എയര്‍ടെല്‍ ബമ്പര്‍ ഓഫര്‍: 60ജിബി ഡാറ്റ തികച്ചും സൗജന്യം, വേഗമാകട്ടേ!

Written By:

അടുത്തതായി പുതിയ അണ്‍ലിമിറ്റഡ് പ്ലാനുമായി എത്തിയിരിക്കുന്നത് ഏറ്റവും മികച്ച സേവനദാദാവായ എയര്‍ടെല്‍ ആണ്. എയര്‍ടെല്‍ മണ്‍സൂണ്‍ ഓഫര്‍ അവസാനിക്കുന്നതോടെ കമ്പനി തങ്ങളുടെ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കായി പുതിയ സ്‌കീം അവതരിപ്പിച്ചു.

എയര്‍ടെല്‍ ബമ്പര്‍ ഓഫര്‍: 60ജിബി ഡാറ്റ തികച്ചും സൗജന്യം, വേഗമാകട്ടേ!

സാധാരണ സിം മൈക്രോ സിം ആക്കാം!

ടെലികോം വിപണിയില്‍ ഇപ്പോഴും മത്സരം മുറുകുകയാണ്. കഴിഞ്ഞ ആഴ്ചയാണ് ബിഎസ്എന്‍എല്‍ ഇതു പോലൊരു അണ്‍ലിമിറ്റഡ് ഓഫറുമായി എത്തിയത്. അതിനു മുന്‍പ് വോഡാഫോണ്‍, ഐഡിയ എന്നീ പല ടെലികോം കമ്പനികളും പോസ്റ്റ്‌പെയ്ഡ് പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ആകര്‍ഷിക്കുന്ന പല അണ്‍ലിമിറ്റഡ് ഓഫറുമായി എത്തയിരുന്നു.

എയര്‍ടെല്ലിന്റെ ഈ ഓഫറര്‍ എങ്ങനെ നേടാം എന്നു നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മൈ എയര്‍ടെല്‍ ആപ്പ്

എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭിക്കണം എങ്കില്‍ എയര്‍ടെല്ലിന്റെ 'മൈ എയര്‍ടെല്‍ ആപ്പ്' എന്നതിലൂടെ മാത്രമേ ലഭ്യമാകൂ. എയര്‍ടെല്ലിന്റെ ഈ ആപ്ലിക്കേഷന്‍ ഇല്ലാത്തവര്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും പെട്ടന്നു തന്നെ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക.

ഐഫോണ്‍ നഷ്ടപ്പെട്ടാല്‍ ഉടന്‍ ഡാറ്റകള്‍ എങ്ങനെ ഡിലീറ്റ് ചെയ്യാം?

മൈ എയര്‍ടെല്‍ ആപ്പ് തുറക്കുക

അടുത്തതായി, സൗജന്യ ഡാറ്റ ക്ലെയിം ചെയ്യാനായി പുതിയ ബാനല്‍ പരസ്യം പ്രദര്‍ശിപ്പിക്കുന്നതിന് 'My Airtel App' തുറക്കുക. അതിനു ശേഷം ബാനറില്‍ ക്ലിക്ക് ചെയ്യുക. 60ജിബി സൗജന്യ ഡാറ്റ നേടുന്നതിന് നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. എയര്‍ടെല്‍ ടിവി ആപ്പ് അവരുടെ സ്മാര്‍ട്ട്‌ഫോണില്‍ വിജയകരമായി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്തവര്‍ക്ക് 24 മണിക്കൂറിനുളളില്‍ സൗജന്യ ഡാറ്റ ലഭിക്കും.

മണ്‍സൂര്‍ ഓഫറുമായി സാമ്യമുണ്ട് ഈ ഓഫറിന്

എയര്‍ടെല്ലിന്റെ മണ്‍സൂണ്‍ ഓഫറുമിയി സാമ്യമുണ്ട് എയര്‍ടെല്ലിന്റെ ഈ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫറിന്. എയര്‍ടെല്‍ മണ്‍സൂണ്‍ ഓഫര്‍ നേടാനായി ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്‍ ടിവി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടി വരും. ആപ്ലിക്കേഷന്‍ ഇന്‍സ്‌റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ ഉപഭോക്താക്കളുടെ പോസ്റ്റ്‌പെയ്ഡ് അക്കൗണ്ടിലേക്ക് ഓരോ മാസവും 10ജിബി ഡാറ്റ സൗജന്യമായി നേടാം.

എയര്‍ടെല്‍ ഹോളിഡേ സര്‍പ്രൈസ് ഓഫര്‍

എയര്‍ടെല്‍ ഹോളിഡേ സര്‍പ്രൈസ് ഓഫര്‍ കഴിഞ്ഞതിനു ശേഷമാണ് മണ്‍സൂണ്‍ ഓഫര്‍ കൊണ്ടു വന്നത്. ഹോളിഡേ സര്‍പ്രൈസ് ഓഫറില്‍ 30ജിബി ഡാറ്റ മൂന്നു മാസത്തെ വിലിഡിറ്റിയില്‍ നല്‍കിയിരുന്നു. അതായത് പ്രതിദിനം 1ജിബി ഡാറ്റ എന്ന നിരക്കില്‍. ഇതും എയര്‍ടെല്ലിന്റെ നല്ലൊരു ഓഫര്‍ ആയിരുന്നു.

ഈമെയില്‍ സ്‌കാമുകള്‍! നിങ്ങള്‍ തീര്‍ച്ചയായും അറിയുക!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
As Airtel’s Monsoon offer comes to an end, the company has unveiled a new scheme under which its postpaid users will get 60GB free data for six months.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot