Home
News

സിനിമയും സീരീസും കാണാൻ 5 കിടിലൻ എയർടെൽ ഓഫറുകൾ | Airtel OTT Plans

ഒടിടി ആനുകൂല്യങ്ങൾ ലഭിക്കുന്ന പ്ലാനുകൾ ഓൺലൈൻ സ്ട്രീമിങ് ഇഷ്ടപ്പെടുന്നവർക്ക് ഏറെ ഉപകാരപ്രദമാണ്. രാജ്യത്തെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ എയർടെലും ഇത്തരത്തിൽ നിരവധി ഒടിടി പ്ലാനുകൾ ഓഫർ ചെയ്യുന്നു. എയർടെലിന്റെ തന്നെ എക്സ്ട്രീം ആപ്പാണ് കമ്പനി തങ്ങളുടെ പ്ലാനുകൾക്ക് ഒപ്പം നൽകുന്ന പ്രധാന ഒടിടി ആനുകൂല്യം.

എന്നാൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം ആക്സസ് എന്നിവ നൽകുന്ന സെലക്റ്റ്ഡ് ആയിട്ടുള്ള പ്ലാനുകളും എയർടെൽ പായ്ക്ക് ചെയ്യുന്നുണ്ട്. ഈ ആനുകൂല്യങ്ങൾ ഓഫർ ചെയ്യുന്ന 5 പ്ലാനുകളാണ് നിലവിൽ എയർടെലിനുള്ളത്. ഏതാനും മാസങ്ങൾക്ക് മുമ്പ് വരെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്ന ധാരാളം പ്ലാനുകൾ എയർടെൽ നൽകി വന്നിരുന്നു. എന്നാൽ പതുക്കെ ഈ പ്ലാനുകളിൽ നിന്നും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആക്സസ് എയർടെൽ ഒഴിവാക്കി (Airtel OTT Plans).

സിനിമയും സീരീസും കാണാൻ 5 കിടിലൻ എയർടെൽ ഓഫറുകൾ

എയർടെലിന്റെ പ്രധാന എതിരാളിയായ റിലയൻസ് ജിയോയും സമാനമായ നീക്കം നടത്തിയിരുന്നു. എന്തായാലും നിലവിൽ ഡിസ്നി പ്ലസ് ആക്സസ് ഓഫർ ചെയ്യുന്ന മൂന്ന് പ്ലാനുകൾ എയർടെലിനുണ്ട്. ആമസോൺ പ്രൈം ആക്സസ് നൽകുന്ന രണ്ട് പ്ലാനുകളും കമ്പനി ഓഫർ ചെയ്യുന്നു. ഈ പ്ലാനുകളെക്കുറിച്ചും അവ നൽകുന്ന ആനുകൂല്യങ്ങളെക്കുറിച്ചും വിശദമായി അറിയാൻ തുടർന്ന് വായിക്കുക.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ : മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം കമ്പനി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ഫ്രീ സബ്സ്ക്രിപ്ഷൻ ഓഫർ ചെയ്യുന്നു. 499 രൂപ, 839 രൂപ, 3,359 രൂപ എന്നിങ്ങനെയാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്ന പ്ലാനുകളുടെ വില. യൂസേഴ്സിന് അൺലിമിറ്റഡ് വോയ്സ് കോളിങ് ബെനിഫിറ്റ്സും ഡെയിലി 100 എസ്എംഎസുകളും ഇവ ഓഫർ ചെയ്യുന്നുണ്ട്.

സിനിമയും സീരീസും കാണാൻ 5 കിടിലൻ എയർടെൽ ഓഫറുകൾ

3,359 രൂപ വില വരുന്ന പ്ലാൻ പ്രതിദിനം 2.5 ജിബി ഡെയിലി ഡാറ്റയാണ് പായ്ക്ക് ചെയ്യുന്നത്. 839 രൂപയുടെ ഓഫർ 2 ജിബി ഡെയിലി ഡാറ്റയും 499 രൂപയുടെ പ്ലാൻ 3 ജിബി ഡെയിലി ഡാറ്റയും ഓഫർ ചെയ്യുന്നു. 499 രൂപയുടെ പ്ലാനിന് 28 ദിവസമാണ് വാലിഡിറ്റി. 839 രൂപയുടെ പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയും 3,359 രൂപയുടെ പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയും പായ്ക്ക് ചെയ്യുന്നു.

3,359 രൂപയുടെ പ്ലാനിന് ഒപ്പം യൂസേഴ്സിന് ഒരു വർഷത്തേക്ക് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈൽ, അൺലിമിറ്റഡ് 5ജി ഡാറ്റ, അപ്പോളോ 24|7 സർക്കിൾ ആക്സസ്, ഫാസ്‌ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, ഫ്രീ ഹലോട്യൂൺസ്, വിങ്ക് മ്യൂസിക് ആക്സസ് എന്നിവ ലഭിക്കും. 839 രൂപയുടെയും 499 രൂപയുടെയും പ്ലാനുകൾ 3 മാസം വാലിഡിറ്റിയുള്ള ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ ആക്സസ് ആണ് നൽകുന്നത്. ഇവ രണ്ടും അൺലിമിറ്റഡ് 5ജി ഡാറ്റയും എയർടെൽ താങ്ക്സ് ബെനിഫിറ്റ്സും പായ്ക്ക് ചെയ്യുന്നുണ്ട്.

സിനിമയും സീരീസും കാണാൻ 5 കിടിലൻ എയർടെൽ ഓഫറുകൾ

ആമസോൺ പ്രൈം ആക്സസ് നൽകുന്ന എയർടെൽ പ്ലാനുകൾ : ആമസോൺ പ്രൈം ആക്സസ് നൽകുന്ന രണ്ട് പ്രീപെയ്ഡ് പ്ലാനുകളാണ് എയർടെൽ ഓഫർ ചെയ്യുന്നത്. 56 ദിവസം വാലിഡിറ്റിയുള്ള 699 രൂപയുടെ പ്രീപെയ്ഡ് പ്ലാനും 84 ദിവസം വാലിഡിറ്റിയുള്ള 999 രൂപയുടെ പ്ലാനും. രണ്ട് പ്ലാനുകളും അൺലിമിറ്റഡ് വോയ്സ് കോളിങ് ബെനിഫിറ്റ്സും ഡെയിലി 100 എസ്എംഎസുകളും ഓഫർ ചെയ്യുന്നു.

699 രൂപയുടെ പ്ലാൻ ഡെയിലി 3 ജിബി ഡാറ്റയും 999 രൂപയുടെ പ്ലാൻ 2.5 ജിബി ഡെയിലി ഡാറ്റയും നൽകും. 699 രൂപയുടെ പ്ലാൻ 56 ദിവസത്തേക്കും 999 രൂപയുടെ പ്ലാൻ 84 ദിവസത്തേക്കുമാണ് ആമസോൺ പ്രൈം ആക്സസ് നൽകുന്നത്. രണ്ട് പ്ലാനുകളും എയർടെൽ എക്സ്ട്രീം ആപ്പ്, അൺലിമിറ്റഡ് 5ജി ഡാറ്റ എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളും ഓഫർ ചെയ്യുന്നു. എയർടെൽ താങ്ക്സ് ആപ്പ് വഴിയോ എയർടെൽ വെബ്സൈറ്റ് വഴിയോ ഈ പ്ലാനുകൾ റീചാർജ് ചെയ്യാൻ സാധിക്കും.

Best Mobiles in India

English summary
Plans with OTT benefits are very useful for those who love online streaming. Airtel, the second-largest telecom company in the country, also offers many such OTT plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X