ്ട്

ആപ്പ് കൂടുതൽ ആളുകളിലേക്ക്

തങ്ങളുടെ താങ്ക്സ് ആപ്പ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയാണ് ഈ ഓഫറുകളിലൂടെ എയർടെൽ ലക്ഷ്യമിടുന്നത് എന്ന് വ്യക്തമാണ്. ഇതു വഴി ഉപഭോക്താക്കളുടെ ശ്രദ്ധ ആപ്പിലേക്ക് എത്തിക്കുന്നു. കൂടാതെ അ‌വർക്ക് ആവശ്യമുള്ള സൗകര്യങ്ങൾ നിറവേറ്റാൻ ആപ്പിനെ ആശ്രയിക്കാൻ പ്രേരിപ്പിക്കാനും സാധിക്കുന്നു. സൗജന്യ ഓഫറിലൂടെ രണ്ടു നേട്ടങ്ങളാണ് എയർടെലിന് ഉണ്ടാകുക. കൂടുതൽ ആളുകളെ വരിക്കാരായി കിട്ടും എന്നതാണ് അ‌തിൽ ഒന്ന്. എയർ​ടെൽ താങ്ക്സ് ആപ്പിന്റെ ഉപയോക്താക്കളുടെ എണ്ണം കൂടും എന്നതാണ് രണ്ടാമത്തേത്.

റിപ്പോർട്ട്

ജൂ​ലൈയിൽ എയർടെലിന്റെ അ‌ടക്കം പ്രമുഖ ടെലികോം കമ്പനികളുടെയെല്ലാം വരിക്കാരുടെ എണ്ണത്തിൽ വൻ ഇടിവുണ്ടായതായി ട്രായിയുടെ പ്രതിമാസ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഈ റിപ്പോർട്ട് അ‌ടുത്തിടെ ആണ് പുറത്തുവന്നത്. കൊഴിഞ്ഞ് പോയ വരിക്കാരുടെ കുറവ് നികത്താനായി കൊണ്ടുപിടിച്ചു നടത്തുന്ന ശ്രമങ്ങളും ഈ ഓഫറിന് പിന്നിലുണ്ടാകാം.

ഇൻസ്റ്റാഗ്രാം തന്നിഷ്ടപ്രകാരം ചാറ്റ് ചെയ്യുന്നുവോ? അക്കൌണ്ടിലെ പെരുച്ചാഴിയെ പുറത്ത് ചാടിക്കാൻ അറിഞ്ഞിരിക്കാംഇൻസ്റ്റാഗ്രാം തന്നിഷ്ടപ്രകാരം ചാറ്റ് ചെയ്യുന്നുവോ? അക്കൌണ്ടിലെ പെരുച്ചാഴിയെ പുറത്ത് ചാടിക്കാൻ അറിഞ്ഞിരിക്കാം

Most Read Articles
Best Mobiles in India

English summary
Airtel is now offering 5GB of free data to its prepaid customers. But when you know what to do to get these five GB, you will understand what Airtel is aiming for.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X