Home
News

ഇതിലേതാ കേമൻ? എയർടെൽ വാഗ്ദാനം ചെയ്യുന്ന ഈ രണ്ട് ബ്രോഡ്‌ബാൻഡ് പ്ലാനുകളുടെ വ്യത്യാസം എന്ത്?

ഭാരതി എയർടെൽ ഉപഭോക്താക്കൾക്കായി ഒന്നിൽ അധികം 200 Mbps സ്പീഡ് ബ്രോഡ്‌ബാൻഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. ഭാരതി എയർടെല്ലിൻ്റെ വെബ്‌സൈറ്റിൽ ബ്രോഡ്‌ബാൻഡ് വിഭാഗത്തിന് കീഴിൽ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ദൃശ്യമാകുന്നത് ആണ്. ഗുണ നിലവാരം ഉള്ള ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ഉപയോക്താക്കൾക്ക് നൽകുന്നതിനായി എയർടെൽ എക്‌സ്ട്രീം ഫൈബർ (Airtel Xtrem Fibre) ഇപ്പോൾ രാജ്യത്ത് ഉടനീളം അതിൻ്റെ സേവനങ്ങളുടെ വ്യാപനം അതിവേഗം വിപുലീകരിക്കാൻ ശ്രമിക്കുന്നുണ്ട്. ഫൈബർ വിന്യസിക്കാൻ കഴിയാത്ത മേഖലകളിൽ, എയർടെൽ 5ജി നെറ്റ്‌വർക്കുകളാൽ പ്രവർത്തിക്കുന്ന എയർഫൈബർ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ഇന്ന്, എയർടെല്ലിൽ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന രണ്ട് 200 Mbps ബ്രോഡ്‌ബാൻഡ് പ്ലാനുകൾ ആണ് ഉള്ളത്. അവയെ കുറിച്ചാണ് ഈ ലേഖനം സംസാരിക്കുന്നത്. രണ്ടും വളരെ വ്യത്യസ്തമല്ലെങ്കിലും അടിസ്ഥാനപരമായ ഒരു വ്യത്യാസം ഈ പ്ലാനുകളിൽ ഉണ്ട്. ഈ രണ്ട് പ്ലാനുകളുടേയും വിശദമായ വിവരങ്ങളിലേക്ക് കടക്കാം.

എയർടെൽ വാഗ്ദാനം ചെയ്യുന്ന ഈ ബ്രോഡ്‌ബാൻഡ് പ്ലാനുകളുടെ വ്യത്യാസം എന്ത്?

ഭാരതി എയർടെൽ 999 രൂപ പ്ലാൻ: എയർടെല്ലിൻ്റെ 999 രൂപയുടെ പ്ലാൻ സ്റ്റാൻഡേർഡ് 200 Mbps ബ്രോഡ്‌ബാൻഡ് പ്ലാനാണ്. അപ്‌ലോഡ്, ഡൗൺലോഡ് വേഗത രണ്ടും 200 Mbps ആണ്. കൂടാതെ ആമസോൺ പ്രൈം, ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ, എയർടെൽ എക്‌സ്ട്രീം പ്ലേ ഉള്ള 20+ ഒടിടി പ്ലാറ്റ്‌ഫോമുകൾ എന്നിവ പോലുള്ള അടിസ്ഥാന ഒടിടി (ഓവർ-ദി-ടോപ്പ്) ആനുകൂല്യങ്ങളിലേക്ക് ഉപഭോക്താക്കൾക്ക് ആക്‌സസ് ലഭിക്കും. 3, 6, 12 മാസ പ്ലാനുകൾക്ക് ഒപ്പം റൂട്ടർ സൗജന്യമാണ്.

ഈ പ്ലാനിനൊപ്പം എഫ്യുപി (FUP - fair usage policy) ഡാറ്റ 3.3 ടിബി ആണ്. ഇതേ 999 രൂപ പ്ലാൻ ഉള്ള വൈഫൈ പ്ലാനും എയർടെല്ലിൽ ഉണ്ട്. ഈ പ്ലാൻ വീടുകൾക്ക് അനുയോജ്യമാണ്. എന്നാൽ ബ്രോഡ്‌ബാൻഡ് പ്ലാനുകളും വൈഫൈ പ്ലാനുകളും മാറിപോകാതെ ഇരിക്കാൻ ശ്രദ്ധിക്കുക.

ഭാരതി എയർടെൽ 1099 രൂപ പ്ലാൻ: ഭാരതി എയർടെല്ലിൻ്റെ 1099 രൂപയുടെ പ്ലാനിൽ മുമ്പ് പറഞ്ഞ പ്ലാനിലെ പോലെ തന്നെ 200 Mbps വേഗതയുണ്ട്. 999 രൂപയുടെ പ്ലാനിൽ നിങ്ങൾക്ക് ലഭിക്കുന്ന ഒടിടി ആനുകൂല്യങ്ങളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അപ്പോൾ ഇതിൽ എന്താണ് വ്യത്യാസം എന്നായിരിക്കാം നിങ്ങളുടെ സംശയം.

ഈ പ്ലാൻ 350+ ടിവി ചാനലുകളിലേക്ക് ഉള്ള ആക്സസ് ലഭിക്കും. ഇതിൽ എച്ച്ഡി ചാനലുകളും ഉൾപ്പെടുന്നു. ഈ പ്ലാനിന് ഒപ്പം, ടിവി ചാനലുകൾ കാണുന്നതിന് എയർടെൽ എക്‌സ്ട്രീം ബോക്‌സ് ഉപഭോക്താവിന് വാഗ്ദാനം ചെയ്യും. ഇത് ഒരു സ്‌മാർട്ട് എസ്ടിബി (സെറ്റ്-ടോപ്പ് ബോക്‌സ്) ആണ്. ഇത് നിങ്ങളുടെ സാധാരണ ടിവിയെ എക്‌സ്‌ട്രീം ബോക്‌സ് ഇൻ്റർഫേസ് ഉപയോഗിച്ച് സ്‌മാർട്ട് വണ്ണാക്കി മാറ്റും.

പ്ലാൻ ബണ്ടിൽ ചെയ്‌തിരിക്കുന്ന ലീനിയർ ടിവി ചാനലുകൾക്ക് ഒപ്പം നിങ്ങളുടെ ടിവിയിൽ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ കണ്ടന്റുകളും കാണാനാകും. രണ്ട് പ്ലാനുകൾക്കും 100 രൂപയുടെ വ്യത്യാസം ഉണ്ട്. കൂടാതെ 1099 രൂപയുടെ പ്ലാനിൽ ടിവി ചാനൽ ഉൾപ്പെടുത്തിയത് ഒഴിച്ചാൽ അവ തമ്മിൽ വലിയ വ്യത്യാസമില്ല.

നിങ്ങൾക്ക് ടിവി ചാനലുകൾ ആവശ്യമില്ലെങ്കിൽ, 999 രൂപയുടെ പ്ലാനാണ് ഏറ്റവും നല്ലത്. എന്നിരുന്നാലും, ഒടിടി ആനുകൂല്യങ്ങൾക്ക്പ്പംഒ നിങ്ങൾക്ക് ടിവി എസ്ടിബിയും ഫൈബർ ബ്രോഡ്‌ബാൻഡ് കണക്ഷനും ആവശ്യമുണ്ടെങ്കിൽ, 1099 രൂപ പ്ലാനാണ് നിങ്ങൾക്ക് ഏറ്റവും മികച്ച ചോയ്‌സ്. 1099 രൂപ പ്ലാനിലുള്ള വൈഫൈ റൂട്ടർ അഡ്വാൻസ് പ്ലാനുകളിൽ സൗജന്യമായി നൽകും. നിങ്ങൾ മുൻകൂറായി പണമടയ്ക്കുന്ന പ്ലാനുകൾക്കാണ് ഇത് അടിസ്ഥാനപരമായി ബാധകം ആകുന്നത്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Today, Airtel has two 200 Mbps broadband plans that customers can choose from. This article is about those plans. Although the two are not very different, there is a fundamental difference in these plans. Let's dive into the details of both these plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X