Just In
- 40 min ago
50 നഗരങ്ങൾക്കൊപ്പം ആലപ്പുഴയും...; കേരളത്തിൽ ജിയോ ട്രൂ 5G ലഭിക്കുന്ന നഗരങ്ങൾ എതൊക്കെയാണെന്ന് അറിയാമോ
- 1 hr ago
അന്വേഷിപ്പിൻ കണ്ടെത്തും, വലിക്കുവിൻ അയയ്ക്കപ്പെടും; പുതിയ ഫീച്ചറുള്ളവർക്ക് വാട്സ്ആപ്പിൽ സമാധാനം!
- 3 hrs ago
ഒരു മര്യാദയൊക്കെ വേണ്ടേ? സെക്യൂരിറ്റി ഡെപ്പോസിറ്റ് കണ്ടുകെട്ടിയ ബിഎസ്എൻഎല്ലിന് 10 ലക്ഷം രൂപ പിഴ
- 3 hrs ago
എന്തോ.. എന്നെ ഇഷ്ടമാണ് ആളുകൾക്ക്!! ജിയോയുടെ ഏറ്റവും പോപ്പുലറായ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ | Jio
Don't Miss
- News
'ചിന്തയുടെ പോരാട്ടത്തില്‍ സര്‍ക്കാര്‍ മുട്ടുകുത്തി, അഭിവാദ്യങ്ങള്‍ സഖാവെ'; പരിഹാസവുമായി ശബരിനാഥന്
- Travel
ബോട്ടിലെ മൂന്നു മണിക്കൂര്‍ യാത്രയ്ക്ക് വെറും 300 രൂപ, കായല്‍ കാണാൻ വേറെങ്ങും പോകേണ്ട! സീ അഷ്ടമുടി വരുന്നു
- Movies
'സീരിയൽ നടന്റെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞ് മൂന്ന് നായികമാർ പിന്മാറി'; ദുരനുഭവം പങ്കുവച്ച് സൂരജ് സൺ
- Sports
IND vs NZ: ബാബര്‍ മാത്രമല്ല, ഇനി ഗില്ലും ഗ്രേറ്റ്! ട്രോട്ടിന്റെ റെക്കോര്‍ഡും തകര്‍ന്നു, അറിയാം
- Finance
2 രൂപ മുതൽ 28 രൂപ വരെ; ഈ ആഴ്ച ഡിവിഡന്റ് നൽകുന്ന 5 ഓഹരികൾ; കൈവശമുണ്ടോ?
- Automobiles
ലക്ഷ്വറി കാര്‍ വേണ്ട, വിവാഹത്തിന് അച്ഛന്റെ മാരുതി 800 മതിയെന്ന് വരന്; അനുകരണീയമെന്ന് നെറ്റിസണ്‍സ്
- Lifestyle
പപ്പായ തൈര് മാസ്കില്‍ പോവാത്ത ചുളിവില്ല മാറാത്ത നരയില്ല: ആദ്യ ഉപയോഗം ഞെട്ടിക്കും
Airtel Plans: വിലയും കൂടുതൽ ഗുണവും കൂടുതൽ; അറിയാം ഈ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനിനെക്കുറിച്ച്
രാജ്യത്തെ രണ്ടാമത്തെ വലിയ ടെലിക്കോം ഓപ്പറേറ്ററാണ് ഭാരതി എയർടെൽ. മികച്ച പോസ്റ്റ്പെയ്ഡ് പ്ലാനുകളും എയർടെൽ ഓഫർ ചെയ്യുന്നു. പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്ക് ഒപ്പം ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ ഓഫർ ചെയ്യുന്നതും എയർടെൽ തന്നെയാണ്. സാധാരണ ഗതിയിൽ പ്രീപെയ്ഡ് പ്ലാനുകളെക്കാൾ ചിലവ് കൂടിയവയാണ് പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ( Airtel Plans ).

എന്നാൽ തന്നെയും നിങ്ങളുടെ വീട്ടിൽ ഒന്നിൽ കൂടുതൽ സ്മാർട്ട്ഫോൺ യൂസേഴ്സ് ഉണ്ടെങ്കിൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ എപ്പോഴും മികച്ച ഓപ്ഷനുകളിൽ ഒന്നാണ്. മിക്കവാറും പോസ്റ്റ്പെയ്ഡ് പ്ലാനുകളും ഫാമിലി പ്ലാനുകൾ ആണെന്നതാണ് ഇതിന് കാരണം. പ്രതിമാസ അടിസ്ഥാനത്തിലാണ് പോസ്റ്റ്പെയ്ഡ് പ്ലാനുകൾ വരുന്നതും.

ബജറ്റ് അത്ര പ്രശ്നമില്ലാത്ത യൂസേഴ്സിന് കുടുംബത്തിലെ ഒന്നിൽ കൂടുതൽ അംഗങ്ങൾക്കായി ഭാരതി എയർടെൽ ഓഫർ ചെയ്യുന്ന ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകൾ സെലക്റ്റ് ചെയ്യാവുന്നതാണ്. നേരത്തെ പറഞ്ഞത് പോലെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്ക് ഒപ്പം ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ ഓഫർ ചെയ്യുന്ന ടെലിക്കോം സ്ഥാപനമാണ് Airtel.

999 രൂപ മുതലാണ് എയർടെലിന്റെ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ആരംഭിക്കുന്നത്. നിലവിൽ ലഭ്യമായ എയർടെൽ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ഒന്ന് ഞങ്ങൾ സെലക്റ്റ് ചെയ്തിട്ടുണ്ട്. ഉപയോക്താക്കൾക്ക് ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്ന എയർടെൽ പോസ്റ്റ്പെയ്ഡ് ( മൊബൈൽ ) പ്ലാൻ ആണ് സെലക്റ്റ് ചെയ്തിരിക്കുന്നത്.

ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാൻ എന്ന് പറയുമ്പോൾ സ്വാഭാവികമായും ഏറ്റവും വില കൂടിയ പോസ്റ്റ്പെയ്ഡ് പ്ലാൻ കൂടിയാകുമെന്ന് യൂസേഴ്സിന് അറിയാമല്ലോ. വില കൂടുതൽ ആണെങ്കിലും നൽകുന്ന പണത്തിന് മൂല്യം നൽകുന്ന, ഡാറ്റ, കോളിങ്, ആഡ് ഓൺ കണക്ഷനുകൾ എന്നിവയെല്ലാം ഈ പോസ്റ്റ്പെയ്ഡ് പ്ലാനിന് ഒപ്പം ലഭിക്കും.

1,599 രൂപ വില വരുന്ന എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ
ഭാരതി എയർടെൽ ഓഫർ ചെയ്യുന്ന ഏറ്റവും ചെലവേറിയ പോസ്റ്റ്‌പെയ്ഡ് പ്ലാൻ 1,599 രൂപ വിലയിലാണ് വരുന്നത്. എയർടെൽ ഉപയോക്താക്കൾക്ക് പ്രതിമാസം 250 ജിബി ഡാറ്റയാണ് 1,599 രൂപയുടെ പ്ലാൻ നൽകുന്നത്. ഈ പ്ലാനിന് ഒപ്പം മൂന്ന് ആഡ് ഓൺ കണക്ഷനുകളും കമ്പനി ഓഫർ ചെയ്യുന്നു. ഓരോ ആഡ് ഓൺ കണക്ഷനുകൾക്കും 30 ജിബി ഡാറ്റ വീതമാണ് ലഭിക്കുക.

1,599 രൂപ വിലയുള്ള എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനിൽ 200 ജിബി വരെ ഡാറ്റ റോൾ ഓവർ സൌകര്യവും ലഭ്യമാണ്. ഈ പ്ലാനിന് ഒപ്പം യൂസേഴ്സിന് അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും കമ്പനി ഓഫർ ചെയ്യുന്നു. പ്രതിദിനം 100 എസ്എംഎസുകളാണ് 1,599 രൂപ വില വരുന്ന എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനിന്റെ മറ്റൊരു സവിശേഷത.

എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും 1,599 രൂപയുടെ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ പായ്ക്ക് ചെയ്യുന്നു. പ്രധാനപ്പെട്ട ഓവർ ദ ടോപ്പ് ( ഒടിടി ) പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്സ്ക്രിപ്ഷൻ ആണ് ഈ പ്ലാനിന് ഒപ്പമുള്ള താങ്ക്സ് ബെനിഫിറ്റ്സിന്റെ സവിശേഷത. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കും മറ്റുമാണ് ഈ പ്ലാനിന് ഒപ്പം ആക്സസ് ലഭിക്കുന്നത്.

എയർടെൽ ഓഫർ ചെയ്യുന്ന ഏറ്റവും ചെലവേറിയ പോസ്റ്റ്‌പെയ്ഡ് പ്ലാൻ ആണെന്ന് മനസിലായല്ലോ. ഈ പോസ്റ്റ്‌പെയ്ഡ് പ്ലാൻ സെലക്റ്റ് ചെയ്യുന്ന സാധാരണ യൂസേഴ്സിന് വോയ്‌സ് കോളിങിനെക്കുറിച്ചോ ഡാറ്റ ആനുകൂല്യങ്ങളെക്കുറിച്ചോ ഒട്ടും വിഷമിക്കേണ്ടി വരുന്നില്ല. എന്നാൽ അധിക ഡാറ്റ ഉപയോഗം ഉള്ള യൂസേഴ്സിന് സാമ്പത്തിക ഭാരം പ്രതീക്ഷിക്കാവുന്നതാണ്.

നിങ്ങൾ ഭാരതി എയർടെലിൽ നിന്ന് ഒരു പോസ്റ്റ്പെയ്ഡ് കണക്ഷൻ വാങ്ങുകയാണെങ്കിൽ, നിങ്ങൾക്ക് എയർടെൽ ബ്ലാക്ക് പ്ലാനുകളും പരിഗണിക്കാവുന്നതാണ്. എയർടെൽ ബ്ലാക്കിലൂടെ ഭാരതി എയർടെൽ മൊബൈൽ, ഡിടിഎച്ച്, ബ്രോഡ്‌ബാൻഡ് എന്നിവയുൾപ്പെടെ ഒന്നിൽ അധികം സേവനങ്ങൾ ഒരൊറ്റ പ്ലാനിലേക്ക് ബണ്ടിൽ ചെയ്ത് ലഭ്യമാകുന്നു. ഉപയോക്താവ് ഒരു ബിൽ മാത്രം അടച്ചാൽ മതിയാകും എന്നതാണ് പ്രത്യേകത. ഈ സേവനം വിലക്കിഴിവ് നൽകാൻ വേണ്ടിയുള്ളതല്ല, കൺവീനിയൻസ് പരിഗണിച്ചാണ് കൊണ്ട് വന്നിരിക്കുന്നത്. 56 ദിവസം വാലിഡിറ്റിയുള്ള അടിപൊളി എയർടെൽ പ്രീപെയ്ഡ് ഓഫറിനെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക

479 രൂപ വില വരുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാൻ
56 ദിവസത്തെ വാലിഡിറ്റിയാണ് എയർടെലിന്റെ ഈ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും 479 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിന്റെ സവിശേഷതയാണ്. എല്ലാ ദിവസവും 100 എസ്എംഎസുകളും ഈ എയർടെൽ പ്രീപെയ്ഡ് പ്ലാനിനൊപ്പം തങ്ങളുടെ യൂസേഴ്സിന് കമ്പനി ഓഫർ ചെയ്യുന്നു. നികുതി ഉൾപ്പെടെയാണ് ഈ പ്ലാനിന് 479 രൂപ വില വരുന്നത്.

യൂസേഴ്സിന് എയർടെൽ താങ്ക്സ് ബെനിഫിറ്റ്സ് വഴിയുള്ള ആനുകൂല്യങ്ങളും 479 രൂപയുടെ പ്ലാനിന് ഒപ്പം ലഭിക്കുന്നു. മൂന്ന് മാസത്തേക്കുള്ള അപ്പോളോ 24 | 7 സർക്കിൾ ആനുകൂല്യം, ഫാസ്ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, സൗജന്യ ഹെലോ ട്യൂൺസ്, വിങ്ക് മ്യൂസിക് ആക്സസ് എന്നീ ആനുകൂല്യങ്ങളാണ് എയർടെൽ താങ്ക്സ് ബെനിഫിറ്റായി 479 രൂപ വില വരുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാനിൽ യൂസേഴ്സിന് ലഭിക്കുന്നത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470