എയര്‍ടെല്ലിന്റെ 299 രൂപയുടെ പ്ലാനില്‍ ഇനി 45 ദിവസം ആവോളം സംസാരിക്കാം..!
പ്രീപെയ്ഡ് പ്ലാനുകളില്‍ അത്യാകര്‍ഷകമായ ഓഫറുകള്‍ അവതരിപ്പിക്കുകയാണ് എയര്‍ടെല്‍. റിലയന്‍സ് ജിയോ തുടങ്ങിവച്ച ഓഫര്‍ സുനാമിയെ നേരിടാന്‍ തന്നെയാണ് എയര്‍ടെല്ലിന്റെ നീക്കം. ജിയോ പുതിയ ഓഫര്‍ അവതരിപ്പിക്കുമ്പോള്‍ അതിനൊപ്പം നില്‍ക്കുകയോ അല്ലെങ്കില്‍ അതിനേക്കാള്‍ ഏറെ മികച്ച ഓഫറുകള്‍ അവതരിപ്പിക്കുകയോ ചെയ്യും എയര്‍ടെല്‍.

ഇപ്പോള്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി എയര്‍ടെല്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നു. അതായത് 299 രൂപയുടെ പ്ലാനില്‍ 45 ദിവസത്തെ വാലിഡിറ്റിയില്‍ സൗജന്യ കോളുകള്‍ ചെയ്യാം. ഈ അണ്‍ലിമിറ്റഡ് കോളുകള്‍ക്കൊപ്പം 100എസ്എംഎസ് പ്രതിദിനം നല്‍കുന്നു. റോമിംഗിലും എസ്എംഎസ് സൗകര്യം ലഭ്യമാണ്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ പ്ലാന്‍ തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ മാത്രമാണ് ലഭ്യമാകുക, അതായത് ബീഹാര്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, ഉത്തരാഖണ്ഡ് എന്നീവിടങ്ങളില്‍. ഇതു കൂടാതെ 245 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ ഇതേ ആനുകൂല്യത്തോടൊപ്പം 2ജിബി ഡേറ്റ 28 ദിവസത്തെ വാലിഡിറ്റിയിലും എയര്‍ടെല്‍ നല്‍കുന്നു.
ഇൗയിടെ എയര്‍ടെല്ലിന്റെ മറ്റു രണ്ടു പോസ്റ്റ്‌പെയ്ഡ് പ്ലാനുകളായ 799 രൂപ, 1199 രൂപ എന്നിവയും പുതുക്കിയിട്ടുണ്ട്.
പുതിക്കിയ പ്രകാരം 799 രൂപയുടെ പ്ലാനില്‍ 60ജിബി ഡേറ്റയ്ക്കു പകരം 100ജിബി ഡേറ്റയാണ് ഇപ്പോള്‍ നല്‍കുന്നത്. കൂടാതെ 1199 രൂപയുടെ പ്ലാനില്‍ 90ജിബി ഡേറ്റയ്ക്കു പകരം 120ജിബി ഡേറ്റയും നല്‍കുന്നു.
അറിയാത്തവര്‍ക്കായി: റിലയന്‍സ് ജിയോയുടെ മണ്‍സൂണ്‍ ഹങ്കാമ പ്ലാനിന്റെ കീഴില്‍ പ്രത്യേക ജിയോഫോണ്‍ റീച്ചാര്‍ജ്ജ് പ്ലാന്‍ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. ഈ പ്ലാനില്‍ 594 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ആറു മാസത്തെ ഡേറ്റ എന്നിവ നല്‍കുന്നു.
ജിയോഫോണ്‍ ഉപയോക്താക്കള്‍ക്ക് 101 രൂപ വിലയുളള 6ജിബി ഡേറ്റ വ്വൗച്ചറിന്റെ എക്‌സ്‌ച്ചേഞ്ച് ബോണസ് ലഭിക്കും. ഇതില്‍ മൊത്തം 90ജിബി ഡേറ്റയാണ്. ഇത് ആറു മാസമായി നിങ്ങള്‍ക്കു നല്‍കുന്നു. കമ്പനി പുറത്തിറക്കിയ പ്രസ്ഥാവനയില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്.
ഇതു കൂടാതെ ജിയോ രണ്ട് ജിയോഫോണ്‍ പ്ലാനുകള്‍ കൂടി അവതരിപ്പിച്ചിട്ടുണ്ട്. ഒന്ന് 49 രൂപ മറ്റൊന്ന് 153 രൂപ. 49 രൂപ പ്ലാനില്‍ 1ജിബി ഡേറ്റയും ജിയോ കൂടുതല്‍ വിറ്റഴിക്കുന്ന 153 രൂപ പ്ലാനില്‍ 1.5ജിബി ഡേറ്റയുമാണ് പ്രതിദിനം നല്‍കുന്നത്.
കുറച്ചു ഡേറ്റ മാത്രം ഉപയോഗിക്കുന്നവര്‍ക്കായി വില കുറഞ്ഞ പ്ലാനുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. അതാണ് 99 രൂപയുടെ പ്ലാന്‍. ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് ഫ്രീ വോയിസ് കോള്‍, 0.5ജിബി ഡേറ്റ പ്രതിദിനം, 28 ദിവസത്തേക്ക് 300എസ്എംഎസ് എന്നിവയും നല്‍കുന്നു.


Click it and Unblock the Notifications








