എയര്‍ടെല്‍, ഗൂഗിള്‍ കൂട്ടുക്കെട്ടില്‍ സൗജന്യ ഇന്റെര്‍നെറ്റ് സേവനം

Posted By: Arathy

കഴിഞ്ഞ ദിവസങ്ങളില്‍ ടാറ്റാ ഡോകോമോ ഡാറ്റാ നിരക്കുകള്‍ കുറച്ചതിന് തൊട്ടുപിന്നാലെ എയര്‍ടെലും പുതിയ ഓഫറുമായി വരുന്നു. അതും അതി ശക്തരായ ഗൂഗിളിന്റെ സഹായത്തോടെയാണ് വരവ്. ഗൂഗിളുമായി സഹകരിച്ച് സൗജന്യ ഇന്റെര്‍നെറ്റ് സര്‍വ്വീസാണ് എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കായി കൊണ്ടുവരുന്നത്.

ഫ്രീസോണ്‍ എന്ന ഈ സര്‍വീസ് സേവനം ഗൂഗിള്‍ പ്ലസ് ,ഗൂഗിള്‍ സെര്‍ച്ച്, ജിമെയില്‍ എന്നിവയ്ക്ക് ഡാറ്റാ ചാര്‍ജ് ഈടാക്കുന്നതല്ല. ഇതിലൂടെ കൂടുതല്‍ പേര്‍ക്ക് വെബിന്റെ സേവനങ്ങള്‍ ലഭിക്കുമെന്നും. പണം മുടക്കാതെ ഇന്റെര്‍ നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാമെന്നുമാണ് എയര്‍ടെല്‍ പറയുന്നത്.

ഈ സേവനങ്ങള്‍ക്കായി എയര്‍ടെലിന്റെ www.airtel.in/freezone എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. ഫ്രീസോണ്‍ ഹോം പേജില്‍ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ജിമെയില്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കാവുന്നതാണ്.

ഈ പുതിയ എയര്‍ടെല്‍ സേവനം മറ്റു കമ്പനികള്‍ക്ക് ഒരു തിരിച്ചടിയാണ്. വൈകാതെ അടുത്ത കമ്പനികളുടെ പുതുപുത്തന്‍ ഓഫറുകള്‍ നമുക്ക് കേള്‍ക്കുവാന്‍ സാധിക്കും. എന്തായാലും ഈ ഓഫറുകള്‍ ജനങ്ങള്‍ക്ക് ഒരു മാല പടക്കത്തിന് തീകൊളുത്തിയ പ്രതീതിയാണ്.

മൊബൈല്‍ ഫോണുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എയര്‍ടെല്‍, ഗൂഗിള്‍ കൂട്ടുക്കെട്ടില്‍ സൗജന്യ ഇന്റെര്‍നെറ്റ് സേവനം

എയര്‍ടെല്‍ ഗൂഗിളുമായി ചേര്‍ന്ന് കൊണ്ട് സൗജന്യ ഇന്റെര്‍നെറ്റ് സേവനങ്ങള്‍ കൊണ്ടുവരുന്നു

എയര്‍ടെല്‍, ഗൂഗിള്‍ കൂട്ടുക്കെട്ടില്‍ സൗജന്യ ഇന്റെര്‍നെറ്റ് സേവനം

ഫ്രീസോണ്‍ എന്ന ഈ സേവനം ഗൂഗിള്‍ പ്ലസ് ,ഗൂഗിള്‍ സെര്‍ച്ച്, ജിമെയില്‍ എന്നിവയ്ക്ക് ഡാറ്റാ ചാര്‍ജ് ഈടാക്കുന്നതല്ല

എയര്‍ടെല്‍, ഗൂഗിള്‍ കൂട്ടുക്കെട്ടില്‍ സൗജന്യ ഇന്റെര്‍നെറ്റ് സേവനം

പണ്ണം മുടക്കാതെ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ഇന്റെര്‍ നെറ്റ് ഉപയോഗിക്കാവുന്നതാണ്‌

എയര്‍ടെല്‍, ഗൂഗിള്‍ കൂട്ടുക്കെട്ടില്‍ സൗജന്യ ഇന്റെര്‍നെറ്റ് സേവനം

നല്ലൊരു സേവനം തന്നെയാണ് എയര്‍ടെല്‍ ജനങ്ങള്‍ക്കായി കൊണ്ടുവരുന്നത്‌

എയര്‍ടെല്‍, ഗൂഗിള്‍ കൂട്ടുക്കെട്ടില്‍ സൗജന്യ ഇന്റെര്‍നെറ്റ് സേവനം

എയര്‍ടെല്‍ ഗൂഗിളുമായി ചേര്‍ന്ന് കൊണ്ട് സൗജന്യ ഇന്റെര്‍നെറ്റ് സേവനം മറ്റ് കമ്പനികള്‍ക്ക് ഒരു തിരിച്ചടിയാണ്‌

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot