ഐഡിയയ്ക്ക് ഇല്ലാത്ത ഐഡിയയാണ് ഈ എയർടെല്ലിന്! അൺലിമിറ്റഡ് ഡാറ്റ ലഭിക്കാൻ 4 കിടിലൻ പ്ലാനുകൾ
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ടെലിക്കോം കമ്പനികളിൽ ഒന്നായ എയർടെൽ തങ്ങളുടെ വരിക്കാർക്കായി വിവിധ ഐഡിയകളോടെ നിരവധി ഡാറ്റ പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. അവ വരിക്കാരുടെ അടിയന്തര ഡാറ്റ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വിവിധ വാലിഡിറ്റികളിൽ ഡാറ്റ ലഭ്യമാക്കുന്നു. കഴിഞ്ഞ ദിവസം വെറും 9 രൂപയ്ക്ക് അൺലിമിറ്റഡ് ഡാറ്റ (ഹൈസ്പീഡ് ഡാറ്റ 10ജിബി) ലഭിക്കുന്ന പ്ലാൻ അവതരിപ്പിച്ച് എയർടെൽ മറ്റ് ടെലിക്കോം കമ്പനികളെയും വരിക്കാരെ ഒന്നാകെയും ഞെട്ടിച്ചിരുന്നു. എന്നാൽ ഇത് കൂടാതെ വേറെയും കിടിലൻ ഡാറ്റ പ്ലാനുകൾ എയർടെലിന്റെ പക്കലുണ്ട്. അതിൽ അൺലിമിറ്റഡ് ഡാറ്റ ലഭ്യമാകുന്ന ഡാറ്റ പ്ലാനുകൾ പരിചയപ്പെടാം.
അൺലിമിറ്റഡ് ഡാറ്റ എന്ന് പറയുമ്പോഴും എയർടെലിന്റെ ഡാറ്റ പ്ലാനുകൾക്ക് ഫെയർ യൂസേജ് പോളിസി ബാധകമാണ്. അതിനാൽ നിശ്ചിത ജിബി ഡാറ്റ മാത്രമേ ഹൈസ്പീഡിൽ ലഭിക്കൂ. അതിന് ശേഷം ഡാറ്റ വേഗത കുറയും. 5ജി ലഭ്യമായിട്ടുള്ള പ്രദേശങ്ങളിലെ എയർടെൽ വരിക്കാർക്ക് ഡാറ്റ പ്ലാനുകളെ ആശ്രയിക്കേണ്ടി വരാറില്ല. എന്നാൽ 4ജി വരിക്കാർക്ക് ഈ പ്ലാനുകൾ ഏറെ ഉപകാരപ്പെടുന്നു.

9 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: അൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഏറ്റവും നിരക്ക് കുറഞ്ഞ എയർടെൽ ഡാറ്റ പ്ലാൻ ആണിത്. ഒരു മണിക്കൂർ ആണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ഈ ഒരു മണിക്കൂർ നേരത്തേക്ക് അൺലിമിറ്റഡ് ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. എന്നാൽ FUP പ്രകാരം ഹൈസ്പീഡ് ലഭിക്കുക 10ജിബി ഡാറ്റയ്ക്ക് മാത്രമാണ്.
അതായത് 10 ജിബി ഹൈസ്പീഡ് ഡാറ്റയാണ് 9 രൂപയുടെ എയർടെൽ പ്ലാൻ 1 മണിക്കൂർ നേരത്തേക്ക് വാഗ്ദാനം ചെയ്യുന്നത്. അതിവേഗ ഡാറ്റ ഉപയോഗത്തിന് ശേഷം, ഉപഭോക്താക്കൾക്ക് 64 Kbps വരെ വേഗതയിൽ പരിധിയില്ലാത്ത ഡാറ്റ ഉപയോഗിക്കാം. നിലവിൽ മണിക്കൂർ വാലിഡിറ്റിയോടെ ലഭിക്കുന്ന ഒരേയൊരു എയർടെൽ ഡാറ്റ പാക്ക് ഇതാണ്.

39 രൂപയുടെ എയർടെൽ അൺലിമിറ്റഡ് ഡാറ്റ പ്ലാൻ: 9 രൂപ കഴിഞ്ഞാൽ തൊട്ടടുത്തതായി ലഭ്യമായിട്ടുള്ള അൺലിമിറ്റഡ് ഡാറ്റ പാക്ക് 39 രൂപയുടേത് ആണ്. ഇത് 20ജിബി എഫ്‌യുപിയുള്ള അൺലിമിറ്റഡ് ഡാറ്റ 1 ദിവസത്തെ വാലിഡിറ്റിയിൽ നൽകുന്നു. നിശ്ചിത 20ജിബിക്ക് ശേഷം വേഗത 64 Kbps ആയി കുറയും.
49 രൂപയുടെ എയർടെൽ അൺലിമിറ്റഡ് ഡാറ്റ പ്ലാൻ: 30 ദിവസത്തേക്ക് വിങ്ക് മ്യൂസിക് സബ്സ്ക്രിപ്ഷനോടെ എത്തുന്ന എയർടെൽ അൺലിമിറ്റഡ് ഡാറ്റ പ്ലാൻ ആണിത്. ഇതിലെ ഡാറ്റ ആനുകൂല്യം 39 രൂപയുടെ പ്ലാനിന് സമാനമാണ്. അതായത് ഒരു ദിവസത്തേക്ക് 20GB ഹൈസ്പീഡ് ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക.
20 ജിബി ഡാറ്റയുടെ ഉപയോഗത്തിന് ശേഷം ഡാറ്റ വേഗത 64 Kbps ആയി കുറയും. ഈ പായ്ക്ക് ഉപയോഗിച്ച് റീചാർജ് ചെയ്യുന്നതിലൂടെ, വെറും 10 രൂപയ്ക്ക്, എയർടെൽ ഉപഭോക്താക്കൾക്ക് 30 ദിവസത്തേക്ക് വിങ്ക് മ്യൂസിക് പ്രീമിയം ആനുകൂല്യങ്ങൾ ലഭിക്കും എന്നതാണ് പ്രത്യേകത.

79 രൂപയുടെ എയർടെൽ അൺലിമിറ്റഡ് ഡാറ്റ പ്ലാൻ: 2 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് ഡാറ്റ പ്ലാനുകൾ തേടുന്നവർക്ക് ഈ പ്ലാൻ പരിഗണിക്കാം. രണ്ട് ദിവസ വാലിഡിറ്റിയിൽ പ്രതിദിനം 20ജിബി FUP പരിധിയുള്ള അൺലിമിറ്റഡ് ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു, വേഗത 64 കെബിപിഎസ് ആയി കുറയും. ആകെ 40ജിബി ഡാറ്റ ഇതിൽ കിട്ടും.


Click it and Unblock the Notifications








