Home
News

ഹൈ കൊച്ച് കള്ളൻ... തന്ത്രങ്ങൾ പഠിച്ച് തുടങ്ങിയിരിക്കുന്നു! ബ്രോഡ്ബാൻഡ് കണക്ഷനൊപ്പം സൗജന്യങ്ങളുമായി എയർടെൽ

ഭാരതി എയർടെൽ അതിൻ്റെ ബ്രോഡ്‌ബാൻഡ് കണക്ഷനോട് കൂടിയ സൗജന്യ വൈഫൈ റൂട്ടറും ഇൻസ്റ്റാളേഷനും വാഗ്ദാനം ചെയ്യുന്നു. ഭാരതി എയർടെൽ രാജ്യത്തെ രണ്ടാമത്തെ വലിയ ഇൻ്റർനെറ്റ് സേവന ദാതാവാണ് (ISP). ടയർ-ടു, ടയർ-ത്രീ സിറ്റികൾ ഉൾപ്പെടെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ എയർടെൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. എയർടെൽ എക്‌സ്ട്രീം ഫൈബർ എന്ന ബ്രാൻഡിന് കീഴിലാണ് എയർടെല്ലിൻ്റെ FTTH (ഫൈബർ-ടു-ദി-ഹോം) സേവനം നൽകുന്നത്. താങ്ങാനാവുന്നതും ഉയർന്ന നിലവാരമുള്ള അനുഭവം നൽകുന്നതുമായ ഒരു ബ്രോഡ്‌ബാൻഡ് കണക്ഷനാണ് നിങ്ങൾ തിരയുന്നതെങ്കിൽ, എയർടെൽ നിങ്ങൾക്ക് നല്ലൊരു ഓപ്ഷനായിരിക്കും.

പ്രത്യേകിച്ചും നിങ്ങൾക്ക് കമ്പനിയിൽ നിന്ന് സൗജന്യ വൈഫൈ റൂട്ടറും സൗജന്യ ഇൻസ്റ്റാളേഷനും ലഭിക്കുമ്പോൾ ഇത് തീർച്ചയായും ബെസ്റ്റ് ഓപ്‌ഷൻ ആണ് എന്നതിൽ യാതൊരു സംശയവും ഇല്ല. എന്നാൽ ഇത് ലഭിക്കുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും പലർക്കും അറിയില്ല എന്നതാണ് സത്യം. എയർടെൽ എക്‌സ്ട്രീം ഫൈബർ ബ്രോഡ്‌ബാൻഡ് കണക്ഷൻ ലഭിക്കുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും എന്തൊക്കെ എന്നാണ് ഈ ലേഖനത്തിൽ പ്രധാനമായും പറയുന്നത്.

ഹൈ കൊച്ച് കള്ളൻ! ബ്രോഡ്ബാൻഡ് കണക്ഷനൊപ്പം സൗജന്യങ്ങളുമായി എയർടെൽ

എയർടെൽ എക്‌സ്ട്രീം ഫൈബറിൽ നിന്ന് സൗജന്യ വൈഫൈ റൂട്ടറും ഇൻസ്റ്റാളേഷനും എങ്ങനെ നേടാം? ഉപഭോക്താവ് ഒരു സെമി-ആനുവൽ പ്ലാനിനോ വാർഷിക പ്ലാനിനോ ആണ് നോക്കുന്നത് എങ്കിൽ നിങ്ങൾക്ക് കമ്പനിയിൽ നിന്ന് സൗജന്യ വൈഫൈ റൂട്ടറും സൗജന്യ ഇൻസ്റ്റാളേഷനും ലഭിക്കാൻ യോഗ്യനാണെന്ന് ആണ് ഭാരതി എയർടെൽ പറയുന്നത്.

നേരത്തെ എയർടെൽ മൂന്ന് മാസത്തെ പ്ലാനിനൊപ്പം സൗജന്യ ഇൻസ്റ്റാളേഷൻ വാഗ്ദാനം ചെയ്തിരുന്നു എന്നത് ഓർക്കേണ്ട ഒരു കാര്യമാണ്. അതിനാൽ നിങ്ങൾ ഒരു കണക്ഷൻ വാങ്ങുമ്പോൾ, മൂന്ന് മാസത്തെ പ്ലാനിലും ഇതേ ഓഫർ ലഭിക്കുമോ എന്ന് നിങ്ങൾക്ക് കമ്പനിയുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ട് അന്വേഷിക്കാവുന്നതാണ്.

നിങ്ങൾക്ക് പ്രതിമാസ ഓപ്ഷനാണ് വേണ്ടതെങ്കിൽ, റൂട്ടറിനായി ഒരു സെക്യൂരിറ്റി ഡെപ്പോസിറ്റ് അടയ്‌ക്കേണ്ടി വന്നേക്കാം. കൂടാതെ കണക്ഷൻ ഇൻസ്റ്റാൾ ചെയ്യുന്നതിനും പണം നൽകേണ്ടി വന്നേക്കാം. നിങ്ങൾ പ്രതിമാസ പ്ലാൻ തിരഞ്ഞെടുക്കുകയാണ് എങ്കിൽ, കണക്ഷൻ ഇൻസ്റ്റാൾ ചെയ്യുന്നതിന് 1500 രൂപ നൽകേണ്ടി വരുമെന്ന് എയർടെൽ അതിൻ്റെ വെബ്‌സൈറ്റിൽ വ്യക്തമാക്കി.

എയർടെൽ 499 രൂപയിൽ ആരംഭിക്കുന്ന പ്ലാനുകളും വാഗ്ദാനം ചെയ്യുന്നുണ്ട. അത് 40 Mbps വേഗതയും 3.3 ടിബി പ്രതിമാസ ഡാറ്റയും നൽകുന്നു. കമ്പനിയുടെ വെബ്‌സൈറ്റിൽ നിന്നോ അടുത്തുള്ള സ്റ്റോർ വഴിയോ നിങ്ങൾക്ക് എയർടെല്ലിൽ നിന്ന് ഏത് കണക്ഷനും ബുക്ക് ചെയ്യാൻ സാധിക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോയും FTTH (ഫൈബർ-ടു-ദി-ഹോം) വിഭാഗമായ JioFiber സേവനം നൽകുന്നുണ്ട്. ഇത് ഉപഭോക്താക്കൾക്ക് 5000 രൂപയിൽ താഴെയുള്ള 390 ദിവസത്തെ കണക്ഷൻ വാഗ്ദാനം ചെയ്യുന്നു. എയർടെൽ എക്‌സ്ട്രീം ഫൈബർ പോലെ തന്നെ JioFiber കണക്ഷനും ഒരു മികച്ച ഓപ്‌ഷനാണ്.

JioFiberന്റെ 4788 രൂപയുടെ പ്ലാനിൽ 390 ദിവസത്തെ സേവനമുണ്ട്. ഈ പ്ലാൻ JioFiberൽ ഉള്ള എൻട്രി ലെവൽ വാർഷിക പ്ലാനാണ്. ഇതിൽ ഉപയോക്താക്കൾക്ക് 30 എംബിപിഎസ് വേഗത ലഭിക്കും. നിങ്ങൾക്ക് കൂടുതൽ വേഗത വേണമെങ്കിൽ, ഉയർന്ന വിലയുള്ള പ്ലാനുകൾ സബ്‌സ്‌ക്രൈബ് ചെയ്യാം. നിലവിൽ, 4799 രൂപ പ്ലാൻ 390 ദിവസത്തെ സേവനത്തോടെയാണ് വരുന്നത്. 30 Mbps വേഗതയും (ഡൗൺലോഡും അപ്‌ലോഡും) ഉപയോക്താക്കൾക്ക് 3.3TB പ്രതിമാസ ഡാറ്റയും നൽകുന്നു.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Bharti Airtel offers free Wi-Fi router and installation with its broadband connection. Bharti Airtel is the second largest Internet Service Provider (ISP) in the country. Airtel offers services in various parts of the country, including tier-two and tier-three cities. Airtel's FTTH (Fibre-to-the-Home) service is offered under the brand Airtel Extreme Fiber. If you are looking for a broadband connection that is affordable and offers a high-quality experience, Airtel can be a good option for you.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X