എന്തായാലും റീച്ചാർജ് ചെയ്യണം എന്നാപ്പിന്നെ ഉള്ളതാട്ടെ! 56 ദിവസ വാലിഡിറ്റിയിൽ എത്തുന്ന എയർടെൽ പ്ലാനുകൾ
ഇന്ത്യയിൽ ബഹുഭൂരിപക്ഷം ആളുകളും ടെലിക്കോം സേവനങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതിനാൽ തന്നെ കോടിക്കണക്കിന് ടെലിക്കോം വരിക്കാരും ഉണ്ട്. ഈ വരിക്കാർ ഓരോരുത്തരും വ്യത്യസ്ത ആവശ്യങ്ങൾ ഉള്ളവർ ആയിരിക്കും. അതിനാൽത്തന്നെ ടെലിക്കോം കമ്പനികൾ വളരെ വ്യത്യസ്തങ്ങളായ റീച്ചാർജ് പ്ലാനുകളും പുറത്തിറക്കുന്നു. അടുത്തിടെ ഉണ്ടായ നിരക്ക് വർധനയോടെ സ്വകാര്യ ടെലിക്കോം കമ്പനികളുടെ ഇതുവരെയുണ്ടായിരുന്ന റീച്ചാർജ് ഓപ്ഷനുകളെല്ലാം അടിമുടി മാറി. നിരക്കുകൾ ഉയർന്നെങ്കിലും പുതിയ റീച്ചാർജ് ഓപ്ഷനുകൾ ഇപ്പോൾ ലഭ്യമായിട്ടുണ്ട്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ ഭാരതി എയർടെൽ (Bharti Airtel) തങ്ങളുടെ വരിക്കാർക്കായി വിവിധ വാലിഡിറ്റികളിലുള്ള റീച്ചാർജ് പ്ലാനുകൾ ഇപ്പോൾ നൽകുന്നുണ്ട്.
എയർടെലിന്റെ റീച്ചാർജ് പ്ലാനുകളുടെ പട്ടികയിൽ 56 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ചില പ്രീപെയ്ഡ് പ്ലാനുകൾ കാണാൻ സാധിക്കും. രണ്ട് മാസത്തെ വാലിഡിറ്റി ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് പരിഗണിക്കാൻ കഴിയും വിധത്തിലാണ് ഈ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. നിരക്ക് വർധനവിന് ശേഷം 56 ദിവസ വാലിഡിറ്റിയിൽ എത്തുന്ന മൂന്ന് പ്ലാനുകളാണ് എയർടെലിനുള്ളത്.

579 രൂപ, 649 രൂപ, 838 രൂപ എന്നീ നിരക്കുകളിലാണ് 56 ദിവസ വാലിഡിറ്റിയുള്ള എയർടെൽ പ്ലാനുകൾ ഇപ്പോൾ ലഭ്യമാകുക. അതിൽ രണ്ട് പ്ലാനുകളിൽ മാത്രമാണ് അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ഉള്ളത്. ഈ മൂന്ന് പ്ലാനുകളിൽ 579 രൂപയുടെ പ്ലാൻ 1.5ജിബി പ്രതിദിന ഡാറ്റയുമായാണ് എത്തുന്നത്. അതിനാൽ ഈ പ്ലാനിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറില്ല.
579 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: മുൻപ് 479 രൂപ നിരക്കിൽ ലഭിച്ചിരുന്ന പ്രീപെയ്ഡ് പ്ലാനാണ് നിരക്ക് വർധനയോടെ ഇപ്പോൾ 579 രൂപ വിലയിൽ എത്തുന്നത്. പ്രതിമാസ അടിസ്ഥാനത്തിൽ കണക്ക് കൂട്ടിയാൽ ഏകദേശം 290 രൂപയാണ് ഈ എയർടെൽ പ്ലാനിന്റെ ചെലവ്.

അൺലിമിറ്റഡ് കോളിങ് സൗകര്യം, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 1.5 ജിബി ഡാറ്റ എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. നിശ്ചിത ജിബി ഡാറ്റയ്ക്ക് ശേഷം ഇന്റർനെറ്റ് വേഗത 64 Kbps വരെ ആയി കുറയും. 3 മാസത്തേക്കുള്ള അപ്പോളോ 24|7 സർക്കിൾ, വിങ്ക് മ്യൂസിക്, ഹെലോട്യൂൺ എന്നീ അധിക ആനുകൂല്യങ്ങളും ഈ പ്ലാനിലുണ്ട്.
649 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: 56 ദിവസ വാലിഡിറ്റിയുള്ള എയർടെൽ പ്ലാനുകളിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭിക്കുന്ന പ്ലാൻ ആണ് ഇത്. പ്രതിമാസം ഏകദേശം 325 രൂപയാണ് ഈ ട്രൂലി അൺലിമിറ്റഡ് പ്ലാനിന് ചെലവാകുക.
അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2 ജിബി ഡാറ്റ എന്നിവയാണ് 649 രൂപയുടെ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. അൺലിമിറ്റഡ് 5ജി ഡാറ്റ, 3 മാസത്തേക്കുള്ള അപ്പോളോ 24|7 സർക്കിൾ, വിങ്ക് മ്യൂസിക്, ഹെലോട്യൂൺ എന്നീ അധിക ആനുകൂല്യങ്ങളും ഈ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകും.

838 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: ആവശ്യത്തിന് പ്രതിദിന ഡാറ്റയും അതിന് പുറമേ, അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഒടിടി ആനുകൂല്യവും അടക്കം വാഗ്ദാനം ചെയ്യുന്ന 56 ദിവസ എയർടെൽ പ്ലാൻ ആണിത്. പ്രതിമാസം ഏകദേശം 419 രൂപയാണ് ഈ പ്ലാനിനായി ചെലവാകുക.
838 രൂപയുടെ എയർടെൽ ട്രൂലി അൺലിമിറ്റഡ് പ്ലാനിൽ അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 3ജിബി ഡാറ്റ എന്നിവ ലഭിക്കും. അധിക ആനുകൂല്യമായി 56 ദിവസത്തെ വാലിഡിറ്റിയിൽ ആമസോൺ പ്രൈം അംഗത്വം, എയർടെൽ എക്‌സ്ട്രീം പ്ലേ, അൺലിമിറ്റഡ് 5G, 3 മാസത്തേക്ക് അപ്പോളോ 24|7 സർക്കിൾ, വിങ്ക് മ്യൂസിക്, ഹെലോട്യൂൺ എന്നിവയും ലഭിക്കും.


Click it and Unblock the Notifications








