23-ാം വാര്‍ഷികം പ്രമാണിച്ച് എയര്‍ടെല്‍ ആസമോണ്‍ പേ ഗിഫ്റ്റ് കാര്‍ഡ് നല്‍കുന്നു; സ്വന്തമാക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

By GizBot Bureau
|

ഇരുപത്തിമൂന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എയര്‍ടെല്‍ ആമസോണുമായി ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ പേ ഡിജിറ്റല്‍ ഗിഫ്റ്റ് കാര്‍ഡ് സൗജന്യമായി നല്‍കുന്നു. 51 രൂപ മൂല്യമുള്ള കാര്‍ഡ് ഇതുവരെ 10 ലക്ഷം ഉപഭോക്താക്കള്‍ക്കായി സ്വന്തമാക്കിയതായി എയര്‍ടെല്‍ അറിയിച്ചു. ഇതുപയോഗിച്ച് ആമസോണില്‍ നിന്ന് ഷോപ്പ് ചെയ്യാം. ഇതിന് പുറമെ മൊബൈല്‍ റീചാര്‍ജിനും ബില്ലുകള്‍ അടയ്ക്കുന്നതിനും ഈ തുക ഉപയോഗിക്കാവുന്നതാണ്.

 
23-ാം വാര്‍ഷികം പ്രമാണിച്ച് എയര്‍ടെല്‍ ആസമോണ്‍ പേ ഗിഫ്റ്റ് കാര്‍ഡ് നല്

ആമസോണ്‍ പേ ഗിഫ്റ്റ് കാര്‍ഡ് സ്വന്തമാക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം:

 

1. സ്മാര്‍ട്ട്‌ഫോണില്‍ അല്ലെങ്കില്‍ ഐഫോണില്‍ മൈ എയര്‍ടെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമാണ്.

2. ആപ്പിന്റെ ഹോം പേജില്‍ മുകള്‍ ഭാഗത്തായി Airtel Thansk എന്ന ബാനര്‍ കാണാന്‍ കഴിയും

3. ഇത് സെലക്ട് ചെയ്ത് ക്ലെയിം നൗ ബട്ടണില്‍ അമര്‍ത്തുക

4. ആസമോണ്‍ വെബ്‌സൈറ്റിലും ആപ്പിലും ഉപയോഗിക്കാന്‍ കഴിയുന്ന വൗച്ചര്‍ ഉപഭോക്താവിന് അപ്പോള്‍ തന്നെ ലഭിക്കും.

5. കോപ്പി ബട്ടണില്‍ അമര്‍ത്തി വൗച്ചര്‍ കോഡ് കോപ്പി ചെയ്യുക. ഇനി റിഡീം നൗ ബട്ടണില്‍ അമര്‍ത്തുക. നിങ്ങള്‍ ആമസോണ്‍ വെബ്‌സൈറ്റ് അല്ലെങ്കില്‍ ആപ്പിലേക്ക് നയിക്കപ്പെടും. സൈന്‍ ഇന്‍ ചെയ്യുക.

6. കോഡ് ബോക്‌സില്‍ കോഡ് പേസ്റ്റ് ചെയ്ത് ആഡ് നൗ ബട്ടണില്‍ അമര്‍ത്തിയാല്‍ മതി 51 രൂപ നിങ്ങളുടെ ആമസോണ്‍ പേ അക്കൗണ്ടില്‍ ചേര്‍ക്കപ്പെടും.

2018 ഒക്ടോബര്‍ 31 വരെ മാത്രമേ ഈ തുക ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. ഒരു ആമസോണ്‍ അക്കൗണ്ടില്‍ ഒരു ഗിഫ്റ്റ് കാര്‍ഡ് മാത്രമേ ഉപയോഗിക്കാനാവൂ എന്ന കാര്യവും ഓര്‍ക്കുക.

ഓഫര്‍ ലഭിക്കുന്നതിനായി പ്രീപെയ്ഡ് ഉപഭോക്താക്കള്‍ 100 രൂപ മുതല്‍ മുകളിലോട്ടുള്ള ബന്‍ഡില്‍ഡ് പാക്കും പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ ഇന്‍ഫിനിററി പ്ലാനുമായിരിക്കണം ഉപയോഗിക്കുന്നത്. മറ്റുള്ളവര്‍ക്ക് റീചാര്‍ജ് ചെയ്ത് കാര്‍ഡ് നേടാവുന്നതാണ്.

ജിയോഫോണിൽ എങ്ങനെ ഗൂഗിൾ മാപ്‌സ് ഉപയോഗിക്കാം?ജിയോഫോണിൽ എങ്ങനെ ഗൂഗിൾ മാപ്‌സ് ഉപയോഗിക്കാം?

Best Mobiles in India

Read more about:
English summary
Airtel provides Amazone Pay Gift Card for 23rd Anniversary That's all you have to do

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X