വീഡിയോകൾ ഇഷ്ടമാണോ? സിനിമകളോട് പ്രണയമുണ്ടോ? എങ്കിൽ ഈ എയർടെൽ പ്ലാൻ നിങ്ങൾക്കുള്ളതാണ്!

ഇന്ത്യയിലെ ടെലിക്കോം വരിക്കാരുടെ ആവശ്യങ്ങൾ പലതരത്തിൽ വ്യതാസപ്പെട്ടിരിക്കുന്നതായി നമുക്കറിയാം. നിങ്ങളുടെ കാര്യം തന്നെയെടുത്താൽ നിങ്ങൾക്ക് ചിലപ്പോൾ ഡാറ്റ പ്ലാനുകളോടാകും താൽപര്യം. എന്നാൽ നിങ്ങളുടെ വീട്ടിലുള്ള മറ്റ് മൊബൈൽ ഉപയോക്താക്കൾക്ക് ചിലപ്പോൾ അൺലിമിറ്റഡ് കോളിങ് ആവശ്യങ്ങളാകും ഉണ്ടാകുക. മറ്റു ചിലപ്പോൾ അൺലിമിറ്റഡ് വാലിഡിറ്റിയാകും നമുക്ക് വേണ്ടത്. ഈ വിവിധ ആവശ്യങ്ങൾക്കല്ലാം അനുയോജ്യമായ പ്ലാനുകൾ രാജ്യത്തെ വിവിധ ടെലിക്കോം കമ്പനികൾ നൽകിയിട്ടുണ്ട്. ഇപ്പോൾ പുറത്തിറങ്ങുന്ന പ്രീപെയ്ഡ് ഡാറ്റ പ്ലാനുകൾ പരിശോധിച്ചാൽ ഒടിടി ആനുകൂല്യങ്ങൾ കൂടുതലായി ഉൾപ്പെടുത്തിയുള്ള പ്ലാനുകളും കാണാൻ സാധിക്കും.
എയർടെൽ പ്ലാനുകളുടെ കൂട്ടത്തിലെ കുബേരൻ
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനികളിൽ രണ്ടാം സ്ഥാനത്തുള്ള കമ്പനിയാണ് എയർടെൽ. ഉപയോക്താക്കൾക്ക് പ്രിയപ്പെട്ട പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ എയർടെലിനുള്ള കഴിവ് ഏറെ ശ്രദ്ധേയമാണ്. ഉപയോക്താക്കളുടെ പോക്കറ്റിന്റെ കനം അനുസരിച്ച് തെരഞ്ഞെടുക്കാവുന്ന നിരവധി എയർടെൽ പ്ലാനുകൾ നിലവിലുണ്ട്. അതിൽ ഏറെ മികച്ച ആനുകൂല്യങ്ങൾ ഉൾക്കൊള്ളുന്നൊരു പ്രീപെയ്ഡ് റീച്ചാർജ് പ്ലാൻ ആണ് 3359 രൂപയുടെ പ്ലാൻ. എയർടെൽ പ്ലാനുകളുടെ കൂട്ടത്തിലെ കുബേരൻ എന്ന് ഈ പ്ലാനിനെ വേണമെങ്കിൽ വിശേഷിപ്പിക്കാം. കാരണം ഉപയോക്താവിന് ഏറെ ലാഭം നൽകുന്ന ആനുകൂല്യങ്ങളാൽ സമ്പന്നമാണ് ഈ പ്ലാൻ.

നിരക്ക് കേട്ട് നെറ്റി ചുളിക്കേണ്ട!
3359 രൂപ എന്ന നിരക്ക് കേൾക്കുമ്പോൾ ചിലർക്കെങ്കിലും നെറ്റിചുളിഞ്ഞേക്കാം. ഇത്രയും വലിയ തുകയോ എന്നാകും അവരുടെ മനസിൽ തോന്നുക. എന്നാൽ മുടക്കുന്ന തുകയ്ക്ക് അതിനെക്കാൾ മൂല്യമേറിയ ആനുകൂല്യങ്ങൾ നൽകുന്ന കാര്യത്തിൽ ഈ പ്ലാൻ ഏറെ മുന്നിലാണ്. ഇതിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾക്ക് യഥാർഥത്തിൽ നൽകേണ്ടിവരുന്ന തുക കണക്കാക്കിയാൽ അക്കാര്യം വ്യക്തമാകും. എയർടെൽ നൽകുന്ന വാർഷിക പ്ലാനുകളിൽ ഒന്നാണ് 3359 രൂപയുടെ പ്ലാൻ.
ഒടിടി പ്രേമികളുടെ മനസറിയുന്ന പ്ലാൻ
വാർഷിക പ്ലാനുകൾ തെരഞ്ഞെടുക്കാൻ താൽപര്യമുള്ള എയർടെൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് 3359 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ നല്ലൊരു ഓപ്ഷനാണ്. എന്നാൽ അതിലെല്ലാം അപ്പുറമായി, ഒടിടി സേവനങ്ങൾ ആസ്വദിക്കാൻ താൽപര്യമുള്ളവർക്കാണ് ഈ പ്ലാനിന്റെ യഥാർഥ പ്രയോജനം ലഭിക്കുക. കാരണം അത്രയേറെ ഒടിടി ആനുകൂല്യങ്ങളാണ് ഈ പ്ലാൻ ഉപയോക്തക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. ഒരു പൂ ആഗ്രഹിക്കുന്നവർക്ക് ഒരു പൂക്കാലം തന്നെ സമ്മാനിക്കാൻ ഈ 3359 രൂപയുടെ പ്ലാനിന് ശേഷിയുണ്ട്. എങ്ങനെ എന്നാണോ? അത് അറിയാൻ ഈ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പരിചയപ്പെടാം.
3359 രൂപയുടെ എയർടെൽ പ്രീപെയ്ഡ് ഡാറ്റ പ്ലാൻ
365 ദിവസ വാലിഡിറ്റിയോടെയാണ് 3359 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ എത്തുന്നത്. പ്രതിദിനം 2.5 ജിബി ഡാറ്റ ഈ പ്ലാനിൽ നൽകിയിരിക്കുന്നു. ഇതോടൊപ്പം അൺലിമിറ്റഡ് കോളിങ്, എസ്എംഎസ് സൗകര്യങ്ങളും ആനുകൂല്യങ്ങളായി എത്തുന്നു. ഒരു വർഷത്തേക്ക് ഒരു ശരാശരി ഉപയോക്താവിന്റെ ഏതാണ്ട് എല്ലാവിധ ടെലിക്കോം ആവശ്യങ്ങളും നിറവേറ്റാൻ ഈ പ്ലാൻ ധാരാളമാണ്. എന്നാൽ ഈ പ്ലാനിലെ ഏറ്റവും ആകർഷകമായ ആനുകൂല്യം ഇതിൽ അടങ്ങിയിരിക്കുന്ന വിവിധ സൗജന്യ ഒടിടി സേവനങ്ങളാണ്. ഇന്ന് ഒടിടി സേവനങ്ങൾക്കായി വൻ തുക മുടക്കുന്നവരുടെ എണ്ണം ഏറിവരികയാണ്. ഈ ഘട്ടത്തിൽ പ്രമുഖ ഒടിടി സേവനങ്ങളിലേക്ക് ഒരു വർഷത്തെ സൗജന്യ സബ്സ്ക്രിപ്ഷൻ നൽകുന്ന ഈ ഡാറ്റ പ്ലാനിന്റെ മൂല്യം എത്ര പ്രശംസിച്ചാലും മതിയാകില്ല.

ഒരു വർഷത്തേക്ക് തിരിഞ്ഞുനോക്കേണ്ട...
ഒരു വർഷത്തേക്ക് ആമസോൺ പ്രൈം വീഡിയോ എംഇ (മൊബൈൽ എഡിഷൻ), ഒരു വർഷത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ എന്നിവയാണ് ഈ പ്ലാനിൽ എയർടെൽ നൽകിയിരിക്കുന്ന ഒടിടി ആനുകൂല്യങ്ങൾ. ഇതേ സബ്സ്ക്രിപ്ഷൻ നേരിട്ട് തെരഞ്ഞെടുത്താൽ ഉപയോക്താവിന് ചെലവാകുന്ന തുക കണക്കാക്കുമ്പോഴാണ് 3359 രൂപയുടെ പ്ലാൻ ഉപയോക്താവിന് നൽകുന്ന ലാഭത്തിന്റെ മൂല്യം മനസിലാകുക. അപ്പോളോ 24|7 സർക്കിൾ, ഫാസ്ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മൂസിക് എന്നിവയും ഈ പ്ലാനിൽ അധിക ആനുകൂല്യങ്ങളായി ഉൾപ്പെട്ടിരിക്കുന്നു.
വേണ്ടതെല്ലാം നൽകുന്നുണ്ട്...
ഒടിടി സേവനങ്ങൾ ആസ്വദിക്കണമെന്ന ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് വേണ്ടത് വിവിധ ഒടിടി ചാനലുകളുടെ സബ്സ്ക്രിപ്ഷനും അത് ആസ്വദിക്കാൻ ആവശ്യമായ ഡാറ്റയുമാണ്. ഇത് രണ്ടും ഒന്നിച്ച് നൽകാൻ 3359 രൂപയുടെ പ്ലാനിന് സാധിക്കുന്നു എന്നിടത്താണ് വരിക്കാർക്ക് എയർടെൽ മികച്ചൊരു ടെലിക്കോം സേവനദാതാവായി മാറുന്നത്. പ്രീപെയ്ഡ് പ്ലാനുകളിലെ തന്നെ ഏറ്റവും മൂല്യമുള്ള പ്ലാൻ ആക്കി 3359 രൂപയുടെ പ്ലാനിനെ മാറ്റുന്നത് ഇതിൽ ഉള്ളടങ്ങിയിരിക്കുന്ന ഈ ഒടിടി ആനുകൂല്യങ്ങളാണ് എന്ന് പറയാം.


Click it and Unblock the Notifications








