കൂടുതൽ ആലോചിച്ച് തല പുകയ്ക്കേണ്ട! 'അങ്ങനെ' സന്തോഷിക്കണമെങ്കിൽ ഈ 3 പ്ലാനുകളിലൊന്ന് മതി
റീച്ചാർജിനൊരുങ്ങുമ്പോൾ ഏത് പ്ലാൻ ചെയ്യണം എന്ന് ആലോചിച്ച് തലപുകയ്ക്കുന്ന ചില ആളുകളുണ്ട്. തങ്ങൾക്ക് എന്തൊക്കെ ടെലിക്കോം സേവനങ്ങളാണ് വേണ്ടത് എന്ന് കൃത്യമായി അറിയാത്തവരും വേണ്ടത് എന്താണ് എന്ന ബോധ്യം ഉണ്ടെങ്കിലും അവ ലഭിക്കുന്ന പ്ലാനുകൾ ലഭ്യമാണോയെന്ന് അറിയാത്തവരുമാണ് റീച്ചാർജ് ചെയ്യാൻ നേരം കുഴങ്ങുന്നത്.
പണ്ട് കോളിങ്, എസ്എംഎസ് എന്നിവയായിരുന്നു റീച്ചാർജിലൂടെ ആളുകൾ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ സ്മാർട്ട്ഫോണുകളുടെ വരവോടെ ഡാറ്റയും അക്കൂട്ടത്തിലേക്ക് കടന്നുവരുകയും പ്രധാന ആവശ്യമായി മാറുകയും കോളിങ്, എസ്എംഎസ് സേവനങ്ങൾ രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് മാറുകയും ചെയ്തിരിക്കുന്നു. ഇപ്പോൾ റീച്ചാർജ് പ്ലാനുകളിൽ പലരും അന്വേഷിക്കുക ഒടിടി സബ്സ്ക്രിപ്ഷനുകളാണ്.

നെറ്റ്ഫ്ലിക്സ്, ആമസോൻ പ്രൈം വീഡിയോ, ഡിസ്നി+ ഹോട്ട്സ്റ്റാർ തുടങ്ങി നിരവധി ഒടിടി പ്ലാറ്റ്ഫോമുകൾ ഇപ്പോൾ റീച്ചാർജ് പ്ലാനുകളിൽ അധിക ആനുകൂല്യമായി ഉൾപ്പെടുത്തപ്പെടുന്നു. ഈ പ്ലാനുകൾ പ്രത്യേകം സബ്സ്ക്രൈബ് ചെയ്യണമെങ്കിൽ നല്ലൊരു തുക നൽകേണ്ടിവരും. എന്നാൽ ടെലിക്കോം സേവനങ്ങൾക്കൊപ്പം അധികം തുകമുടക്കാതെ ഈ സബ്സ്ക്രിപ്ഷനുകൾ ആസ്വദിക്കാൻ ടെലിക്കോം കമ്പനികൾ അവസരമൊരുക്കുന്നു.
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട് ടെലിക്കോം കമ്പനികളിൽ ഒന്നാണ് ഭാരതി എയർടെൽ. ഏതാണ്ട് 380 ദശലക്ഷത്തിലധികം ഉപഭോക്താക്കൾ എയർടെലിനുണ്ട്. ഈ ഉപയോക്താക്കൾക്കായി നിരവധി മികച്ച റീച്ചാർജ് പ്ലാനുകൾ എയർടെൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അക്കൂട്ടത്തിൽ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിന്റെ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന മൂന്ന് പ്ലാനുകളും ഉൾപ്പെടുന്നു.

എയർടെൽ തങ്ങളുടെ പ്രീപെയ്ഡ് വരിക്കാർക്കായും പോസ്റ്റ്പെയ്ഡ് വരിക്കാർക്കായും നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ അടങ്ങുന്ന പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഈ ആനുകൂല്യം അടങ്ങുന്ന മൂന്ന് എയർടെൽ പ്ലാനുകളിൽ രണ്ടെണ്ണം പോസ്റ്റ്പെയ്ഡ് പ്ലാനുകളും ഒരെണ്ണം പ്രീപെയ്ഡ് പ്ലാനുമാണ്. സാധാരണഗതിയിൽ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷന് നിരക്ക് അൽപ്പം കൂടുതലാണ്. എന്നാൽ കുറഞ്ഞ നിരക്കിൽ ഈ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാൻ ഈ എയർടെൽ പ്ലാനുകൾ സഹായിക്കും.
നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനൊപ്പം എത്തുന്ന എയർടെൽ പ്ലാനുകളിൽ പ്രീപെയ്ഡ് പ്ലാനിന് 1,499 രൂപയും പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്ക് 1,199 രൂപയും 1499 രൂപയുമാണ് വില. ഈ മൂന്ന് പ്ലാനുകളെയും അവ നൽകുന്ന ആനുകൂല്യങ്ങളെയും പരിചയപ്പെടാം. ആദ്യം പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ നോക്കാം. എയർടെല്ലിൻ്റെ 1,199 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനിൽ 1 സാധാരണ സിമ്മും 3 ഫാമിലി ആഡ്-ഓൺ പ്ലാനുമാണുള്ളത്.
1,199 രൂപയുടെ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനിൽ ഉപയോക്താക്കൾക്ക് 150ജിബി ഡാറ്റയും 200ജിബി വരെ ഡാറ്റ റോൾഓവർ സൗകര്യവും ലഭിക്കും. ഇതോടൊപ്പം അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നീ സേവനങ്ങളും ഉണ്ട്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ എന്നിവയാണ് ഈ പ്ലാനിനൊപ്പം ലഭിക്കുന്ന ഒടിടി ആനുകൂല്യങ്ങൾ.

1499 രൂപയുടെ എയർടെൽ പോസ്റ്റ്‌പെയ്ഡ് 200ജിബി ഡാറ്റ റോൾഓവറിനൊപ്പം 200 ജിബി ഡാറ്റയുമായി വരുന്നു. പ്രധാന കണക്ഷന് പുറമേ നാല് ആഡ്-ഓൺ കണക്ഷനുകൾ ഈ ബണ്ടിലിലുണ്ട്. അൺലിമിറ്റഡ് വോയ്‌സ്, ദിവസം 100 എസ്എംഎസ് എന്നിവ ഈ പ്ലാനിലും അടങ്ങുന്നു. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി+ ഹോട്ട്സ്റ്റാർ തുടങ്ങിയവയാണ് ഈ പ്ലാനിലെ അധിക ആനുകൂല്യങ്ങൾ.
1,499 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിൽ 3ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ പ്രധാന ആനുകൂല്യങ്ങളായി ലഭിക്കും. 84 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. നെറ്റ്ഫ്ലിക്സ് ബേസിക്, അൺലിമിറ്റഡ് 5G ഡാറ്റ, അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയാണ് ഇതിലെ അധിക ആനുകൂല്യങ്ങൾ.


Click it and Unblock the Notifications








