Home
News

ഇത് എയർടെലിന്റെ സർജിക്കൽസ്‌ട്രൈക്ക്: ഇൻറർനെറ്റ് ഇനി അതിവേഗം, സ്പേസ് എക്‌സുമായി എയർടെൽ കരാറിൽ

ഇന്ത്യയിൽ അതിവേഗ ഇൻറർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യം പൂർത്തിയാക്കാനായി ഒരടി മുന്നോട്ട് വെച്ച് എയർടെൽ. സ്റ്റാർലിങ്കിന്റെ അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ എത്തിക്കുന്നതിനായി എയർടെൽ എലോൺ മസ്‌കിന്റെ സ്പേസ് എക്സുമായി കരാറിൽ ഒപ്പുവെച്ചതായി പുതിയ റിപ്പോർട്ട്. ഇതര ടെലകോം കമ്പനികൾക്ക് എയർടെലിന്റെ ഈ നീക്കം കനത്ത വെല്ലുവിളി ഉയർത്തും. ഇത്തരത്തിൽ ഇന്ത്യയിൽ ആദ്യമായാണ് ഒരു ടെലകോം കമ്പനി സ്‌പേസ് എക്‌സുമായി കരാറിൽ ഒപ്പുവെക്കുന്നത്. അതേസമയം സ്പേസ് എക്സിന് സ്റ്റാർലിങ്ക് ഇന്ത്യയിൽ വിൽക്കാൻ അംഗീകാരം ലഭിച്ചാൽ മാത്രമേ ഇത് സാധ്യമാകൂ എന്ന് എയർടെൽ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.

എയർടെല്ലിന്റെ റീട്ടെയിൽ സ്റ്റോറുകളിൽ സ്റ്റാർലിങ്ക് ഉപകരണങ്ങൾ വാഗ്ദാനം നൽകുക, ബിസിനസ് ഉപഭോക്താക്കൾക്ക് എയർടെൽ വഴി സ്റ്റാർലിങ്ക് സേവനങ്ങൾ നൽകുക, ഇന്ത്യയിലെ ഏറ്റവും ഗ്രാമപ്രദേശങ്ങളിൽ പോലും കമ്മ്യൂണിറ്റികൾ, സ്‌കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കാനുള്ള അവസരങ്ങൾ എന്നിവ എയർടെല്ലും സ്പേസ് എക്സും ഗവേഷണം നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

സ്പേസ് എക്‌സുമായി എയർടെൽ കരാറിൽ

ഇന്ത്യയിലെ എയർടെൽ ഉപഭോക്താക്കൾക്ക് സ്റ്റാർലിങ്ക് വാഗ്ദാനം ചെയ്യുന്നതിനായി സ്പേസ് എക്സുമായി ചേർന്ന് പ്രവർത്തിക്കുന്നത് ഒരു മികച്ച തീരുമാനമാണെന്നും അടുത്ത തലമുറ ഉപഗ്രഹ കണക്റ്റിവിറ്റിയോടുള്ള പ്രതിബദ്ധത ഇത് കൂടുതൽ പ്രകടമാക്കുന്നുവെന്നും ഭാരതി എയർടെൽ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും വൈസ് ചെയർമാനുമായ ഗോപാൽ വിറ്റൽ പറഞ്ഞു.

സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക് ആഗോള മൊബൈൽ ബ്രോഡ്ബാൻഡ് വാഗ്ദാനം ചെയ്യാൻ ശ്രമിക്കുന്ന ഒരു സാറ്റലൈറ്റ് ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമാണ്. ലോകത്തിലെ ഏറ്റവും നൂതനമായ ഇന്റർനെറ്റ് സംവിധാനത്തിന്റെ സഹായത്തോടെ ഏറ്റവും വിദൂര സ്ഥലങ്ങളിൽ പോലും സ്ട്രീമിംഗ്, വീഡിയോ കോളുകൾ, ഓൺലൈൻ ഗെയിമിംഗ്, റിമോട്ട് വർക്കിംഗ് എന്നിവ സാധ്യമാണ്.

സ്പേസ് എക്‌സുമായി എയർടെൽ കരാറിൽ

എയർടെലിന്റെ ഈ നീക്കം ഇന്ത്യയിൽ ഇൻറർനെറ്റിന്റെ വേഗതയിൽ വ്യകതമായ പുരോഗതി കൈവരിക്കാൻ കാരണമാകും. പ്രത്യേകിച്ച് ഗ്രാമീണ മേഖലയിൽ വരെ തടസ്സമില്ലാതെ ഇൻറർനെറ്റ് ഉപയോഗിക്കാൻ കഴിയും. എലോൺ മാസ്‌കിന്റെയും എയർടെലിന്റെയും ഈ നീക്കം വലിയൊരു സാധ്യതയാണ് ടെലികോം മേഖലയിൽ ഉണ്ടാക്കാൻ പോകുന്നത്. ഇന്ത്യയുടെ ഏറ്റവും വിദൂര ഭാഗങ്ങളിലേക്ക് പോലും ലോകോത്തര ഹൈ-സ്പീഡ് ബ്രോഡ്ബാൻഡ് എത്തിക്കാൻ ഇതു വഴി സാധ്യമാകും. ഓരോ വ്യക്തിക്കും ബിസിനസ്സിനും സമൂഹത്തിനും ഇൻറർനെറ്റ് വേഗത ലഭിക്കുമെന്നതിനാൽ വൻ മാറ്റങ്ങൾക്കാണ് വഴിവെക്കാൻ പോകുന്നത്.

സ്പേസ് എക്‌സുമായി എയർടെൽ കരാറിൽ

ഈ കരാറിനെ കുറിച്ച് പോസിറ്റീവായ അഭിപ്രായമാണ് സപേസ് എക്‌സിന്റെ ഭാഗത്ത് നിന്നും വന്നത്. ഇന്ത്യയുടെ ടെലികോം ചരിത്രത്തിൽ എയർടെല്ലിലെ ടീം നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അതിനാൽ നേരിട്ടുള്ള ഓഫർ പൂർത്തീകരിക്കുന്നതിന് അവരുമായി ചേർന്ന് പ്രവർത്തിക്കുന്നത് മികച്ച അവസരമാണെന്നും സ്പേസ് എക്സിന്റെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ഗ്വിൻ ഷോട്ട്വെൽ പറഞ്ഞു.

മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ നിലവിൽ 14 ദശലക്ഷത്തിലധികം വയർഡ് വരിക്കാരുമായി ഇന്ത്യയുടെ ബ്രോഡ്ബാൻഡ് വിപണിയിൽ ഭീമനാണ്. ജിയോയ്ക്ക് ഏകദേശം 500 ദശലക്ഷം മൊബൈൽ ഇന്റർനെറ്റ് ഉപയോക്താക്കളുണ്ട്. എയർടെല്ലിനും ഏകദേശം 300 ദശലക്ഷം ബ്രോഡ്ബാൻഡ് വരിക്കാരുണ്ട്. പക്ഷെ നിലവിൽ എയർടെലിന്റെ ഈ നീക്കം വരിക്കാരുടെ എണ്ണത്തിൽ കാര്യമായ മാറ്റം വരാൻ സാധ്യതയുണ്ട്.

അതേസമയം ഈ മാസം തുടക്കത്തിൽ വിഐ (വൊഡാഫോൺ ഐഡിയ) 5ജി സേവനങ്ങൾ ആരംഭിച്ചിരുന്നു. എയർടെലിനോടും ജിയോയോടും മത്സരിക്കാൻ തന്നെയായിരുന്നു വിഐയുടെ നീക്കം.

More from GizBot

Best Mobiles in India

English summary
Airtel has entered into an agreement with Elon Musk's SpaceX to bring Starlink’s high-speed satellite internet services to India. The partnership aims to offer reliable internet even in rural areas and provide services through Airtel’s retail stores to business customers and communities. The collaboration is expected to enhance Airtel’s broadband offerings and bring global mobile broadband to remote locations across India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X