എയർടെൽ സാധാരണക്കാർക്കും ഉപയോഗിക്കാം സുഖമായി, സുന്ദരമായി; അതിന് 2 സ്പെഷ്യൽ പ്ലാനുകളുണ്ട്!
റിലയൻസ് ജിയോ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും പ്രമുഖ ടെലിക്കോം കമ്പനി എയർടെലാണ് (Airtel). തങ്ങളുടെ വരിക്കാർക്കായി എയർടെൽ മികച്ച സേവനം നൽകിവരുന്നു. ആകർഷകമായ പ്ലാനുകളും മികച്ച നെറ്റ്വർക്ക് കവറേജും ഡാറ്റ വേഗതയും സൗജന്യ അൺലിമിറ്റഡ് 5ജിയുമെല്ലാം എയർടെലിനെ വരിക്കാരുടെ പ്രിയപ്പെട്ട കമ്പനിയാക്കി മാറ്റുന്നു.
എന്നാൽ പ്ലാൻ നിരക്കുകളുടെ കാര്യമെടുത്താൽ എയർടെൽ പ്ലാനുകൾ അൽപ്പം ചിലവേറിയവ ആണെന്ന് ചില ഉപയോക്താക്കൾക്ക് പരാതിയുണ്ട്. പണം എത്ര വേണമെങ്കിലും നൽകാം മികച്ച വേഗതയും മികച്ച സേവനവും ലഭിച്ചാൽ മതി എന്ന് ആഗ്രഹിക്കുന്നവർക്ക് എയർടെൽ നിരക്കുകൾ ഒരു പ്രശ്നമേയല്ല. എന്നാൽ അത്ര സാമ്പത്തികം ഇല്ലാത്ത ആളുകളുമുണ്ട്.

സാധാരണക്കാരായ ടെലിക്കോം ഉപയോക്താക്കൾക്ക് വൻ തുക മുടക്കി റീച്ചാർജ് ചെയ്യാൻ ബുദ്ധിമുട്ട് നിലനിൽക്കുന്നു. മികച്ച ഡാറ്റയും വേഗതയും നൽകുന്ന എയർടെൽ പ്ലാനുകൾക്ക് അതിന്റേതായ നിരക്ക് ഈടാക്കുന്നു. അതായത് നൽകുന്ന സേവനത്തിന്റെ അളവ് അനുസരിച്ചാണ് എയർടെൽ നിരക്ക് ഈടാക്കുന്നത് എന്ന് പറയാം. ഡാറ്റയാണ് റീച്ചാർജ് പ്ലാനുകളുടെ നിരക്ക് ഉയർത്തുന്ന പ്രധാന ഘടകം.
അധികം ഡാറ്റ ആവശ്യമില്ലാത്ത ഉപയോക്താക്കൾക്ക് അനുയോജ്യമായ പ്ലാനുകളും എയർടെൽ നൽകുന്നുണ്ട്. അവയ്ക്ക് അതിനുതക്കതായ നിരക്കുമാത്രമേ ഈടാക്കുകയും ചെയ്യുന്നുള്ളൂ. ഇത്തരത്തിൽ സാധാരണക്കാർക്കുകൂടി ഉപയോഗിക്കാൻ സാധിക്കുന്ന മികച്ച രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ എയർടെലിന്റെ റീച്ചാർജ് പ്ലാനുകളുടെ പട്ടികയിലുണ്ട്. അൺലിമിറ്റഡ് കോളിങ്ങും മികച്ച വാലിഡിറ്റിയും ലഭിക്കും എന്നതാണ് ഈ രണ്ട് പ്ലാനുകളുടെയും പ്രത്യേകത.

455 രൂപ, 1799 രൂപ നിരക്കുകളിലാണ് സാധാരണക്കാർക്ക് ഏറെ ഉപകാരപ്പെടുന്ന ആ രണ്ട് എയർടെൽ പ്ലാനുകൾ എത്തുന്നത്. 239 രൂപയ്ക്ക് മുകളിൽ ചിലവുവരുന്ന എല്ലാ എയർടെൽ പ്രീപെയ്ഡ് പ്ലാനുകളിലും അൺലിമിറ്റഡ് 5ജി ഡാറ്റ സൗജന്യമായി ലഭിക്കും എന്നാണ് നാം പൊതുവെ കരുതപ്പെടുന്നത്.
എന്നാൽ 239 രൂപയ്ക്ക് മുകളിലാണ് ഈ രണ്ട് പ്ലാനുകളുടെയും നിരക്കെങ്കിലും അവയിൽ അൺലിമിറ്റഡ് 5ജി ഡാറ്റ സൗജന്യമായി ലഭ്യമാകുന്നില്ല എന്ന പ്രത്യേകതയുമുണ്ട്. അൺലിമിറ്റഡ് 5ജി ഡാറ്റ ഇല്ല എന്നതിന്റെ പേരിൽ ഇത് ഒരു മോശം റീച്ചാർജ് പ്ലാൻ ആകുന്നില്ല. വാലിഡിറ്റി, കോളിങ് ആവശ്യങ്ങൾ നിറവേറ്റാൻ ഈ പ്ലാനുകൾ വരിക്കാർക്ക് ഏറെ ഉപകാരപ്പെടും.
455 രൂപയുടെ എയർടെൽ പ്ലാനിന്റെ നേട്ടങ്ങളും ലഭ്യമാകുന്ന ആനുകൂല്യങ്ങളും: ഏറ്റവും കുറഞ്ഞ നിരക്കിൽ 84 ദിവസത്തെ വാലിഡിറ്റി സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാനുള്ള മികച്ച ഓപ്ഷനാണ് 455 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ. അതേപോലെ അൺലിമിറ്റഡ് വോയിസ് കോളിങ് കുറഞ്ഞ ചെലവിൽ കൂടുതൽ നാളേക്ക് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് മികച്ച പ്ലാനാണ്.

അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾ, 900 എസ്എംഎസ്, 6 ജിബി ഡാറ്റ, അപ്പോളോ 24 x 7, ഫാസ്ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, വിങ്ക് മ്യൂസിക് ഫ്രീ എന്നിവയാണ് 84 ദിവസ വാലിഡിറ്റിയുള്ള ഈ പ്ലാനിൽ എയർടെൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ എംബിക്ക് 50 പൈസ നിരക്ക് ഈടാക്കും.
1799 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ നൽകുന്ന ആനുകൂല്യങ്ങൾ: കുറഞ്ഞ ചെലവിൽ ഒരു വർഷത്തേക്ക് വാലിഡിറ്റിയും അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യവും തേടുന്ന എയർടെൽ വരിക്കാർക്ക് അനുയോജ്യമായ പ്ലാൻ ആണ് 1799 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. 365 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിൽ നൽകിയിരിക്കുന്നത്.
അൺലിമിറ്റഡ് വോയ്‌സ് ആനുകൂല്യത്തിന് പുറമേ, ആകെ 24 ജിബി ഡാറ്റയും 3600 എസ്എംഎസും 365 ദിവസ വാലിഡിറ്റിയിൽ ലഭിക്കും. ഈ പ്ലാനിന്റെ അധിക ആനുകൂല്യങ്ങളിൽ അപ്പോളോ 24 X 7 ആനുകൂല്യങ്ങൾ, ഫാസ്‌ടാഗിൽ ക്യാഷ്ബാക്ക്, വിങ്ക് മ്യൂസിക് ഫ്രീ, ഫ്രീ ഹലോട്യൂൺസ് എന്നിവ ഉൾപ്പെടുന്നു.


Click it and Unblock the Notifications








