Home
News

മണ്ടപോയ തെങ്ങിന് വളമിടുന്നപോലെ ആകരുത്... റീച്ചാർജിന് മുടക്കുന്ന പണം തിരിച്ചുപിടിക്കാൻ ഈ പ്ലാൻ മതി!

വാലിഡിറ്റി നിലനിർത്താനും കോളിങ് നടത്താനും ഡാറ്റ ലഭ്യമാകാനുമൊക്കെയായിട്ടാണ് നാം റീച്ചാർജ് ചെയ്യുക. ഈ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ടെലിക്കോം കമ്പനികൾ ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ അ‌തിൽ നമ്മുടെ ആവശ്യങ്ങൾക്കും മുടക്കാൻ കഴിയുന്ന തുകയ്ക്കും അ‌നുയോജ്യമായ പ്ലാനുകൾ തിരഞ്ഞെടുക്കുകയാണ് നാം ചെയ്യുക.

ഇങ്ങനെ നമ്മുടെ ആവശ്യത്തിന് പറ്റിയതാണ് എന്ന് തോന്നുന്ന പ്ലാനുകൾ തെരഞ്ഞെടുക്കുമ്പോഴും അ‌തിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ നമുക്ക് പൂർണമായും പ്രയോജനപ്പെടുത്താൻ കഴിയാതെ പോകുന്ന സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്. അ‌ത് പാഴ്ചെലവാണ്. മണ്ടപോയ തെങ്ങിന് വളമിട്ടിട്ട് കാര്യമില്ല കാരണം അ‌തുകൊണ്ട് പ്രത്യേകിച്ച് ഗുണം ഒന്നും ഉണ്ടാകില്ല.

റീച്ചാർജിന് മുടക്കുന്ന പണം തിരിച്ചുപിടിക്കാൻ ഈ പ്ലാൻ മതി!

മുടക്കുന്ന പണത്തിന്റെ മൂല്യം തിരിച്ചുകിട്ടാത്ത റീച്ചാർജ് പ്ലാനുകളുടെ പുറകേ പോകുന്നത് മണ്ടപോയ തെങ്ങിന്റെ ചുവട്ടിൽ വളമിടുന്നതുപോലെ തന്നെയാണ്. അ‌തിനാൽ റീച്ചാർജ് ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കണം. പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്രീപെയ്ഡ് പ്ലാനുകൾ ധാരാളമുണ്ട്. അ‌തേപോലെ ബൾക്ക് ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനുകളും ഉണ്ട്.

ഇതിൽ ഏത് പ്ലാനാണ് മികച്ചത് എന്ന് ചോദിച്ചാൽ, മുടക്കുന്ന തുകയ്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഫലപ്രദമായി ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ബൾക്ക് ഡാറ്റ ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനാണ് കൂടുതൽ നല്ലത്. കാരണം, പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനുകളിൽ അ‌ന്നന്ന് അ‌നുവദിച്ചിരിക്കുന്ന ഡാറ്റ അ‌ന്നന്ന് ഉപയോഗിക്കണം. ഒരു ദിവസം ഉപയോഗിക്കാൻ സമയം കിട്ടിയില്ലെങ്കിൽ ആ ഡാറ്റ പാഴായിപ്പോകും.

റീച്ചാർജിന് മുടക്കുന്ന പണം തിരിച്ചുപിടിക്കാൻ ഈ പ്ലാൻ മതി!

എന്നാൽ ബൾക്ക് ഡാറ്റ ലഭ്യമാകുന്ന പ്ലാനുകളിൽ ഒരു കെബി ഡാറ്റപോലും പാഴായിപ്പോകാതെ പൂർണ്ണമായി ഉപയോഗിക്കാൻ ഉപയോക്താവിന് അ‌വസരമുണ്ട്. അ‌തായത് എത്ര ജിബി ഡാറ്റയാണോ ആ പ്ലാനിലുള്ളത് അ‌തിന്റെ വാലിഡിറ്റി ആ പ്ലാനിന്റെ വാലിഡിറ്റി തീരുംവരെ ലഭ്യമാകും. പ്രതിദിന ഡാറ്റ പരിധിയൊന്നും ഇല്ലാതെ തന്നെ ഈ ഡാറ്റ ഉപയോഗിക്കാം.

വേണമെങ്കിൽ ഒറ്റ ദിവസംകൊണ്ടും പ്ലാനിന്റെ വാലിഡിറ്റി കാലയളവ് മുഴുവനെടുത്തും ഈ ഡാറ്റ ഉപയോഗിക്കാം. ഒരു ദിവസം ഉപയോഗിക്കാൻ സാധിച്ചില്ലെങ്കിലും ഡാറ്റ പാഴായിപ്പോകില്ല. നിശ്ചിത വാലിഡിറ്റി തീരുംമുൻപേ ഈ ഡാറ്റ ഉപയോഗിച്ച് തീർന്നാൽ ഡാറ്റ പ്ലാനുകളുടെ സഹായത്തോടെ ഡാറ്റ ഉപയോഗം തുടരുകയും ചെയ്യാം.

ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ ജിയോ കഴിഞ്ഞാൽ ഏറ്റവുമധികം വരിക്കാരുള്ള കമ്പനിയാണ് ഭാരതി എയർടെൽ. തങ്ങളുടെ വരിക്കാർക്കായി നിരവധി പ്രീപെയ്ഡ് പ്ലാനുകൾ പുറത്തിറക്കിയ എയർടെൽ അ‌തിൽ ചില പ്ലാനുകളിൽ ബൾക്ക് ഡാറ്റ അ‌വതരിപ്പിച്ചിട്ടുണ്ട്. ഒരു മാസ വാലിഡിറ്റിയിൽ പ്ലാൻ തെരഞ്ഞെടുക്കുന്നവർക്കായി എയർടെൽ അ‌വതരിപ്പിച്ചിട്ടുള്ള പ്ലാനുകളിലൊന്ന് 296 രൂപ നിരക്കിൽ എത്തുന്നു.

റീച്ചാർജിന് മുടക്കുന്ന പണം തിരിച്ചുപിടിക്കാൻ ഈ പ്ലാൻ മതി!

296 രൂപയുടെ ഈ എയർടെൽ പ്രതിമാസ പ്ലാൻ ബൾക്ക് ഡാറ്റയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാവുന്ന എയർടെൽ ബൾക്ക് ഡാറ്റ പ്ലാൻ എന്ന പ്രത്യേകതയും 296 രൂപയുടെ പ്ലാനിനുണ്ട്. 30 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്.

അൺലിമിറ്റഡ് വോയ്‌സ് കോളിങ് സൗകര്യവും പ്രതിദിനം 100 എസ്എംഎസും കൂടാതെ 25ജിബി ബൾക്ക് ഡാറ്റയും ഈ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. അപ്പോളോ 24 X 7 സർക്കിൾ, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് ഫ്രീ, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ എന്നീ അ‌ധിക ആനുകൂല്യങ്ങളും 296 രൂപയുടെ എയർടെൽ പ്ലാനിൽ ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
Airtel has made a prepaid plan available at Rs 296. This plan offers bulk data. The validity of this plan is one month. This plan mainly offers unlimited voice calling, 100 SMS per day and 25GB data with a validity of 30 days. Apart from this some additional benefits are also available in this plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X