ഇനി വിനോദം മാത്രം! നെറ്റ്ഫ്ലിക്സ് അക്സസ്സ് ഉള്ള എയർടെൽ പ്ലാനുകൾ ഇതാ...
ഭാരതി എയർടെൽ ഇന്ത്യ അതിൻ്റെ റിവാർഡുകളുടെ ഭാഗമായി തിരഞ്ഞെടുത്ത പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ അതിൻ്റെ മൊബൈൽ സേവനങ്ങൾക്ക് ഒപ്പം നെറ്റ്ഫ്ലിക്സ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ മൊബൈൽ സേവനങ്ങൾക്ക് ഒപ്പം, നെറ്റ്ഫ്ലിക്സ് ബണ്ടിൽ ചെയ്‌തിരിക്കുന്ന എന്റർടൈൻമെന്റ് ആനുകൂല്യങ്ങൾക്കായി നിങ്ങൾ തിരയുന്നുണ്ടെങ്കിൽ, മറ്റൊന്നും നോക്കേണ്ട. ഈ ലേഖനം അതിന് നിങ്ങളെ സഹായിക്കും. നെറ്റ്ഫ്ലിക്സ് ഒരു അധിക ആനുകൂല്യമായി ബണ്ടിൽ ചെയ്യുന്ന വിവിധ എയർടെൽ പ്ലാൻ മൊബൈൽ ഓഫറുകൾ ഭാരതി എയർടെൽ വാഗ്ദാനം ചെയ്യുന്നുണ്ട്. അവ ഏതൊക്കെ എന്ന് നോക്കാം.
എയർടെൽ 1,798 രൂപ പ്രീപെയ്ഡ് പ്ലാൻ: നിങ്ങൾ എയർടെല്ലിൽ നിന്ന് നെറ്റ്ഫ്ലിക്സ് ഉൾപ്പെടുന്ന ഒരു പ്രീപെയ്ഡ് പ്ലാനിനായി തിരയുകയാണെങ്കിൽ, എയർടെൽ 1,798 രൂപയുടെ പ്ലാനാണ് നിങ്ങൾക്കുള്ള ആദ്യ ഓപ്ഷൻ. ഈ ട്രൂലി അൺലിമിറ്റഡ് എയർടെൽ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് വോയ്‌സ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 3 ജിബി ഡാറ്റ എന്നിവ 84 ദിവസത്തെ വാലിഡിറ്റിയിൽ വാഗ്ദാനം ചെയ്യുന്നു.

പ്രതിദിന ക്വാട്ട ഉപയോഗിച്ച ശേഷം, ഡാറ്റ വേഗത 64 Kbps വരെ ആയി കുറയും. പ്ലാൻ വാലിഡിറ്റി അനുസരിച്ച് നെറ്റ്ഫ്ലിക്സ് ബേസിക്, എയർടെൽ എക്സ്ട്രീം ആപ്പ്, അൺലിമിറ്റഡ് 5ജി ഡാറ്റ, അപ്പോളോ 24 ബൈ 7 സർക്കിൾ 3 മാസത്തേക്ക് സാധുതയുള്ള, വിങ്ക് മ്യൂസിക്, ഹലോട്യൂൺസ് എന്നിവ ഉൾപ്പെടുന്ന പ്ലാനിനൊപ്പം എയർടെൽ റിവാർഡുകളും നൽകുന്നു. നിരവധി ആനുകൂല്യങ്ങളുള്ള ഈ പ്രീപെയ്ഡ് പ്ലാൻ, ഏകദേശം 21 രൂപ പ്രതിദിന വിലയിൽ വരുന്നു.
എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ: എയർടെൽ അതിൻ്റെ പ്രീമിയം ഉപയോക്താക്കൾക്കായി തിരഞ്ഞെടുത്ത പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്ക് ഒപ്പം നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനുകളും ബണ്ടിൽ ചെയ്യുന്നു. ഈ പ്രീമിയം എൻ്റർടൈൻമെൻ്റ് ആനുകൂല്യത്തോടൊപ്പം വരുന്ന പ്ലാനുകൾ ഏതൊക്കെ എന്ന് നോക്കാം. 1,399 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ ആദ്യം പരിചയപ്പെടാം.
എയർടെൽ പോസ്റ്റ്‌പെയ്ഡ് പ്ലാൻ 1,399 രൂപ: നെറ്റ്ഫ്ലിക്സ് ഉൾപ്പെടുന്ന പോസ്റ്റ്പെയ്ഡ് സെഗ്മെൻ്റിലെ ആദ്യ പ്ലാൻ 1,399 രൂപ പ്ലാൻ ആണ്. ഒരു റെഗുലർ, മൂന്ന് ആഡ്-ഓൺ കണക്ഷനുകൾക്ക് പ്രതിമാസം 1,399 രൂപ ആണ് ഈടാക്കുന്നത്. ഈ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ്, 240 ജിബി പ്രതിമാസ ഡാറ്റ (പ്രാഥമിക കണക്ഷന് 150 ജിബി, ഓരോ ആഡ്-ഓണിനും 30 ജിബി) 200 ജിബി വരെ റോൾഓവർ, കൂടാതെ പ്രതിദിനം 100 SMS എന്നിവയും ലഭിക്കും.
എയർടെൽ റിവാർഡുകളിൽ നെറ്റ്ഫ്ലിക്സ് ബേസിക് പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ, 6 മാസത്തേക്കുള്ള ആമസോൺ പ്രൈം അംഗത്വം, അധിക ചെലവില്ലാതെ ഒരു വർഷത്തേക്ക് ഡിസ്‌നി+ഹോട്ട്‌സ്റ്റാർ മൊബൈൽ, എയർടെൽ എക്‌സ്‌ട്രീം പ്ലേ, വിങ്ക് പ്രീമിയം എന്നിവയും ഉൾപ്പെടുന്നു. അൺലിമിറ്റഡ് 5G ഡാറ്റ, ബ്ലൂ റിബൺ ബാഗ് സേവനം, അപ്പോളോ 24 ബൈ 7 സർക്കിൾ അംഗത്വം, വിഐപി സേവനം എന്നിവയും പ്ലാനിൽ ഉൾപ്പെടുന്നു.
എയർടെൽ പോസ്റ്റ്‌പെയ്ഡ് പ്ലാൻ 1,749 രൂപ: നെറ്റ്ഫ്ലിക്സ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പോസ്റ്റ്പെയ്ഡ് വിഭാഗത്തിൽ ലഭ്യമായ മറ്റൊരു പ്ലാനാണ് എയർടെൽ ഇൻഫിനിറ്റി ഫാമിലി പ്ലാൻ. 1 റെഗുലർ, 4 സൗജന്യ ആഡ്-ഓൺ കണക്ഷനുകൾക്ക് (ആകെ 5 കണക്ഷനുകൾ) പ്രതിമാസ വാടക 1,749 രൂപ.
ഈ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോൾ, 320ജിബി പ്രതിമാസ ഡാറ്റ (പ്രാഥമിക കണക്ഷന് 200ജിബി, ഓരോ ആഡ്-ഓണിനും 30ജിബി) 200ജിബി വരെ റോൾഓവറും കൂടാതെ പ്രതിദിനം 100 SMS എന്നിവയും ഈ പ്ലാനിൽ ഉൾപ്പെടുന്നു. എയർടെൽ റിവാർഡുകളിൽ നെറ്റ്ഫ്ലിക്സ് സ്റ്റാൻഡേർഡ് പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ, 6 മാസത്തേക്കുള്ള ആമസോൺ പ്രൈം അംഗത്വം, അധിക ചെലവില്ലാതെ ഒരു വർഷത്തേക്ക് ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ, Airtel Xstream Play, Wynk Premium എന്നിവയും ഉൾപ്പെടുന്നു.
അൺലിമിറ്റഡ് 5ജി ഡാറ്റ, ബ്ലൂ റിബൺ ബാഗ് സേവനം, അപ്പോളോ 24 ബൈ 7 സർക്കിൾ അംഗത്വം, വിഐപി സേവനം എന്നിവയും പ്ലാനിൽ ഉൾപ്പെടുന്നു. 10 അല്ലെങ്കിൽ 30 ദിവസത്തെ വാലിഡിറ്റിയുള്ള ഏതെങ്കിലും അന്താരാഷ്ട്ര റോമിംഗ് പാക്കുകൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് വർഷത്തിൽ ഒരിക്കൽ ബാധകമായ 3,000 രൂപയുടെ ബിൽ ഡിസ്‌കൗണ്ട് ലഭിക്കും.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








