Home
News

ഒരു എത്തും പിടിയും കിട്ടുന്നില്ലേ, വിഷമിക്കേണ്ട! റീച്ചാർജ് ചെയ്യേണ്ട എയർടെൽ വരിക്കാർ ഇത് ശ്രദ്ധിക്കൂ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് എയർടെൽ. ജൂ​ലൈ മൂന്ന് മുതൽ എയർടെലിന്റെ റീച്ചാർജ് പ്ലാൻ പട്ടിക അ‌ടിമുടി മാറിയെന്നും വർധിച്ച നിരക്കിലുള്ള പുതിയ പ്ലാനുകൾ നിലവിൽ വന്നു എന്നും എല്ലാവർക്കും അ‌റിവുള്ള കാര്യമാണ്. എന്നാൽ ഇതിനകം വിവിധ പ്ലാനുകൾ തുടർച്ചയായി ഉപയോഗിച്ചുവന്നിരുന്ന ആളുകളെ സംബന്ധിച്ച് ഇപ്പോഴത്തെ നിരക്കുകൾ കണ്ടാൽ ഒരു എത്തും പിടിയും കിട്ടില്ല. കാരണം പഴയ നിരക്കിന്റെ സ്ഥാനത്ത് പുതിയ പ്ലാനുകൾ ആകും ഉണ്ടാകുക. അ‌തിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങളിലും വ്യത്യാസം ഉണ്ടാകും. അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഇപ്പോൾ 2ജിബി പ്രതിദിന ഡാറ്റയ്ക്ക് മുകളിലുള്ള പ്ലാനുകളിലേ ലഭ്യമാകൂ.

അ‌ൺലിമിറ്റഡ് 5ജി ഡാറ്റ വേണ്ടവർക്ക് അ‌നുയോജ്യമായ പ്രതിമാസ് പ്ലാൻ 409 രൂപ നിരക്കിലും വാർഷിക് പ്ലാൻ 3599 രൂപ നിരക്കിലും എത്തുന്നു എന്ന് ഇതിനകം നാം പറഞ്ഞുകഴിഞ്ഞു. എന്നാൽ പ്രതിമാസ് പ്ലാൻ കൂടാതെ ​ത്രൈമാസ പ്ലാനുകൾ തെരഞ്ഞെടുക്കുന്ന ടെലിക്കോം വരിക്കാരും ഉണ്ട്. ഇത്തരത്തിൽ മൂന്ന് മാസത്തേക്കുള്ള പ്രീപെയ്ഡ് പ്ലാൻ ആഗ്രഹിക്കുന്നവർക്കായി 84 ദിവസ വാലഡിറ്റി പ്ലാനുകൾ ലഭ്യമാണ്.

റീച്ചാർജ് ചെയ്യേണ്ട എയർടെൽ വരിക്കാർ ഇത് ശ്രദ്ധിക്കൂ

എയർടെലിന്റെ ഇപ്പോഴത്തെ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടിക പ്രകാരം 84 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന 6 പ്ലാനുകൾ ആണ് ഉള്ളത്. ഇതിൽ നാല് പ്ലാനുകളിൽ മാത്രമാണ് അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമാകുക എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക. 84 ദിവസ വാലിഡിറ്റിയിൽ എത്തുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ ഇവിടെ പരിചയപ്പെടുത്തുന്നു.

509 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: അ‌ധികം ഡാറ്റ വേണ്ടാത്തതും എന്നാൽ കോളിങ്ങും മികച്ച വാലിഡിറ്റിയും ആഗ്രഹിക്കുന്നവർക്ക് 84 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്ന ഏറ്റവും നിരക്ക് കുറഞ്ഞ പ്രീപെയ്ഡ് പ്ലാൻ ആണിത്. അൺലിമിറ്റഡ് കോളിങ്, 6ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയും മൂന്ന് മാസത്തേക്കുള്ള അപ്പോളോ 24|7 സർക്കിൾ അംഗത്വം, വിങ്ക് മ്യൂസിക്, ഫ്രീ ഹെലോട്യൂൺസ് എന്നിവയും ഇതിലുണ്ട്.

റീച്ചാർജ് ചെയ്യേണ്ട എയർടെൽ വരിക്കാർ ഇത് ശ്രദ്ധിക്കൂ

859 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: ഈ 84 ദിവസ വാലിഡിറ്റി പ്ലാനിൽ അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 1.5ജിബി ഡാറ്റ എന്നിവ ലഭിക്കും. കൂടാതെ, മൂന്ന് മാസത്തേക്കുള്ള അപ്പോളോ 24|7 സർക്കിൾ അംഗത്വം, വിങ്ക് മ്യൂസിക്, ഫ്രീ ഹെലോട്യൂൺസ് എന്നിവയും ഇതിലുണ്ട്. അൺലിമിറ്റഡ് 5G ഡാറ്റ ഈ പ്ലാനിൽ ലഭ്യമാകില്ല.

979 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ എന്നിവ ഈ പ്ലാനിൽ 84 ദിവസ വാലിഡിറ്റിയിൽ ലഭിക്കുന്നു. അൺലിമിറ്റഡ് 5G ഡാറ്റ, എയർടെൽ എക്‌സ്ട്രീം പ്ലേ, റിവാർഡ്‌സ് മിനി സബ്‌സ്‌ക്രിപ്‌ഷൻ, മൂന്ന് മാസത്തേക്കുള്ള അപ്പോളോ 24|7 സർക്കിൾ അംഗത്വം, വിങ്ക് മ്യൂസിക്, സൗജന്യ ഹെലോട്യൂൺസ് എന്നിവയും അ‌ധിക ആനുകൂല്യമായി ഇതിലുണ്ട്.

1029 രൂപയുടെ എയർടെൽ പ്ലാൻ: മൂന്ന് മാസത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും അ‌ൺലിമിറ്റഡ് 5ജി ഡാറ്റയും ലഭിക്കും എന്നതാണ് ഈ 84 ദിവസ വാലിഡിറ്റി പ്ലാനിന്റെ പ്രധാന പ്രത്യേകത. അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ എന്നിവയും ഇതിലുണ്ട്. കൂടാതെ റിവാർഡ്സ്മിനി സബ്‌സ്‌ക്രിപ്‌ഷൻ, മറ്റ് പ്രധാന എയർടെൽ റിവാർഡുകൾ എന്നിവയും ഇതിലുണ്ട്.

റീച്ചാർജ് ചെയ്യേണ്ട എയർടെൽ വരിക്കാർ ഇത് ശ്രദ്ധിക്കൂ

1199 രൂപയുടെ എയർടെൽ പ്ലാൻ: 84 ദിവസത്തേക്ക് ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ, പ്രതിദിനം 2.5ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ എന്നിവയൊക്കെയാണ് ഈ 84 ദിവസ പ്ലാനിന്റെ പ്രത്യേകത. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയും എയർടെൽ റിവാർഡുകളും ഈ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.

1,798 രൂപയുടെ എയർടെൽ പ്ലാൻ: നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷനൊപ്പം പ്രതിദിനം 3ജിബി ഡാറ്റയും അ‌ൺലിമിറ്റഡ് 5ജി ഡാറ്റയും ഈ 84 ദിവസ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയും അ‌ധിക ആനുകൂല്യങ്ങളായി മൂന്ന് മാസത്തേക്കുള്ള അപ്പോളോ 24|7 സർക്കിൾ അംഗത്വം, വിങ്ക് മ്യൂസിക്, ഫ്രീ ഹെലോട്യൂൺസ് എന്നിവയും ഇതിലുണ്ട്.

84 ദിവസ വാലിഡിറ്റിയിൽ എത്തുന്ന എയർടെൽ പ്ലാനുകളുടെ പ്രതിമാസ ചെലവ്: 509 രൂപയുടെ പ്ലാൻ- ഏകദേശം 167 രൂപ. 859 രൂപയുടെ പ്ലാൻ- ഏകദേശം 286 രൂപ. 979 രൂപയുടെ പ്ലാൻ- ഏകദേശം 326 രൂപ, 1029 രൂപയുടെ പ്ലാൻ- ഏകദേശം 343 രൂപ. 1199 രൂപയുടെ പ്ലാൻ- ഏകദേശം 400 രൂപ, 1,798 രൂപയുടെ പ്ലാൻ- ഏകദേശം 600 രൂപ.

More from GizBot

Best Mobiles in India

English summary
Airtel has made available 6 prepaid plans with 84 days validity. These plans are priced at Rs 509, Rs 859, Rs 979, Rs 1029, Rs 1199 and Rs 1,798. Of this, the unlimited 5G data offer will not be available on the Rs 509 and Rs 859 plans. Other plans come with benefits including OTT subscriptions and unlimited 5G data.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X