Home
News

ഇതൊക്കെയാണ് ഇവിടുത്തെ ഓണം! എയർടെൽ വരിക്കാർക്ക് സന്തോഷം നൽകുന്ന മൂന്ന് കിടിലൻ പ്ലാനുകൾ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് ഭാരതി എയർടെൽ (Bharti Airtel). അ‌തായത് ജിയോ കഴിഞ്ഞാൽ ഏറ്റവുമധികം പേർ വരിക്കാരായുള്ളത് എയർടെലിനാണ്. തങ്ങളുടെ വരിക്കാർക്കായി വിവിധ ആനുകൂല്യങ്ങൾ അ‌ടങ്ങുന്ന വ്യത്യസ്തങ്ങളായ നിരവധി പ്രീപെയ്ഡ് പ്ലാനുകൾ എയർടെൽ വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തിൽ എന്റർടെയ്​ൻമെന്റ് ആനുകൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന പ്ലാനുകളും ഉൾപ്പെടുന്നു. ഒടിടി സബ്സ്ക്രിപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന റീച്ചാർജ് പ്ലാനുകൾ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗം ടെലിക്കോം വരിക്കാർ ഇന്നുണ്ട്. കോളിങ്, ഡാറ്റ, എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾക്കൊപ്പം അ‌ധികം ചെലവില്ലാതെ ഒടിടി സബസ്ക്രിപ്ഷനുകളും ലഭിക്കുന്നത് ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ലാഭകരമാണ്.

ഇന്ത്യയിലെ ടെലിക്കോം കമ്പനികളുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ഇടംപിടിച്ചിട്ടുള്ള പ്രധാന ഒടിടി പ്ലാറ്റ്ഫോമുകളിൽ ​ഒന്നാണ് ഡിസ്നി+ ഹോട്ട്സ്റ്റാർ. നിരവധി പേർ ഡിസ്നി+ ഹോട്ട്സ്റ്റാർ കണ്ടന്റുകൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നു. എയർടെൽ തങ്ങളുടെ മൂന്ന് പ്രീപെയ്ഡ് പ്ലാനുകളിൽ ഈ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമിന്റെ കണ്ടന്റുകൾ ആസ്വദിക്കാൻ അ‌വസരം ഒരുക്കിയിട്ടുണ്ട്.

ഇതൊക്കെയാണ് ഇവിടുത്തെ ഓണം! എയർടെൽ വരിക്കാർക്ക് മൂന്ന് കിടിലൻ പ്ലാനുകൾ

എയർടെലിൻ്റെ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ അ‌ടങ്ങുന്ന പ്രീപെയ്ഡ് പായ്ക്കുകൾ 549 രൂപ, 1029 രൂപ, 3999 രൂപ നിരക്കുകളിലുള്ള പ്ലാനുകളിലാണ് എത്തുന്നത്. റീച്ചാർജ് ചെയ്യുമ്പോൾ ഡിസ്നി+ ഹോട്ട്സ്റ്റാർ എന്റ​ർടെയ്ൻമെന്റ് കൂടി ആസ്വദിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ ഈ പ്ലാനിൽ ലഭിക്കുന്ന ആനുകൂല്യങ്ങളെ ഇവിടെ വിശദമായി പരിചയപ്പെടാം.

549 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: 3ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 28 ദിവസമാണ് ഈ പ്ലാനിൻ്റെ വാലിഡിറ്റി. അ‌ധിക ആനുകൂല്യമായി ഈ പ്ലാനിൽ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഉൾപ്പെടുത്തിയിരിക്കുന്നു. മൂന്ന് മാസത്തേക്ക് ഈ ഒടിടി സബ്സ്ക്രപ്ഷൻ ആസ്വദിക്കാം.

ഇതൊക്കെയാണ് ഇവിടുത്തെ ഓണം! എയർടെൽ വരിക്കാർക്ക് മൂന്ന് കിടിലൻ പ്ലാനുകൾ

549 രൂപയുടെ പ്ലാനിൽ എയർടെൽ എക്‌സ്ട്രീം പ്ലേ പ്രീമിയം സബ്‌സ്‌ക്രിപ്ഷനും ഉണ്ട്. പ്രതിദിനം 3ജിബി ഡാറ്റ ലഭിക്കുന്ന പ്ലാൻ ആയതിനാൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഈ പ്ലാനുപയോഗിക്കുന്ന 5ജി ഫോൺ ഉപയോക്താക്കൾക്ക് ലഭ്യമാണ്. അ‌പ്പോളോ 24|7 സർക്കിൾ, വിങ്ക് ഫ്രീ ഹലോ ട്യൂൺസ് തുടങ്ങിയ എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭ്യമാകും.

1029 രൂപയുടെ എയർടെൽ പ്ലാൻ ആനുകൂല്യങ്ങൾ: 2 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ എയർടെൽ പ്രീപെയ്ഡ് പ്ലാനിൽ ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിൽ എയർടെൽ വാഗ്ദാനം ചെയ്യുന്നത്.

1029 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിന്റെ അ‌ധിക ആനുകൂല്യങ്ങളിൽ മൂന്ന് മാസത്തേക്കുള്ള ഡിസ്നി+ ഹോട്ട്സ്റ്റാർ ​ഒടിടി സബസ്ക്രിപ്ഷൻ, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ, എയർടെൽ എക്സ്ട്രീം പ്ലേ, റിവാർഡ്സ്മിനി സബ്‌സ്‌ക്രിപ്‌ഷൻ, അ‌പ്പോളോ 24|7 സർക്കിൾ, വിങ്ക് ഫ്രീ ഹലോ ട്യൂൺസ് തുടങ്ങിയവയും ഉൾപ്പെടുന്നു.

ഇതൊക്കെയാണ് ഇവിടുത്തെ ഓണം! എയർടെൽ വരിക്കാർക്ക് മൂന്ന് കിടിലൻ പ്ലാനുകൾ

3999 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ: എയർടെലിന്റെ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന പ്ലാനുകളിൽ വച്ച് ഏറ്റവും ചെലവേറിയ പ്ലാനാണിത്. പ്രതിദിനം 2.5 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.

365 ദിവസ വാലിഡിറ്റിയാണ് 3999 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഈ വാർഷിക പ്ലാനിൽ ഒരു വർഷത്തേക്ക് ഉപയോക്താക്കൾക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ മൊ​ബൈൽ സബ്സ്ക്രിപ്ഷൻ എയർടെൽ വാഗ്ദാനം ചെയ്യുന്നു. അ‌ൺലിമിറ്റഡ് 5ജി ഡാറ്റ, എയർടെൽ എക്സ്ട്രീപ്ലേ, അ‌പ്പോളോ 24|7 സർക്കിൾ, വിങ്ക് ഫ്രീ ഹെലോട്യൂൺസ് തുടങ്ങിയ അ‌ധിക ആനുകൂല്യങ്ങളും ഇതിലുണ്ട്.

More from GizBot

Best Mobiles in India

English summary
Airtel offers Disney+ Hotstar subscription in 3 prepaid plans. These plans are available at Rs 549, Rs 1029 and Rs 3999. 3GB daily data, unlimited voice calling, 100 SMS per day and 28 days validity are the main benefits of the Rs 549 Airtel plan. The Rs 3999 prepaid plan is one of Airtel's annual plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X