ആധാര്‍ ഇ-കെവൈസി ദുരുപയോഗ ആരോപണങ്ങള്‍ക്കിടെ എയര്‍ടെല്‍ പേമെന്റ്‌സ്‌ ബാങ്ക്‌ സിഇഒ രാജിവച്ചു

By Archana V
|

ദുരുപയോഗം ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന്‌ എയര്‍ടെല്‍ പേമെന്റ്‌സ്‌ ബാങ്കിന്റെ ആധാര്‍ ബന്ധിത ഇ-കെവൈസി സേവനം തത്‌കാലത്തേക്ക്‌ നിര്‍ത്തിവയ്‌ക്കാന്‍ യുണീക്‌ ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ്‌ ഇന്ത്യ (യുഐഡിഎഐ) ആവശ്യപ്പെട്ടിരുന്നു. ഈ തീരുമാനം വന്ന്‌ ഒരാഴ്‌ച കഴിയും മുമ്പേ കമ്പനിയുടെ സിഇഒയും മാനേജിങ്‌ ഡയറക്ടറുമായ ശശി അറോറ രാജി വച്ചിരിക്കുകയാണ്‌.

ആധാര്‍ ഇ-കെവൈസി ദുരുപയോഗ ആരോപണങ്ങള്‍ക്കിടെ എയര്‍ടെല്‍ പേമെന്റ്‌സ്‌ ബാങ

" ശശി അറോറ 2006 മുതല്‍ ഉന്നത നേതൃനിരയില്‍ എയര്‍ടെല്ലുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ച്‌ വരികയായിരുന്നു. കമ്പനിയുടെ വളര്‍ച്ചയ്‌ക്ക്‌ വലിയ സംഭാവനകള്‍ ആണ്‌ അദ്ദേഹം നല്‍കിയിട്ടുള്ളത്‌" എയര്‍ടെല്‍ പ്രസ്‌താവനയില്‍ പറഞ്ഞു. അതേസമയം പ്രവര്‍ത്തനം നിറുത്തിവച്ചതിനെ കുറിച്ച്‌ പ്രസ്‌താവനയില്‍ പരാമര്‍ശിച്ചിട്ടില്ല.

കഴിഞ്ഞ വ്യാഴാഴ്‌ചയോടെ എയര്‍ടെലിന്റെ ഇ-കെവൈസി സംവിധാനം യുഐഡിഎഐ ഭാഗികമായി പുനസ്ഥാപിച്ചിരുന്നു.

" ഡിറ്റിഎച്ച്‌ ബിസിനസ്സ്‌ ശക്തമാക്കുകയും സുപ്രധാന ടെലിക്കോം മേഖലകളില്‍ നേതൃത്വം വഹിക്കുകയും ചെയ്‌ത അറോറയാണ്‌ എയര്‍ടെല്ലിന്റെ പേമെന്റ്‌ ബാങ്ക്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കമിടുന്നത്‌. എയര്‍ടെല്ലിന്‌ പുറത്തുള്ള അവസരങ്ങളിലേക്ക്‌ ചുവട്‌ മാറാന്‍ അദ്ദേഹം തീരുമാനിച്ചിരിക്കുകയാണ്‌. അദ്ദേഹത്തിന്റെ ഭാവിയിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഞങ്ങള്‍ ആശംസകള്‍ നേരുന്നു" കമ്പനി പ്രസ്‌താവനയില്‍ പറയുന്നു. അറോറയുടെ പിന്‍ഗാമി ആരായിരിക്കും എന്നും കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ആധാര്‍ബന്ധിത ഇ-കെവൈസി സേവനം ഉപയോഗിച്ചതിനെ തുടര്‍ന്ന്‌ ഉപയോക്താവിന്റെ അനുവാദം ഇല്ലാതെ അവരുടെ പേരില്‍ എയര്‍ടെല്‍ പേമെന്റ്‌സ്‌ ബാങ്കില്‍ അക്കൗണ്ട്‌ തുറന്നു എന്ന്‌ നിരവധി പേര്‍ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന്‌ ഡിസംബര്‍ 16 നാണ്‌ യുഐഡിഎഐ ഇടക്കാല ഉത്തരവ്‌ ഇറക്കിയത്‌.

യുഐഡിഎഐയുടെ ആധാര്‍ ബന്ധിത ഇ-കെവൈസി സേവനം തത്സമയം ഇലക്ട്രോണിക്‌ രൂപത്തില്‍ നിരാകരിക്കാനാവത്തവിധമുള്ള മേല്‍വിലാസം, ജനന തീയതി, മൊബൈല്‍ നമ്പര്‍ എന്നിവയുടെ രേഖകളും ഉപയോക്താവിന്റെ തിരച്ചറിയല്‍ രേഖകളും സേവനദാതാവിന്‌ ലഭ്യമാക്കും.

ആധാര്‍ ഇ-കെവൈസി ഉപയോഗിച്ച്‌ മൊബൈലിന്റെ ആധികാരികത തെളിയിക്കുേേമ്പാള്‍ , എയര്‍ടെല്‍ റീട്ടെയിലര്‍മാര്‍ ഉപഭോക്താവിന്റെ അനുവാദം വാങ്ങാതെ തന്നെ ഇതോടൊപ്പം എയര്‍ടെല്‍ പേമെന്റ്‌ അക്കൗണ്ട്‌ തുറക്കുന്നുവെന്നാണ്‌ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്‌. ഉപഭോക്താവിന്റെ അറിവോട്‌ കൂടി അല്ലാതെ തന്നെ സര്‍ക്കാരില്‍ നിന്നുള്ള എല്‍പിജി സബ്‌സിഡിയും മറ്റും ഈ എയര്‍ടെല്‍ പേമെന്റ്‌ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ പോകുന്നുമുണ്ട്‌.

ആധാര്‍ അധിഷ്‌ഠിത ഇ-കെവൈസി സേവനം ദുരുപയോഗം ചെയ്‌തതിന്‌ ലൈസന്‍സ്‌ തത്‌കാലത്തേക്ക്‌ റദ്ദാക്കിയതിന്‌ പുറമെ ഭാരതി എയര്‍ടെല്ലിനോട്‌ 2.5 കോടി രൂപ പിഴ അടയ്‌ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്‌. കൂടാതെ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക്‌ വന്ന സബ്‌സിഡി തുകയും പേമെന്റ്‌സ്‌ ബാങ്ക്‌ മടക്കി നല്‍കണം.

ജനുവരി 10 വരെ ഉപയോക്താക്കളെ ആധാര്‍ ഉപയോഗിച്ച്‌ മൊബൈല്‍ ഫോണ്‍ വെരിഫൈ ചെയ്യാന്‍ എയര്‍ടെല്‍ അനുവദിക്കും. അതേസമയം ദുരുപയോഗം സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട്‌ യുഐഡിഎഐയ്‌ക്ക്‌ ലഭിക്കുന്നത്‌ വരെ കമ്പനിയുടെ ഇ-കെവൈസി സേവനം പ്രവര്‍ത്തന രഹിതമായിരിക്കും.

Best Mobiles in India

Read more about:
English summary
Shashi Arora, CEO and Managing Director of Airtel Payments Bank, has stepped down, the company announced on Friday - nearly a week after the Unique Identification Authority of India, (UIDAI) suspended its Aadhaar linked e-KYC services because of alleged misuse.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X