പണം കുറവാണെങ്കിലും പടം ഒരുപാടുണ്ട്..; ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന Airtel പ്ലാനുകൾ
ഒടിടി ആപ്പുകൾ ഉപയോഗിക്കാത്തതായി ആരാണുള്ളതല്ലേ... ഒടിടി പ്ലാറ്റ്ഫോമുകളുടെ കൂട്ടത്തിൽ ഏറെ ജനപ്രിയമായ ആപ്പുകളിൽ ഒന്നാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ. ഈ സബ്സ്ക്രിപ്ഷൻ കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് എറെ അനുയോജ്യമായ പ്രീപെയ്ഡ് പ്ലാനുകൾ ടെലിക്കോം കമ്പനികൾ ഓഫർ ചെയ്യുന്നുണ്ട്. എയർടെലിന്റെ ഏതാനും ഒടിടി പ്ലാനുകളെക്കുറിച്ചറിയാൻ തുടർന്ന് വായിക്കുക.
Disney+ Hotstar സബ്‌സ്‌ക്രിപ്‌ഷൻ പായ്ക്ക് ചെയ്യുന്ന Airtel പ്രീപെയ്ഡ് പ്ലാനുകൾ അൺലിമിറ്റഡ് വോയ്സ് കോളിങും എസ്എംഎസുകളും ഹൈ സ്പീഡ് ഡാറ്റയും ഓഫർ ചെയ്യുന്നുണ്ട്. ഇവയ്ക്കൊപ്പം ജനപ്രിയ സ്ട്രീമിങ് പ്ലാറ്റ്ഫോമിലേക്കുള്ള ആക്സസ് കൂടിയാകുമ്പോൾ യൂസേഴ്സിന്റെ ഏതാണ്ട് എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ ഈ പ്ലാനുകൾ സഹായിക്കുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിന്റെ മൂന്ന് മാസത്തെ സബ്സ്ക്രിപ്ഷനാണ് എയർടെൽ പ്ലാനുകൾ ഓഫർ ചെയ്യുന്നത്. ഈ പ്ലാനുകളെക്കുറിച്ചും അവ ഓഫർ ചെയ്യുന്ന ആനുകൂല്യങ്ങളെക്കുറിച്ചും വിശദമായി നോക്കാം.

839 രൂപയുടെ എയർടെൽ അൺലിമിറ്റഡ് പ്ലാൻ : ഡെയിലി 2 ജിബി ഡാറ്റ പായ്ക്ക് ചെയ്യുന്ന ഡെയിലി ഡാറ്റ പ്ലാനാണ് 839 രൂപയുടേത്. പ്രതിദിന ഡാറ്റ പരിധി തീർന്ന് കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം. ഒപ്പം അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾ, ഡെയിലി 100 എസ്എംഎസ് എന്നിവയും 839 രൂപ വിലയുള്ള എയർടെൽ അൺലിമിറ്റഡ് പ്ലാൻ പായ്ക്ക് ചെയ്യുന്നു.
ഈ ആനുകൂല്യങ്ങൾക്കൊപ്പം ആകെ 84 ദിവസത്തെ വാലിഡിറ്റിയും 839 രൂപയുടെ എയർടെൽ അൺലിമിറ്റഡ് പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. എയർടെൽ താങ്ക്സ് ആപ്പ് വഴി റീചാർജ് ചെയ്യുന്ന യൂസേഴ്സിന് കോംപ്ലിമെന്ററി ഓഫർ എന്ന നിലയിൽ 2 ജിബി ഡാറ്റ കൂപ്പണും ലഭിക്കും. നിങ്ങൾ എയർടെൽ 5ജി ലഭിക്കുന്ന മേഖലകളിലാണ് ഉള്ളതെങ്കിൽ 839 രൂപയുടെ പ്ലാൻ സബ്സ്ക്രൈബ് ചെയ്താൽ 5ജി ആക്സസും ലഭ്യമാകും. പ്ലാനിനൊപ്പം ഏതാനും സർവീസുകളിലേക്ക് കൂടി യൂസേഴ്സിന് ആക്സസ് ലഭിക്കും.
ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ : 839 രൂപ വില വരുന്ന എയർടെൽ പ്ലാൻ മൂന്ന് മാസത്തെ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ ഓഫർ ചെയ്യുന്നു. രാജ്യത്തെ ഏറ്റവും ജനപ്രിയമായ ഒടിടി പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ലൈവ് സ്‌പോർട്‌സ്, സിനിമകൾ, സീരീസുകൾ, എക്‌സ്‌ക്ലൂസീവ് ഹോട്ട്‌സ്റ്റാർ സ്പെഷ്യലുകൾ എന്നിവയെല്ലാം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിന്റെ സവിശേഷതയാണ്.
എയർടെൽ എക്സ്ട്രീം ആപ്പും റിവാർഡ്സ് മിനി സബ്സ്ക്രിപ്ഷനും : 839 രൂപയുടെ എയർടെൽ പ്ലാൻ എയർടെൽ എക്സ്ട്രീം ആപ്പിലെ ഏതെങ്കിലും ഒരു ചാനലിന്റെ സബ്സ്ക്രിപ്ഷൻ സൌജന്യമായി ഓഫർ ചെയ്യുന്നു. സോണി ലിവ്, ലയൺസ്ഗേറ്റ്പ്ലേ, ഇറോസ്നൌ, ഹോയ്ചോയ്, മനോരമ മാക്സ്, ചൌപ്പൽ, കാഞ്ചാലങ്ക എന്നിവയിൽ നിന്നാണ് ഒരു സബ്സ്ക്രിപ്ഷൻ സെലക്റ്റ് ചെയ്യേണ്ടത്. 84 ദിവസത്തെ വാലിഡിറ്റിയും ഈ സബ്സ്ക്രിപ്ഷന് ലഭ്യമാകും.
എയർടെൽ പേയ്‌മെന്റ്‌സ് ബാങ്കിന്റെ റിവാർഡ്‌സ് മിനി സബ്‌സ്‌ക്രിപ്‌ഷൻ, മൂന്ന് മാസം വാലിഡിറ്റിയുള്ള അപ്പോളോ 24 | 7 സർക്കിൾ മെമ്പർഷിപ്പ്, ഫാസ്‌ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, ഫ്രീ ഹെലോട്യൂൺസ്, മ്യൂസിക്കും ഹലോട്യൂൺസും ലൈവ് കൺസേർട്സുമൊക്കെ കേൾക്കാൻ കഴിയുന്ന വിങ്ക് മ്യൂസിക് ആപ്പിലേക്കുള്ള സൗജന്യ ആക്‌സസ് എന്നിവയൊക്കെയാണ് 839 രൂപ വിലയുള്ള എയർടെൽ പ്രീപെയ്ഡ് പ്ലാനിന്റെ സവിശേഷതകളിൽ ഒന്ന്.
499 രൂപയുടെ എയർടെൽ അൺലിമിറ്റഡ് പ്ലാൻ : അൺലിമിറ്റഡ് വോയ്സ് കോളുകൾ, പ്രതിദിനം 3 ജിബി ഡാറ്റ, ഡെയിലി 100 എസ്എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയിൽ പ്ലാൻ ഓഫർ ചെയ്യുന്നു. ഡെയിലി ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ സ്പീഡ് 64 കെബിപിഎസ് ആയി കുറയും. 5ജി ആക്സസും പ്ലാനിന് ഒപ്പമുണ്ട്. 499 രൂപയുടെ എയർടെൽ പ്ലാൻ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലേക്ക് 3 മാസത്തെ സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്നു.
എയർടെൽ എക്‌സ്ട്രീം ആപ്പ് വഴി സെലക്റ്റ് ചെയ്ത എക്‌സ്ട്രീം ചാനലുകളിൽ ഒന്നിലേക്ക് 28 ദിവസത്തെ സൗജന്യ ആക്‌സസും പ്ലാൻ ഓഫർ ചെയ്യുന്നു. റിവാർഡ്‌സ് മിനി സബ്‌സ്‌ക്രിപ്‌ഷൻ, അപ്പോളോ 24 | 7 സർക്കിൾ മെമ്പർഷിപ്പ് ( 3 മാസം ), ഫാസ്‌ടാഗിൽ 100 രൂപ ക്യാഷ്‌ബാക്ക്, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് ആക്‌സസ് എന്നിവയെല്ലാം 499 രൂപയുടെ എയർടെൽ അൺലിമിറ്റഡ് പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








