ഐപിഎൽ 2018 അൺലിമിറ്റഡായി ഫ്രീയായി കാണാനുള്ള ഓഫറുമായി എയർടെൽ

Written By:

ജിയോ ക്രിക്കറ്റിന് ഓഫറിന് പിന്നാലെ സൗജന്യമായി ഐപിഎൽ 2018 കാണാനുള്ള സൗകര്യമൊരുക്കി എയർടെൽ. തങ്ങളുടെ ഉപഭോക്താക്കൾക്ക് എയർടെൽ ടിവി ആപ്പ് വഴി സൗജന്യമായി 2018 ഐപിഎൽ കാണാൻ സാധിക്കുന്ന ഓഫറാണ് എയർടെൽ കൊണ്ടുവന്നിരിക്കുന്നത്. ഇതിനായി തങ്ങളുടെ ആപ്പിൽ ക്രിക്കറ്റിന് മാത്രമായുള്ള പുതിയ വിഭാഗവും കൊണ്ടുവരും.

ഐപിഎൽ 2018 അൺലിമിറ്റഡായി ഫ്രീയായി കാണാനുള്ള ഓഫറുമായി എയർടെൽ

ഹോട്സ്റ്റാറുമായുള്ള സഹകരത്തോടെയാണ് ഈ ആപ്പ് പ്രവർത്തിക്കുന്നത്. അതിനാൽ ഹോട്സ്റ്റാർ വഴി ക്രിക്കറ്റ് ലൈവായി തന്നെ പ്രേക്ഷകരിൽ എത്തിക്കാനാണ് ഏയർടെൽ പദ്ധതിയിട്ടിരിക്കുന്നത്. ഇത്പ്രകാരം ആൻഡ്രോയിഡ് ഐഒഎസ് എയർടെൽ ടിവി ആപ്പുകൾ വഴി ഈ സേവനം സൗജന്യമായി ആസ്വദിക്കാം. ഈ ആപ്പിന്റെ ക്രിക്കറ്റിന് മാത്രമായുള്ള വിഭാഗം ഉൾപ്പെടുത്തിയ പരിഷ്കരിച്ച പതിപ്പ് ഉടൻ തന്നെ ലഭ്യമാക്കും എന്നും എയർടെൽ വ്യക്തമാക്കുന്നു.

ക്രിക്കറ്റ് സീസൺ റീചാർജ്ജ് എന്ന പുതിയ ഓഫറുമായി ജിയോ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇത് പ്രകാരം 251 രൂപയ്ക്ക് റീചാർജ്ജ് ചെയ്യുമ്പോൾ 51 ദിവസത്തെ കാലാവധിയിൽ 102 രൂപയുടെ ഡാറ്റ ലഭ്യമാകും. ഒപ്പം ഈ ക്രിക്കറ്റ് സീസൺ ആഘോഷമാക്കാൻ നിരവധി സമ്മാനങ്ങളും ജിയോ നൽകുന്നുണ്ട്.

251 രൂപക്ക് 102 ജിബി ഡാറ്റയുമായി വീണ്ടും ഞെട്ടിക്കാൻ ജിയോ

ഇവ കൂടാതെ ലൈവ് ക്രിക്കറ്റ് ഗെയിം, ക്രിക്കറ്റ് കോമഡി ഷോ എന്നിങ്ങനെ വ്യത്യസ്തമായ പരിപാടികൾ ജിയോ സംഘടിപ്പിക്കുന്നുണ്ട്. ഏപ്രിൽ ഏഴുമുതൽ ജിയോ ഷാൻ ധനാ ധൻ എന്ന ലൈവ് പ്രോഗ്രാം മൈ ജിയോ ആപ്പിലൂടെ ലഭ്യമാകും. സുനിൽ ഗോവർ, സമീർ കൊച്ചാർ, കപിൽ ദേവ്, വിരേന്ദ്ര സേവാഗ് എന്നിവർ പരിപാടിയിൽ അണിനിരക്കും. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് ഏഴരക്കാണ് പരിപാടി ഉണ്ടാവുക.

ഈ ഓഫറിന് മറുപടിയായിട്ടാണ് എയർടെൽ സൗജന്യ ലൈവ് ക്രിക്കറ്റ് സ്ട്രീമിങ് എന്ന ആശയം കൊണ്ടുവന്നിരിക്കുന്നത്. ഇതോടെ ഡാറ്റാ ഓഫർ രംഗത്ത് വീണ്ടും കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുകയാണ്.

English summary
Airtel Offers Unlimited Free Live Streaming of 2018 IPL. Airtel announced that their users will be able to live stream the upcoming IPL 2018 for free via the Airtel TV app.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot