സാംസങ്ങ് ഗാലക്‌സി എസ് 9 വെറും 9900 രൂപക്ക്! ഞെട്ടിക്കാൻ എയർടെൽ!!
ഒരു 9,900 രൂപ മുടക്കി 57,900 വില വരുന്ന സാംസങ്ങ് ഗാലക്‌സി എസ് 9 വാങ്ങിയാലോ? അല്ലെങ്കിൽ ഒരു 10500 മുടക്കി 58500 വിലവരുന്ന ഐഫോൺ 8 വാങ്ങിയാലോ? എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് ചിന്തിക്കാൻ വരട്ടെ. സംഭവം സാധ്യമാണ്. എയർടെൽ നൽകുന്ന ഓഫറുകളിലൂടെയാണ് ഉപഭോക്താവിന് 57,900 വിലയുള്ള സാംസങ്ങ് ഗാലക്‌സി എസ് 9 9,900 രൂപ മുടക്കി സ്വന്തമാക്കാൻ സാധിക്കുക.

എന്താണ് ഓഫർ?
എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ വഴിയാണ് ഈ ഓഫറുകൾ ലഭ്യമാകുക. സാംസങ്ങ് ഗാലക്‌സി എസ് 9, ഗാലക്‌സി എസ് 9 പ്ലസ്, ഐഫോൺ എക്സ്, ഐഫോൺ 8 തുടങ്ങി മൊത്തം 7 ഫോണുകൾ ക്ക് ഈ ഓഫർ ലഭ്യമാണ്. എയർടെല്ലിന്റെ രണ്ടു വർഷത്തേക്കുള്ള ഓരോ മോഡലിനും അനുസരിച്ചുള്ള പോസ്റ്റ് പൈഡ് പ്ലാൻ തിരഞ്ഞെടുത്ത് ആദ്യമടക്കേണ്ട ചെറിയ തുക അടച്ചു ഫോൺ സ്വന്തമാക്കാം.

എത്ര അടയ്ക്കണം?
ഗാലക്‌സി എസ് 9 ആണെങ്കിൽ 9900 രൂപയാണ് അടയ്‌ക്കേണ്ടത്. തുടർന്ന് എയർടെൽ പോസ്റ്റ് പൈഡ് പ്ലാൻ എടുക്കണം. ഒരു മാസത്തേക്ക് 2499 വരുന്നതാണ് പ്ലാൻ. പ്ലാൻ പ്രകാരം നിങ്ങൾക്ക് ഒരു മാസം 80 ജിബി ഡാറ്റ, ഒരു വർഷത്തേക്ക് സൗജന്യ ആമസോൺ സേവനം, സൗജന്യ ഫോൺ ഡാമേജ് സംരക്ഷണം എന്നിവയെല്ലാം തന്നെ ലഭിക്കും.

ചെയേണ്ടത്
ഇതിനായി ചെയ്യേണ്ടത് ആദ്യം എയർടെൽ വെബ്സൈറ്റ് സന്ദർശിക്കുക. അതിൽ നിങ്ങൾക്കിഷ്ടമുള്ള ഫോൺ തിരഞ്ഞെടുക്കുക. അതിൽ ക്ലിക്ക് ചെയ്ത് ഓഫറുകളും മുൻകൂട്ടി അടയ്‌ക്കേണ്ട തുകയും മനസ്സിലാക്കുക. ശേഷം മൊബൈൽ നമ്പർ ഓടിപി ഉപയോഗിച്ച് വെരിഫൈ ചെയ്യാൻ പറയും. അത് ചെയ്തുകഴിഞ്ഞാൽ നിങ്ങളുടെ വിവരങ്ങൾ കൊടുത്ത് ലോൺ അപ്രൂവൽ വാങ്ങിക്കഴിഞ്ഞാൽ നിങ്ങൾക്ക് ഫോൺ ഉടൻ തന്നെ വീട്ടിലേക്ക് ഡെലിവറി ചെയ്ത് തരും.

ഓഫർ വിലകൾ
സാംസങ്ങ് ഗാലക്‌സി എസ് 9 - ഓഫർ വില 9,900 (യഥാർത്ഥ വില 57,900)
സാംസങ്ങ് ഗാലക്‌സി എസ് 9 പ്ലസ് - ഓഫർ വില 9,900 (യഥാർത്ഥ വില 64,900)
സാംസങ്ങ് ഗാലക്‌സി എസ് 9 256ജിബി - ഓഫർ വില 9,900 (യഥാർത്ഥ വില 65,900)
ഐഫോൺ 8 - ഓഫർ വില 10,500 (യഥാർത്ഥ വില 58,500)
ഐഫോൺ 7 - ഓഫർ വില 11,900 (യഥാർത്ഥ വില 47,900)
ഐഫോൺ 8 256ജിബി - ഓഫർ വില 22,500 (യഥാർത്ഥ വില 70,500)
ഐഫോൺ എക്സ് - ഓഫർ വില 36,000 (യഥാർത്ഥ വില 84,000)


Click it and Unblock the Notifications








