Home
News

ഇതൊക്കെ അറിഞ്ഞിട്ട് വേണം തീരുമാനം എടുക്കാൻ! എയർടെല്ലിൻ്റെ 3,599 രൂപ പ്ലാനിൽ നിരവധി ആനുകൂല്യങ്ങൾ

ജൂലൈ 3 മുതൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം കമ്പനി ആയ ഭാരതി എയർടെൽ അതിൻ്റെ എല്ലാ താരിഫ് പ്ലാനുകളിലും വലിയ രീതിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതുക്കിയ താരിഫിൽ നിലവിൽ ഉള്ള ചില പ്ലാനുകൾ നീക്കം ചെയ്യുകയും കുറച്ച് പ്ലാനുകളുടെ വില വർദ്ധിപ്പിക്കുകയും ചില പ്ലാനുകളിൽ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങളിൽ മാറ്റം വരുത്തുകയും ചെയ്തു. ഈ മാറ്റം പ്ലാനുകളുടെ ശരാശരി വിലയിൽ 15% വർദ്ധനവിന് കാരണമായി. ഇതിന് മറുപടിയായി, മറ്റ് ടെലികോം ഓപ്പറേറ്റർമാരിലേക്ക് മാറുന്നതിൽ നിന്ന് അവരെ നിരുത്സാഹപ്പെടുത്തുന്നതിന് കമ്പനി അതിൻ്റെ വരിക്കാർക്ക് കൂടുതൽ താങ്ങാനാവുന്ന റീചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു.

എയർടെല്ലിൻ്റെ പ്രീപെയ്ഡ് റീചാർജ് പ്ലാനുകളിൽ ഒന്നിൽ 365 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിമാസം 300 രൂപയ്ക്ക് അൺലിമിറ്റഡ് 5 ജി ഡാറ്റ എന്നിവ ഉൾപ്പെടുന്നു. ഈ പ്ലാനിനെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഈ ലേഖനത്തിൽ പറയുന്നുണ്ട്.

എയർടെല്ലിൻ്റെ 3,599 രൂപ പ്ലാനിൽ നിരവധി ആനുകൂല്യങ്ങൾ

എയർടെൽ 3,599 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ: പേര് സൂചിപ്പിക്കുന്നത് പോലെ ഈ പ്ലാനിൻ്റെ വില 3,599 രൂപയാണ്. ഇത് 365 ദിവസത്തേക്ക് വാലിഡിറ്റി ലഭിക്കുന്ന പ്ലാൻ ആണ്. ഇത് അൺലിമിറ്റഡ് കോളിംഗിന് പുറമെ പ്രതിദിനം 2 ജിബി ഡാറ്റയും പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാൻ അതിൻ്റെ ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത 5ജി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു.

അതേ സമയം, ഇന്ത്യയിലെ 5 ജി നെറ്റ്‌വർക്കിൻ്റെ വർദ്ധിച്ച് വരുന്ന ആവശ്യം നിറവേറ്റുന്നതിന് ആയി നിലവിൽ ഉള്ള മിഡ്-ബാൻഡ് സ്പെക്‌ട്രം വീണ്ടും അനുവദിക്കാൻ തുടങ്ങിയതായി ഭാരതി എയർടെൽ അടുത്തിടെ പ്രഖ്യാപിച്ചു . ഈ നീക്കം എയർടെലിനെ 1800, 2100, 2300 മെഗാഹെർട്‌സ് ബാൻഡുകളിൽ രാജ്യ വ്യാപകമായി 5 ജി സേവനങ്ങൾ വിപുലീകരിക്കാൻ പ്രാപ്‌തമാക്കും. ഇത് ഉപയോക്താക്കൾക്ക് വേഗത ഏറിയ ബ്രൗസിംഗ് സ്പീഡും മെച്ചപ്പെട്ട ഇൻഡോർ കവറേജും നൽകുന്നു.

ഡാറ്റയുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, ഉപഭോക്താക്കൾക്ക് മികച്ച 5 ജി അനുഭവം ഉറപ്പാക്കാൻ കമ്പനി അതിൻ്റെ നിലവിൽ ഉള്ള സ്പെക്‌ട്രംത്തിന്റെ വേഗത്തെ വീണ്ടും കൂടിയിരിക്കുകയാണ്. കൂടുതൽ ഉപഭോക്താക്കൾ അവരുടെ 5ജി സേവനങ്ങളിലേക്ക് മാറുന്നതിന് അനുസരിച്ച് മുമ്പ് 4ജി സേവനങ്ങൾക്കായി ഉപയോഗിച്ചിരുന്ന തങ്ങളുടെ മിഡ്-ബാൻഡ് സ്പെക്‌ട്രം വീണ്ടും അനുവദിച്ചതായി ഭാരതി എയർടെല്ലിൻ്റെ CTO, രൺദീപ് സെഖോൺ പറഞ്ഞു.

എയർടെൽ സ്റ്റാൻഡ്എലോൺ ടെക്‌നോളജി അവതരിപ്പിക്കാൻ തയ്യാറാണ് എന്നും, വിപണിയിൽ മികച്ച അനുഭവം നൽകുന്ന സ്റ്റാൻഡ്എലോൺ, നോൺ-സ്റ്റാൻഡലോൺ മോഡുകളിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നെറ്റ്‌വർക്ക് ആണ് എയർടെൽ എന്നും ഭാരതി എയർടെല്ലിൻ്റെ CTO, രൺദീപ് സെഖോൺ സൂചിപ്പിച്ചു. അതുകൊണ്ട് തന്നെ കൂടുതൽ സേവനങ്ങൾ എയർടെല്ലിൽ നിന്ന് പ്രതീക്ഷിക്കാം.

ഭാരതി എയർടെൽ അതിൻ്റെ പ്രീപെയ്ഡ് ഉപയോക്താക്കളുടെ തനതായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 1 മാസത്തെ സാധുതയുള്ള യഥാർത്ഥ അൺലിമിറ്റഡ് പ്ലാനുകളായ 379 രൂപ, 429 രൂപ, 609 രൂപ പ്ലാനുകളെ കുറിച്ചുള്ള ലേഖനം ഗിസ്‌ബോട്ടിൽ നൽകിയിരുന്നു. അത്തരത്തിലുള്ള പ്ലാനിനെ കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Airtel's Rs 3,599 prepaid recharge plan includes 2GB data per day for 365 days, unlimited calling, 100 SMS per day and unlimited 5G data for Rs 300 per month. This plan also offers unlimited 5G data to its users.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X