Home
News

മുട്ടിയാൽ മുട്ട് വിറയ്ക്കും...ഇത് സംഭവം എയർടെലാണ്; ഇതിലും മികച്ച ഒടിടി പ്ലാനുകൾ ആര് നൽകും?

വിപണി പിടിച്ചടക്കാൻ റീചാർജ് പ്ലാനുകൾക്കൊപ്പം പലവിധ ആനുകൂല്യങ്ങളും ടെലിക്കോം കമ്പനികൾ നൽകി വരുന്നുണ്ട്. അതിൽ ഒന്നാണ് ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സൌജന്യ ആക്സസ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ഇന്ത്യയിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന പ്ലാറ്റ്ഫോമുകളിൽ ഒന്നാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാ‍‍ർ ആക്സസ് സൗജന്യമായി നൽകുന്ന എയ‍‍ർടെൽ പ്ലാനുകൾ ഏതൊക്കെയാണെന്ന് അറിയാം.

399 രൂപയുടെ എയർടെൽ പ്രീപെയ്ഡ് റീചാർജ് പ്ലാൻ

399 രൂപയുടെ എയർടെൽ പ്രീപെയ്ഡ് റീചാർജ് പ്ലാൻ 2.5 ജിബി ഡെയിലി ഡാറ്റ ലിമിറ്റ് ഓഫർ ചെയ്യുന്നു. പ്രതിദിനം 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്സ് കോൾ ആനുകൂല്യവും ഫീച്ചർ ചെയ്യുന്നു. 28 ദിവസമാണ് പ്ലാൻ ഓഫർ ചെയ്യുന്ന വാലിഡിറ്റി. മൂന്ന് മാസത്തേക്കുള്ള ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും എയർടെൽ എക്സ്ട്രീം ആപ്പ് ആക്സസും അധിക ആനുകൂല്യമായി 399 രൂപയുടെ എയർടെൽ പ്രീപെയ്ഡ് റീചാർജ് പ്ലാനിനൊപ്പം ലഭിക്കുന്നു.

മുട്ടിയാൽ മുട്ട് വിറയ്ക്കും...ഇത് സംഭവം എയർടെലാണ്

499 രൂപയുടെ എയർടെൽ പ്രീപെയ്ഡ് റീചാർജ് പ്ലാൻ

ഡെയിലി 3 ജിബി ഡാറ്റയാണ് 499 രൂപയുടെ എയർടെൽ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ഓഫർ ചെയ്യുന്നത്. 28 ദിവസത്തെ വാലിഡിറ്റിയും ഈ പ്ലാൻ ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് കോളുകളും ഡെയിലി 100 എസ്എംഎസുകളും യൂസേഴ്സിന് ലഭിക്കും. മൂന്ന് മാസം വാലിഡിറ്റിയുള്ള ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ, Airtel എക്സ്ട്രീം ആപ്പ് ആക്സസ് എന്നിവയൊക്കെ പ്ലാനിനൊപ്പം ലഭിക്കുന്ന അധിക ആനുകൂല്യങ്ങളാണ്.

719 രൂപയുടെ എയർടെൽ പ്രീപെയ്ഡ് റീചാർജ് പ്ലാൻ

719 രൂപയുടെ എയർടെൽ പ്രീപെയ്ഡ് റീചാർജ് പ്ലാനിന് 84 ദിവസം വാലിഡിറ്റിയാണ് കമ്പനി ഓഫർ ചെയ്യുന്നത്. പ്രതിദിനം 1.5 ജിബി ഡാറ്റയും പ്ലാനിനൊപ്പം ലഭിക്കും. അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും 719 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നു. എയർടെൽ ആപ്പിൽ നിന്നോ വെബിൽ നിന്നോ റീചാർജ് ചെയ്യുമ്പോൾ മൂന്ന് മാസം വാലിഡിറ്റിയുള്ള ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ ലഭ്യമാകും. എയർടെൽ എക്സ്ട്രീം ആപ്പ് ആക്സസും പ്ലാനിനൊപ്പമുണ്ട്.

മുട്ടിയാൽ മുട്ട് വിറയ്ക്കും...ഇത് സംഭവം എയർടെലാണ്

779 രൂപയുടെ എയർടെൽ പ്രീപെയ്ഡ് റീചാർജ് പ്ലാൻ

779 രൂപയുടെ എയർടെൽ പ്രീപെയ്ഡ് റീചാർജ് പ്ലാനും 1.5 ജിബി ഡെയിലി ഡാറ്റ ബാലൻസ് ഓഫർ ചെയ്യുന്നു. ഡെയിലി 100 എസ്എംഎസും വോയ്സ് കോളിങ് സൌകര്യവും പ്ലാനിനൊപ്പമുണ്ട്. എയർടെൽ ആപ്പിൽ നിന്നും വെബിൽ നിന്നും റീചാർജ് ചെയ്യുമ്പോൾ 3 മാസം വാലിഡിറ്റിയുള്ള ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ യൂസേഴ്സിന് ലഭിക്കും. 90 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. മറ്റ് ആനുകൂല്യങ്ങളും പായ്ക്കിൽ ലഭ്യമാണ്.

839 രൂപയുടെ എയർടെൽ പ്രീപെയ്ഡ് റീചാർജ് പ്ലാൻ

യൂസേഴ്സിന് പ്രതിദിനം 2 ജിബി ഡാറ്റയാണ് 839 രൂപയുടെ എയർടെൽ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ഓഫർ ചെയ്യുന്നത്. പ്രതിദിനം 100 എസ്എംഎസുകളും കോളിങ് ആനുകൂല്യവും യൂസേഴ്സിന് ലഭിക്കും. 84 ദിവസമാണ് 839 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി. 3 മാസം വാലിഡിറ്റിയുള്ള ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ഈ പ്ലാനിനൊപ്പം യൂസേഴ്സിന് ലഭിക്കും.

മുട്ടിയാൽ മുട്ട് വിറയ്ക്കും...ഇത് സംഭവം എയർടെലാണ്

999 രൂപയുടെ എയർടെൽ പ്രീപെയ്ഡ് റീചാർജ് പ്ലാൻ

999 രൂപയുടെ എയർടെൽ പ്രീപെയ്ഡ് റീചാർജ് പ്ലാനും 84 ദിവസത്തെ വാലിഡിറ്റി ഓഫർ ചെയ്യുന്നു. 2.5 ജിബി ഡാറ്റയാണ് ഡെയിലി ലഭിക്കുന്നത്. പ്രതിദിനം 100 എസ്എംഎസുകളും വോയ്സ് കോളിങ് ആനുകൂല്യങ്ങളും യൂസേഴ്സിന് ലഭ്യമാകും. 3 മാസം ഉപയോഗിക്കാൻ കഴിയുന്ന ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും പ്ലാനിനൊപ്പമുണ്ട്. 84 ദിവസത്തേക്ക് ആമസോൺ പ്രൈം വീഡിയോയിലേക്കും യൂസറിന് ആക്സസ് ലഭിക്കും.

3,359 രൂപയുടെ Airtel പ്രീപെയ്ഡ് റീചാർജ് പ്ലാൻ

എയർടെൽ ഓഫർ ചെയ്യുന്ന വാർഷിക പ്ലാനുകളിൽ ഒന്ന്. പ്രതിദിനം 2.5 ജിബി ഹൈ സ്പീഡ് ഡാറ്റയാണ് ഉപയോഗിക്കാൻ കഴിയുക. ദിവസവും 100 എസ്എംഎസുകളും വോയ്സ് കോളിങ്ങും പ്ലാനിനൊപ്പം ലഭ്യമാകും. വാർഷിക പ്ലാനായതിനാൽ തന്നെ 365 ദിവസമാണ് വാലിഡിറ്റി. 1 വർഷം വാലിഡിറ്റിയുള്ള ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ, ആമസോൺ പ്രൈം വീഡിയോ ആക്സസ് എന്നിവയും പ്ലാനിനൊപ്പം ലഭിക്കും.

More from GizBot

Best Mobiles in India

English summary
Telecom companies like Airtel are offering various benefits along with recharge plans to capture the market. One of them is free access to OTT platforms. Disney Plus on Hotstar is one of the most popular OTT platforms in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X