Home
News

എയർടെൽ എന്നാ സുമ്മാവാ...!! 22 സൗജന്യ OTT ആപ്പുകൾ വാഗ്ദാനം ചെയ്യുന്ന പ്ലാനുമായി എയർടെൽ

എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ, ബിഎസ്എൻഎൽ എന്നിവയെല്ലാം തങ്ങളുടെ റീചാർജ് പ്ലാനുകളുടെ ഭാഗമായി കോംപ്ലിമെൻ്ററി ഒടിടി (OTT) സബ്‌സ്‌ക്രിപ്‌ഷനുകൾ നൽകുന്ന എല്ലാ പ്രമുഖ ടെലികോം കമ്പനികൾ ആണ്. ഈ റീചാർജ് പ്ലാനുകൾ ഉപയോക്താക്കളുടെ മൊബൈൽ ഉപകരണങ്ങളെ പോർട്ടബിൾ എൻ്റർടൈൻമെൻ്റ് ഹബ്ബുകളാക്കി മാറ്റുന്നു. യാത്രയ്ക്കിടയിൽ അവരുടെ പ്രിയപ്പെട്ട കണ്ടന്റ് ആസ്വദിക്കാൻ അവരെ അനുവദിക്കുന്നു. കൂടാതെ, ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിംഗും ഡാറ്റയും ലഭിക്കും. ഉദാഹരണത്തിന്, ഒന്നിലധികം ആപ്പുകളിലേക്ക് ഉള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ ഉൾപ്പെടുന്ന 84 ദിവസത്തെ റീചാർജ് പ്ലാൻ എയർടെൽ വാഗ്ദാനം ചെയ്യുന്നു.

എയർടെൽ 979 രൂപയുടെ റീചാർജ് പ്ലാൻ: സോണി ലൈവ് (Sony LIV), ലയൻഡ്‌സ്‌ഗേറ്റ് പ്ലേ (Lionsgate Play), ആഹാ (Aha), ചൗപ്പൽ (Chaupal), ഹോയിചോയി (Hoichoi), സൺനെക്സ്റ്റ് (SunNxt) എന്നിങ്ങനെ വിവിധ ആപ്പുകളിലേക്ക് ഉപയോക്താക്കൾക്ക് ആക്‌സസ് നൽകുന്ന എയർടെൽ എക്‌സ്ട്രീം പ്ലേ സേവനത്തിൻ്റെ ഭാഗമായാണ് എയർടെല്ലിൻ്റെ 979 രൂപയുടെ റീചാർജ് പ്ലാൻ വരുന്നത്.

22 സൗജന്യ OTT ആപ്പുകൾ വാഗ്ദാനം ചെയ്യുന്ന പ്ലാനുമായി എയർടെൽ

ആപ്പ് സബ്‌സ്‌ക്രിപ്‌ഷന് പുറമേ, ഉപയോക്താക്കൾക്ക് ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത കോളിംഗ്, പ്രതിദിന 2 ജിബി ഡാറ്റ അലവൻസ് (ആകെ 168 ജിബി), സൗജന്യ ദേശീയ റോമിംഗ്, 100 സൗജന്യ പ്രതിദിന എസ്എംഎസ്, കൂടാതെ, 5ജി സ്മാർട്ട്ഫോണുകളുള്ള ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത 5ജി ഡാറ്റ ആക്സസ് എന്നിവയാണ് ഈ പ്ലാനിൽ വാഗ്ദാനം ചെയ്യുന്ന മറ്റ് അനൂകൂല്യങ്ങൾ.

വോഡഫോൺ ഐഡിയ സമാനമായ 84 ദിവസത്തെ പ്ലാൻ 998 രൂപയ്ക്ക് വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കൾക്ക് ഏത് നെറ്റ്‌വർക്കിലേക്കും സൗജന്യ കോളിംഗും ദിവസേന 100 സൗജന്യ എസ്എംഎസും 2 ജിബി ഡാറ്റയും നൽകുന്നു. കൂടാതെ, വീക്കെൻഡ് ഡാറ്റ റോൾഓവർ, ഡാറ്റാ ഡിലൈറ്റ്, രാത്രി മുഴുവനും ബിൻജ് തുടങ്ങിയ ആനുകൂല്യങ്ങൾക്കൊപ്പം സോണി ലൈവ് (Sony LIV) ഒടിടി ആപ്പിലേക്ക് വിഐ വരിക്കാർക്ക് 84 ദിവസത്തെ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും.

അതേ സമയം, ഭാരതി എയർടെൽ തങ്ങളുടെ വിങ്ക് മ്യൂസിക് ആപ്പ് ഷട്ട്ഡൗൺ പ്രഖ്യാപിച്ച് മ്യൂസിക് വെർട്ടിക്കലിൽ നിന്ന് പുറത്തുകടക്കുന്നത് സ്ഥിരീകരിച്ചതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു. ടെലികോം ഭീമൻ വീഡിയോ, മ്യൂസിക് സ്ട്രീമിംഗിനായി ആപ്പിളുമായി ഒരു തന്ത്രപരമായ പങ്കാളിത്തം വെളിപ്പെടുത്തി. ഇത് വരും മാസങ്ങളിൽ വിങ്ക് മ്യൂസിക് ആപ്പ് ആസൂത്രിതമായി ഷട്ട് ഡൗൺ ചെയ്യുന്നതിലേക്ക് നയിച്ചു. കൂടാതെ, എയർടെൽ എല്ലാ വിങ്ക് മ്യൂസിക് ജീവനക്കാരെയും കമ്പനിയുമായി സംയോജിപ്പിക്കും.

2014ൽ ആണ് വിങ്ക് മ്യൂസിക് ആപ്പ് ആരംഭിച്ചത്. അതിന് ശേഷം 100 ദശലക്ഷത്തിൽ അധികം വരിക്കാരെ കമ്പനിക്ക് ലഭിച്ചു. വിങ്ക് മ്യൂസിക് നിർത്തലാക്കും എന്നും എല്ലാ വിങ്ക് മ്യൂസിക് ജീവനക്കാരെയും എയർടെൽ ഇക്കോസിസ്റ്റത്തിലേക്ക് സംയോജിപ്പിക്കുമെന്നും എയർടെൽ വക്താവ് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.

എയർടെൽ വക്താവ് പറഞ്ഞത് ഇങ്ങനെ: "ഞങ്ങൾ വിങ്ക് മ്യൂസിക് ഷട്ട്ഡൗൺ ചെയ്യുന്നു. എല്ലാ വിങ്ക് മ്യൂസിക് ജീവനക്കാരും എയർടെൽ ഇക്കോസിസ്റ്റത്തിൽ തന്നെ നിലനിർത്തും എന്നും ഞങ്ങൾക്ക് ഉറപ്പിച്ച് പറയുന്നു." എയർടെൽ ഉപയോക്താക്കൾക്ക് ആപ്പിൾ മ്യൂസിക്കിലേക്ക് ആക്‌സസ് ഉണ്ടായിരിക്കും. കൂടാതെ, വിങ്ക് പ്രീമിയം ഉപയോക്താക്കൾക്ക് ആപ്പിളിനായി എയർടെല്ലിൽ നിന്ന് പ്രത്യേക ഓഫറുകളും ലഭിക്കും".

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Airtel offers an 84-day recharge plan that includes free subscription to multiple apps. Airtel's Rs 979 recharge plan comes as part of Airtel Xtreme Play service, which gives users access to various apps like Sony Live, Lionsgate Play, Aha, Choupal, Hoichoi and Sunnext.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X