Home
News

പോക്കറ്റ് കീറരുത് എന്നാൽ അത്യാവശ്യം ഡാറ്റയും വേണമല്ലേ..? ഇന്നാ പിടിച്ചോ 500 രൂപയിൽ താഴെയുള്ള എയർടെൽ പ്ലാനുകൾ

അത്യാവശ്യം ഡാറ്റ ഉപയോഗമുള്ള യൂസേഴ്സിനെല്ലാം ഏറ്റവും കുറഞ്ഞത് 1.5 ജിബിയെങ്കിലും ഡെയിലി ഡാറ്റ ബാലൻസുള്ള റീചാർജ് പ്ലാനുകൾ ആവശ്യമാണ്. 1.5 ജിബിക്കും മുകളിൽ പ്രതിദിന ഡാറ്റ ഓഫർ ചെയ്യുന്ന, എന്നാൽ 500 രൂപയിൽ താഴെ മാത്രം വില വരുന്നതുമായ എതാനും എയർടെൽ പ്ലാനുകൾ പരിചയപ്പെടാം.

299 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

28 ദിവസത്തെ വാലിഡിറ്റിയാണ് 299 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. പ്രതിദിനം 1.5 ജിബി ഡാറ്റയും യൂസേഴ്സിന് ലഭിക്കുന്നു. പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64കെബിപിഎസ് ആയി കുറയും. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവയും 299 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ യൂസേഴ്സിന് നൽകുന്നു. അപ്പോളോ സർക്കിൾ, ഫാസ്ടാഗിൽ ക്യാഷ് ബാക്ക്, ഫ്രീ ഹലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയും ഈ പ്ലാനിനൊപ്പം വരുന്നു.

പോക്കറ്റ് കീറരുത് എന്നാൽ അത്യാവശ്യം ഡാറ്റയും വേണമല്ലേ..?

319 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

319 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ ഒരു മാസത്തെ വാലിഡിറ്റിയുമായാണ് വരുന്നത്. 2 ജിബി ഡെയിലി ഡാറ്റ ബാലൻസും ഈ പ്രീപെയ്ഡ് പ്ലാനിന്റെ സവിശേഷതയാണ്. പ്രതിദിന പരിധി കഴിഞ്ഞാൽ ഡാറ്റസ്പീഡ് 64കെബിപിഎസ് ആയി കുറയുമെന്ന് മാത്രം. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവയ്ക്കൊപ്പം അപ്പോളോ സർക്കിൾ, ഫാസ്ടാഗിൽ ക്യാഷ് ബാക്ക്, ഫ്രീ ഹലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിങ്ങനെയുള്ള അധിക ആനുകൂല്യങ്ങളും യൂസേഴ്സിന് ലഭിക്കുന്നു.

359 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

28 ദിവസത്തെ വാലിഡിറ്റിയുമായാണ് 359 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ എയർടെൽ ഓഫർ ചെയ്യുന്നത്. ഡെയിലി 2 ജിബി ഡാറ്റയാണ് യൂസേഴ്സിന് ലഭിക്കുന്നത്. 2 ജിബി കഴിഞ്ഞാൽ ഡാറ്റസ്പീഡ് 64കെബിപിഎസ് ആയി താഴും. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസുകൾ, അപ്പോളോ സർക്കിൾ, ഫാസ്ടാഗിൽ ക്യാഷ് ബാക്ക്, ഫ്രീ ഹലോട്യൂൺസ്, വിങ്ക് മ്യൂസിക്, എക്സ്ട്രീം ആപ്പ് എന്നിങ്ങനെയുള്ള അധിക ആനുകൂല്യങ്ങളും യൂസേഴ്സിന് ലഭിക്കുന്നു.

പോക്കറ്റ് കീറരുത് എന്നാൽ അത്യാവശ്യം ഡാറ്റയും വേണമല്ലേ..?

399 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

2.5 ജിബി ഡെയിലി ഡാറ്റ ബാലൻസുമായി വരുന്ന ഓഫറാണ് 399 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ. 28 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിനുള്ളത്. അൺലിമിറ്റഡ് കോളിങിനും പ്രതിദിനം 100 എസ്എംഎസുകൾക്കുമൊപ്പം മൂന്ന് മാസത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും യൂസേഴ്സിന് ലഭിക്കും. അപ്പോളോ സർക്കിൾ, ഫാസ്ടാഗിൽ ക്യാഷ് ബാക്ക്, ഫ്രീ ഹലോട്യൂൺസ്, വിങ്ക് മ്യൂസിക്, എക്സ്ട്രീം ആപ്പ് എന്നിവയാണ് യൂസേഴ്സിന് ലഭിക്കുന്ന അധിക ആനുകൂല്യങ്ങൾ.

479 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

56 ദിവസത്തെ വാലിഡിറ്റിയാണ് 479 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിന്റെ ഹൈലൈറ്റ് ഫീച്ചർ. പ്രതിദിനം 1.5 ജിബി ഡാറ്റയും പ്ലാനിന്റെ സവിശേഷതയാണ്. കോളിങും പ്രതിദിനം 100 എസ്എംഎസുകളും സൌജന്യമാണ്. അപ്പോളോ സർക്കിൾ, ഫാസ്ടാഗിൽ 100 രൂപ ക്യാഷ് ബാക്ക്, ഫ്രീ ഹലോട്യൂൺസ്, വിങ്ക് മ്യൂസിക്, എന്നിവയാണ് അധിക ആനുകൂല്യങ്ങളായി 479 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിൽ ലഭിക്കുന്നത്.

പോക്കറ്റ് കീറരുത് എന്നാൽ അത്യാവശ്യം ഡാറ്റയും വേണമല്ലേ..?

499 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

28 ദിവസത്തെ വാലിഡിറ്റി മാത്രമാണ് 499 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. എന്നാൽ ഡെയിലി 3 ജിബി ഡാറ്റ ലഭിക്കുമെന്നത് പ്ലാനിനെ ആകർഷകമാക്കുന്നു. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ മൊബൈലിലേക്ക് 3 മാസത്തെ ആക്സസും യൂസേഴ്സിന് ലഭിക്കും. ഒപ്പം എയർടെൽ എക്സ്ട്രീം ആക്സസ്, അപ്പോളോ സർക്കിൾ, ഫാസ്ടാഗിൽ 100 രൂപ ക്യാഷ് ബാക്ക്, ഫ്രീ ഹലോട്യൂൺസ്, വിങ്ക് മ്യൂസിക്, എന്നിവയും പ്ലാനിന് ഒപ്പമുണ്ട്.

More from GizBot

Best Mobiles in India

English summary
All users with essential data usage need recharge plans with a minimum daily data balance of 1.5GB. These plans feature unlimited calling and free SMS. Let's look at some Airtel plans that offer over 1.5GB of daily data but are priced below Rs 500.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X