Home
News

ഇതെങ്കിലും കൊടുത്തില്ലേൽ നാട്ടുകാർ എന്ത് വിചാരിക്കും! ചീപ് റേറ്റിൽ ​ഷൈൻ ചെയ്യാൻ ഒരു എയർടെൽ പ്ലാൻ

ഇന്ത്യൻ ടെലിക്കോം രംഗത്ത് ചീപ് റേറ്റിലുള്ള റീച്ചാർജ് പ്ലാനുകൾക്ക് വൻ ഡിമാൻഡ് ഉണ്ട്. അ‌ടുത്തകാലത്ത് ടെലിക്കോം മേഖലയിൽ ഉണ്ടായ ചലനങ്ങൾ ശ്രദ്ധിച്ചാൽ അ‌ത് കൃത്യമായി മനസിലാകും. കാരണം സ്വകാര്യ കമ്പനികൾ നിരക്കുകൾ വർധിപ്പിച്ചതോടെ ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്ത് പോയത്. എന്തുകൊണ്ടന്നാൽ ഇന്ന് ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ടെലിക്കോം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത് സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ ആണ്. അ‌തേസമയം, നിരക്കുകൾ ബിഎസ്എൻഎല്ലിനെ അ‌പേക്ഷിച്ച് കൂടുതലാണ് എങ്കിലും സാധാരണക്കാരയ ഒരു വിഭാഗം സ്വകാര്യ ടെലിക്കോം കമ്പനി വരിക്കാർ ഇപ്പോഴും തങ്ങളുടെ നിലവിലെ കണക്ഷനിൽ തുടരുന്നുണ്ട്, അ‌തിന്റെ കാരണങ്ങൾ പലതാണ്.

പോർട്ട് ചെയ്യാനുള്ള സൗകര്യത്തെപ്പറ്റിയുള്ള അ‌റിവില്ലായ്മ ഒരു കാരണമാകാം, മടി മറ്റൊരു കാരണമാകാം, അ‌ഡ്ജസ്റ്റ് ചെയ്ത് മുന്നോട്ട് പോകാം എന്നുള്ളതിനാൽ നിലവിലെ കമ്പനിയിൽ തുടരുന്നതാകാം, ശരിയായ ഒരു ബദൽ ഓപ്ഷൻ കണ്ടെത്താൻ കഴിയാത്തതിനാൽ നിലവിലെ കമ്പനിയിൽ തുടരുന്നതാകാം, ഇതിനെല്ലാമപ്പുറം തങ്ങൾക്ക് അ‌നുയോജ്യമായ ഒരു പ്ലാൻ ചീപ് റേറ്റിൽ നിലവിലെ കമ്പനിയിൽ നിന്ന് ലഭിക്കുന്നുണ്ട് എന്നതിനാലും ആകാം.

ചീപ് റേറ്റിൽ ​ഷൈൻ ചെയ്യാൻ ഒരു എയർടെൽ പ്ലാൻ

നിരക്കുകൾ കൂട്ടി എങ്കിലും ഡാറ്റയുടെ അ‌ളവ് കുറച്ച് കുറഞ്ഞ നിരക്കിൽ 365 ദിവസ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ പ്രധാന ടെലിക്കോം കമ്പനികളെല്ലാം വാഗ്ദാനം ചെയ്യുന്നുണ്ട്. കോളിങ്ങിന് പ്രാധാന്യം നൽകിയെത്തുന്ന ഈ പ്ലാനുകൾ നിരവധി പേർക്ക് ഉപകാരപ്പെടുന്നു. ചീപ് റേറ്റിലുള്ള പ്ലാനുകൾ എന്ന് കേട്ടാൽ ആദ്യം ബിഎസ്എൻഎല്ലും പിന്നെ ജിയോയുമാണ് പലരുടെയും മനസിൽ എത്തുക.

എന്നാൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ ഭാരതി എയർടെലും തങ്ങളുടെ വരിക്കാർക്കായി ചീപ് റേറ്റിൽ 365 ദിവസ വാലിഡിറ്റിയുള്ള പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. എയർടെൽ സിം ഉള്ളവർക്ക് ചീപ് റേറ്റിൽ ഒരു വർഷം ​ഷൈൻ ചെയ്യാൻ അ‌നുയോജ്യമായ ഈ പ്രീപെയ്ഡ് പ്ലാനിന് 1999 രൂപയാണ് വില.

ചീപ് റേറ്റിൽ ​ഷൈൻ ചെയ്യാൻ ഒരു എയർടെൽ പ്ലാൻ

റിലയൻസ് ജിയോ 1899 രൂപ നിരക്കിൽ ഒരു പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. 336 ദിവസ വാലിഡിറ്റിയിൽ ​എത്തുന്ന ഈ പ്ലാൻ അ‌ൺലിമിറ്റഡ് കോളിങ്, ആകെ 24ജിബി ഡാറ്റ എന്നിവ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും ഇതിൽ ഉണ്ട്.

ബിഎസ്എൻഎൽ തങ്ങളുടെ വരിക്കാർക്കായി ചീപ് റേറ്റിൽ ഒന്നിലധികം വാർഷിക പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തിൽ 1198 രൂപയുടെ പ്ലാൻ 365 ദിവസ വാലിഡിറ്റിയിൽ എത്തുന്നു, 1199 രൂപയുടെ പ്ലാൻ 336 ദിവസ വാലിഡിറ്റിയിൽ എത്തുന്നു. മറ്റൊരു ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ 1499 രൂപ നിരക്കിൽ 336 ദിവസ വാലിഡിറ്റിയിൽ എത്തുന്നു. ഇങ്ങനെ ബിഎസ്എൻഎൽ ഇക്കാര്യത്തിലും മേധാവിത്വം തുടരുന്നു.

ബിഎസ്എൻഎല്ലിന്റെയും ജിയോയുടെയും ഈ പറഞ്ഞ പ്ലാനുകൾക്ക് ബദലായി അ‌ൺലിമിറ്റഡ് കോളിങ്, ഒരു വർഷം വാലിഡിറ്റി എന്നീ ആനുകൂല്യങ്ങളുമായി 1999 രൂപയുടെ എയർടെൽ പ്ലാൻ എത്തുന്നു. കുറഞ്ഞ നിരക്കിൽ ദീർഘകാല വാലിഡിറ്റി തേടുന്ന എയർടെൽ പ്രീപെയ്ഡ് വരിക്കാർക്കുള്ള മികച്ച ഓപ്ഷനുകളിൽ ഒന്നാണ് ഇത്.

ചീപ് റേറ്റിൽ ​ഷൈൻ ചെയ്യാൻ ഒരു എയർടെൽ പ്ലാൻ

1999 രൂപയുടെ എയർടെൽ പ്ലാനിലെ ആനുകൂല്യങ്ങൾ: അ‌ൺലിമിറ്റഡ് കോളിങ്, ആകെ 24ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 365 ദിവസ വാലിഡിറ്റിയിൽ ഈ ആനുകൂല്യങ്ങൾ ലഭ്യമാകും. 24ജിബി ബൾക്ക് ഡാറ്റയാണ് ഇതിലുള്ളത്. ഈ ഡാറ്റ പരിധി പിന്നിട്ടാൽ അ‌വശ്യഘട്ടങ്ങളിൽ ഡാറ്റ ബൂസ്റ്റർ പ്ലാനുകളെ ആശ്രയിക്കാൻ സാധിക്കും.

പൊതുവെ എയർടെൽ പ്ലാനുകൾ മറ്റ് കമ്പനികളുടെ പ്ലാനുകളെ അ‌പേക്ഷിച്ച് ഉയർന്ന നിരക്കിലാണ് എത്തുന്നത് എന്നൊരു ആക്ഷേപം ഉണ്ട്. എന്നാൽ മുടക്കുന്ന കാശിന് തക്കതായ മൂല്യമുള്ള സേവനങ്ങൾ നൽകുന്നതിനാൽ എയർടെൽ പ്ലാനുകൾ ആളുകൾക്ക് പ്രിയപ്പെട്ടവയായി മാറുന്നു. മറ്റുള്ളവർ നൽകുന്നപോലുള്ള ചീപ് റേറ്റ് പ്ലാനുകൾ തങ്ങളും നൽകുന്നുണ്ട് എന്ന് 1999 രൂപ പ്ലാനിലൂടെ എയർടെൽ വ്യക്തമാക്കുന്നു. ഈ പ്ലാനിന്റെ പ്രതിദിന ചെലവ് 5 രൂപ, 47 ​പൈസയാണ്.

More from GizBot

Best Mobiles in India

English summary
Airtel is offering a plan with 365 days validity at a cheap rate. 1999 for this plan. The main benefits of this plan are unlimited calling, 24GB total data and 100 SMS per day. These benefits will be available with a validity of 365 days. It comes with 24GB bulk data. The daily cost of this plan is Rs.5, 47 paise.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X