എയർടെലും പോക്കോയും ഒത്തുചേർന്നു, ഡാറ്റയുടെ കാര്യം കുശാൽ! പുത്തൻ ഓഫർ ഇതാ
മികച്ച വേഗതയുള്ള ഡാറ്റ ഇല്ലാതെ സ്മാർട്ട്ഫോൺ ഉപയോഗം വിരസമാണ്. അതേപോലെ തന്നെ മികച്ച വേഗതയിൽ ഡാറ്റ ഉണ്ടെങ്കിലും നല്ലൊരു സ്മാർട്ട്ഫോൺ ഇല്ലാതെ അത് ഉപയോഗപ്പെടുത്തുക സാധ്യമല്ല. ഡാറ്റയും നല്ലൊരു സ്മാർട്ട്ഫോണും ഒത്തുചേരുമ്പോഴാണ് ഉപയോക്താവിന് തടസങ്ങളില്ലാതെ സേവനങ്ങൾ ആസ്വദിക്കാൻ സാധിക്കുക. ഇത്തരമൊരു അവസരമൊരുക്കി രംഗത്തെത്തിയിരിക്കുകയാണ് എയർടെലും പോക്കോയും.
ഇന്ത്യൻ ടെലിക്കോം രംഗത്തെ വമ്പന്മാരിൽ ഒന്നാണ് എയർടെൽ. അതേപോലെ ഇന്ത്യൻ വിപണിയിലെ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡാണ് പോക്കോ. കുറച്ചുനാൾ മുൻപ് പോക്കോയും എയർടെലും തമ്മിൽ പരസ്പര സഹകരിക്കാൻ തീരുമാനിച്ചിരുന്നു. ഇപ്പോൾ പോക്കോ പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കിയതിന് പിന്നാലെ എയർടെലുമായി സഹകരിച്ച് ഉപയോക്താക്കൾക്കായി പുതിയ ഓഫർ അവതരിപ്പിച്ചിരിക്കുകയാണ്.

എയർടെൽ- പോക്കോ സഹകരണത്തിന്റെ ഭാഗമായി ഇപ്പോൾ പോക്കോ എം6 5ജി വാങ്ങുന്ന ഉപയോക്താക്കൾക്ക് എയർടെൽ പ്രത്യേകം ഡാറ്റ സൗജന്യമായി ലഭ്യമാക്കിയിരിക്കുന്നു. ബജറ്റ് വിലയിലെത്തുന്ന പുതിയ പോക്കോ 5ജി ഫോണിന്റെ ഉപയോഗം കുറഞ്ഞ ചെലവിൽ കൂടുതൽ ആസ്വാദ്യകരമാക്കാൻ എയർടെലിന്റെ സൗജന്യ ഡാറ്റ ആനുകൂല്യം സഹായിക്കും.
ബജറ്റ് വിലയിൽ കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത പോക്കോ 5ജി സ്മാർട്ട്ഫോൺ ആണ് പോക്കോ M6 5ജി. ഡിസംബർ 26 മുതൽ ഈ ഫോണിന്റെ വിൽപ്പന ആരംഭിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് എയർടെലിന്റെ ഓഫർ എത്തിയിരിക്കുന്നത്. എങ്ങനെയാണ് ഈ ഓഫർ ലഭ്യമാകുക എന്ന് പരിചയപ്പെടാം.

2023 ഡിസംബർ 22 മുതൽ 2024 മെയ് 31 വരെയാണ് എയർടെൽ- പോക്കോ എക്സ്ട്രാ ഡാറ്റ ഓഫർ ലഭ്യമാകുക. ഈ ഓഫർ കാലയളവിൽ പോക്കോ M6 5G ഫോൺ ഉള്ള എയർടെൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് 50GB അധിക ഡാറ്റ സൗജന്യമായി ലഭിക്കും.
പോക്കോ എം6 വാങ്ങുകയും എയർടെൽ പ്രീപെയ്ഡ് സിം ഇടുകയും എയർടെൽ നെറ്റ്‌വർക്കിലേക്ക് വിജയകരമായി കണക്‌റ്റ് ചെയ്യുകയും ചെയ്‌തുകഴിഞ്ഞാൽ, ഉപയോക്താവിന് 10GB വീതമുള്ള 5 പ്രതിമാസ കൂപ്പണുകൾ ലഭിക്കും. റിവാർഡ് വിഭാഗത്തിന് കീഴിൽ എയർടെൽ താങ്ക്സ് ആപ്പ് വഴി ഡാറ്റ കൂപ്പണുകൾ ക്ലെയിം ചെയ്യാം.
അധിക ഡാറ്റ ആനുകൂല്യം ആസ്വദിക്കാൻ എയർടെൽ ഉപഭോക്താക്കൾക്ക് 299 രൂപ മുതലുള്ള ഏതെങ്കിലും ഒരു ആക്ടീവ് പ്ലാൻ ഉണ്ടായിരിക്കണം. പുതിയ പോക്കോ എം6 5G ഫോൺ മികച്ച രീതിയിൽ ഉപയോഗിക്കാൻ എയർടെലിന്റെ ഈ ഡാറ്റ ഓഫർ ഉപയോക്താക്കളെ ഏറെ സഹായിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പോക്കോ എം6 5ജിയുടെ ലഭ്യതയും വിലയും: പോക്കോ എം6 5ജി ഫ്ലിപ്പ്കാർട്ടിലൂടെയും പോക്കോയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ലഭ്യമാണ്. 4GB/ 6GB/ 8GB റാം, 128GB/ 256GB സ്റ്റോറേജ് വേരിയന്റുകളിൽ ഗാലക്‌റ്റിക് ബ്ലാക്ക്, ഓറിയോൺ ബ്ലൂ നിറങ്ങളിൽ പോക്കോ എം6 5ജി ലഭ്യമാണ്.
പോക്കോ എം6 5ജിയുടെ പ്രാരംഭ വില 10,499 രൂപയാണ്. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ ഈ 5ജി ഫോൺ 10000 രൂപയിൽ താഴെ വിലയിൽ, കൃത്യമായി പറഞ്ഞാൽ 9,499 രൂപയ്ക്ക് വാങ്ങാൻ ലഭ്യമാണ്. കുറഞ്ഞ വിലയിലാണ് എത്തുന്നത് എങ്കിലും ആ വിലയ്ക്ക് ഉള്ളിൽനിന്ന് മാന്യമായ ഫീച്ചറുകൾ പോക്കോ വാഗ്ദാനം ചെയ്യുന്നുണ്ട്.
90Hz റിഫ്രഷ് റേറ്റ് ഉള്ള 6.74 ഇഞ്ച് ഡിസ്പ്ലേ, മീഡിയടെക് ഡൈമെൻസിറ്റി 6100+ പ്രോസസർ, 16GB വരെ റാം, 50MP AI ഡ്യുവൽ ക്യാമറ, 18W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ തുടങ്ങി മികച്ച ഫീച്ചറുകൾ സഹിതമാണ് ഈ 5ജി ഫോൺ എത്തുന്നത്.


Click it and Unblock the Notifications







