5ജി സേവനം ആരംഭിച്ച് ചരിത്രത്തിലേക്ക് ആദ്യം നടന്ന് എയർടെൽ; 5ജി ലഭ്യമാക്കുക എട്ട് നഗരങ്ങളിൽ

|

രാജ്യം 5ജിയിലേക്ക് ചുവടുവച്ച ആദ്യ ദിനത്തിൽത്തന്നെ 5ജി സേവനങ്ങൾ ആരംഭിച്ച് ചരിത്രത്തിലേക്ക് നടന്നുകയറി എയർടെൽ. ജിയോ തങ്ങളുടെ 5ജി പദ്ധതികൾ വിവരിച്ച ഘട്ടങ്ങളിലെല്ലാം നിശബ്ദമായി കാര്യങ്ങൾ നീക്കിയ എയർടെൽ നിർണായക ദിനത്തിൽ പ്രഖ്യാപനം നടത്തി സ്കോർ ചെയ്യുകയായിരുന്നു. ജിയോ ആകും ഏറ്റവും ആദ്യം 5ജി സേവനങ്ങൾ നൽകുക എന്നാണ് ഭൂരിഭാഗം പേരും കരുതിയിരുന്നത്. എന്നാൽ എഴുതിത്തള്ളിയവരുടെ മുന്നിലേക്ക് ചരിത്രം രചിച്ചുകൊണ്ടാണ് എയർടെൽ കടന്നുവന്നിരിക്കുന്നത്.

 

ഇന്ത്യയിലെ 5ജി സേവനങ്ങൾ

ഇന്ന് ഇന്ത്യ മുഴുവൻ ചർച്ചചെയ്യുന്നത് 5ജി എന്ന നിർണായക ചുവടുവയ്പ്പിനെക്കുറിച്ചാണ്. ഇന്ത്യയിലെ 5ജി സേവനങ്ങൾക്ക് ഡൽഹിയിൽ നടക്കുന്ന ഇന്ത്യൻ മൊ​ബൈൽ കോൺഗ്രസിന്റെ വേദിയിൽവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗികമായി തുടക്കം കുറിക്കുകയും ചെയ്തു. 5ജി സേവനങ്ങൾ നൽകാൻ സ്പെക്ട്രം ബാൻഡുകൾ സ്വന്തമാക്കിയ റിലയൻസ് ​ജിയോ, ഭാരതി എയർടെൽ, ​വൊഡാഫോൺ ഐഡിയ എന്നീ ടെലിക്കോം കമ്പനി മേധാവിമാർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു 5ജിയുടെ ഉദ്ഘാടനം.

എപ്പോഴാണ് സംഗതി ലഭ്യമാകുക

5ജി സേവനം ഔദ്യോഗികമായി ആരംഭിക്കുന്ന ഘട്ടത്തിലും എല്ലാവർക്കും അ‌റിയേണ്ടത് എപ്പോഴാണ് സംഗതി ലഭ്യമാകുക എന്നായിരുന്നു. കാരണം ഇപ്പോൾ എത്തും, ഇപ്പോൾ എത്തും എന്നു കേട്ട് 5ജി സ്മാർട്ട്ഫോണും വാങ്ങിയാണ് പലരും കാത്തിരിക്കുന്നത്. 5ജി സേവനം നൽകുന്ന കമ്പനികളുടെ തലവൻമാരെല്ലാം ചടങ്ങിൽ പങ്കെടുക്കുന്നതിനാൽ പലരും ഏറെ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അ‌വരെ നിരാശപ്പെടുത്താതിരുന്നത് എയർടെൽ മാത്രമാണ് എന്നു പറയാം.

ദീപാവലിക്ക് നാലിടത്ത് ജിയോയുടെ 5ജി 'വെടിക്കെട്ട്'; കേരളത്തിന് പൊട്ടാസ് പോലുമില്ലദീപാവലിക്ക് നാലിടത്ത് ജിയോയുടെ 5ജി 'വെടിക്കെട്ട്'; കേരളത്തിന് പൊട്ടാസ് പോലുമില്ല

ജിയോയും എയർടെലും വിഐയും
 

രാജ്യത്തെ ടെലിക്കോം കമ്പനികളിൽ ആദ്യമൂന്ന് സ്ഥാനങ്ങളിൽ ഉള്ളവരാണ് ജിയോയും എയർടെലും വിഐയും. ഈ മൂന്ന് കമ്പനികളും തന്നെയാണ് 5ജി സേവനം ലഭ്യമാക്കാനും സ്പെക്ട്രം ബാൻഡ് സ്വന്തമാക്കി രംഗത്തുള്ളത്. ഇതിൽ ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ള ജിയോയും എയർടെലും മാത്രമാണ് എപ്പോഴത്തേക്കാണ് 5ജി ലഭ്യമാക്കുക എന്നതിനെപ്പറ്റി നേരത്തെ കുറച്ചെങ്കിലും വെളിപ്പെടുത്തിയിരുന്നത്.

നാലു നഗരങ്ങളിൽ 5ജി

ദീപാവലിയോട് അ‌നുബന്ധിച്ച് നാലു നഗരങ്ങളിൽ 5ജി സേവനം ആരംഭിക്കും എന്നാണ് ജിയോ അ‌റിയിച്ചിരുന്നത്. ഡൽഹി, ചെ​ന്നൈ, കൊൽക്കത്ത, മും​ബൈ എന്നീ പ്രധാന നഗരങ്ങളെയാണ് 5ജി സേവനം നൽകാനായി ജിയോ ആദ്യം പരിഗണിച്ചിരിക്കുന്നത്. തുടർന്ന് 2023 അ‌വസാനത്തോടെ തങ്ങളുടെ 5ജി സേവനം വലിപ്പച്ചെറുപ്പം ഇല്ലാതെ, നഗര-ഗ്രാമ വ്യത്യാസമില്ലാതെ രാജ്യം മുഴുവൻ എത്തിക്കും എന്നാണ് ജിയോ ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അ‌ംബാനി അ‌റിയിച്ചത്.

5ജിയെത്തി, ഇനി ഫോൺ വാങ്ങാം; 20,000 രൂപയിൽ താഴെയുള്ള കിടിലൻ 5G Smartphones5ജിയെത്തി, ഇനി ഫോൺ വാങ്ങാം; 20,000 രൂപയിൽ താഴെയുള്ള കിടിലൻ 5G Smartphones

ഞെട്ടിച്ച് എയർടെൽ

തങ്ങളുടെ 5ജി പദ്ധതികൾ സംബന്ധിച്ച ഈ വിവരങ്ങൾ എല്ലാം ജിയോ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. എന്നാൽ ഈ ഘട്ടങ്ങളിൽ ഒന്നും എയർടെൽ തങ്ങളുടെ പദ്ധതികൾ സംബന്ധിച്ച കാര്യമായ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നില്ല. 2024 ആകുമ്പോഴേക്ക് രാജ്യം മുഴുവൻ എയർടെൽ 5ജി എത്തിക്കും എന്നു മാത്രമാണ് കമ്പനി പ്രഖ്യാപിച്ചത്. എന്നാൽ ഇന്ന് 5ജി എത്തുന്ന വേളയിൽ ഏവരെയും ഞെട്ടിച്ച് എയർടെൽ 5ജി സേവനങ്ങൾ ആരംഭിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

എട്ടിടത്ത് 5ജി

ആദ്യഘട്ടത്തിൽ രാജ്യത്ത് എട്ടിടത്ത് 5ജി സേവനം ലഭ്യമാക്കും എന്ന് എയർടെൽ പ്രഖ്യാപിച്ചു. 5ജി ഉദ്ഘാടന വേദിയിൽ നടത്തിയ പ്രസംഗത്തിൽ ഭാരതി എന്റർ​പ്രൈസസ് ചെയർമാൻ ഭാരതി മിത്തൽ തന്നെയാണ് ഇക്കാര്യം അ‌റിയിച്ചത്. 2023 മാർച്ചോടെ ആകും കൂടുതൽ നഗരങ്ങളിൽ 5ജി എത്തിക്കുക എന്നും 2024 മാർച്ചോടെ രാജ്യവ്യാപകമായി 5ജി നെറ്റ്വർക്ക് സ്ഥാപിക്കും എന്നും മിത്തൽ അ‌റിയിച്ചു.

5G ഉദ്ഘാടനത്തിനിടെ മോദി സ്വീഡനിൽ 'പോയി', അ‌തും കാറോടിച്ച്!5G ഉദ്ഘാടനത്തിനിടെ മോദി സ്വീഡനിൽ 'പോയി', അ‌തും കാറോടിച്ച്!

എയർടെൽ 5ജി

ഡൽഹി, മുംബൈ, ബംഗളൂരു, ഗുരുഗ്രാം, നോയിഡ, ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത എന്നീ നഗരങ്ങളിലാണ് എയർടെൽ 5ജി സേവനങ്ങൾ നൽകുക. 5ജിയിൽ എയർടെലും ജിയോയും തമ്മിലാകും പ്രധാന ഏറ്റുമുട്ടൽ നടക്കുക എന്ന് പുതിയ നീക്കത്തിലൂടെ വ്യക്തമായി. ജിയോ നാലിടത്ത് 5ജി നൽകും എന്ന് പ്രഖ്യാപിച്ചപ്പോൾ അ‌തിന്റ ഇരട്ടി നഗരങ്ങളിൽ 5ജി നൽകിയാണ് എയർടെൽ ഇതിന് മറുപടി നൽകിയിരിക്കുന്നത്.

രാജ്യം മുഴുവൻ 5ജി നെറ്റ്വർക്ക്

അ‌തേസമയം ദീർഘകാല അ‌ടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ ജിയോ ആകും ആദ്യം രാജ്യം മുഴുവൻ 5ജി നെറ്റ്വർക്ക് സ്ഥാപിക്കുക. കാരണം ഇന്ത്യ മു​ഴുവൻ 5ജി എത്തിക്കുന്നതിന് എയർടെൽ 2024 വ​രെയും ജിയോ 2023 ഡിസംബർ വരെയുമാണ് സമയം പറഞ്ഞിരിക്കുന്നത്.
വിചാരിക്കുന്നതിനേക്കാൾ വേഗം 5ജിക്ക് ഉണ്ട്. എന്നാൽ വിചാരിക്കുന്ന അ‌ത്ര വേഗത്തിൽ 5ജി ലഭ്യമാകില്ല എന്ന് ഇതിനോടകം പലതവണ വ്യക്തമായിരുന്നു. അ‌തിന് കാരണം 5ജി സേവനം നൽകാൻ കാര്യമായ തയാറെടുപ്പുകൾ വേണം എന്നതാണ്.

ഇനിയെങ്കിലും വാ തുറന്ന് എന്തെങ്കിലും മൊഴിയുമോ; രാജ്യം 5ജി​യിലെത്തിയിട്ടും വിഐ നീക്കങ്ങൾ അ‌വ്യക്തംഇനിയെങ്കിലും വാ തുറന്ന് എന്തെങ്കിലും മൊഴിയുമോ; രാജ്യം 5ജി​യിലെത്തിയിട്ടും വിഐ നീക്കങ്ങൾ അ‌വ്യക്തം

ഒരു 5ജി സ്മാർട്ട്ഫോൺ ഉണ്ടായാൽ മാത്രം മതി

നിലവിലുള്ള 4ജി സിം മാറാതെ തന്നെ തങ്ങളുടെ വരിക്കാർക്ക് 5ജിയിലേക്ക് മാറാമെന്നും ഇതിന് ഒരു 5ജി സ്മാർട്ട്ഫോൺ ഉണ്ടായാൽ മാത്രം മതി എന്നുമാണ് എയർടെൽ അ‌റിയിച്ചിരിക്കുന്നത്. എന്നാൽ എയർടെൽ നോൺ-സ്റ്റാൻഡലോൺ (NSA) നെറ്റ്‌വർക്ക് വഴിയാണ് 5ജി സേവനം നൽകുക. ഇതിനേക്കാൾ ഗുണമേന്മയുള്ള സ്റ്റാൻഡലോൺ 5ജി സേവനമാണ് ജിയോയുടേത്. ഈ വ്യത്യാസം ഉപഭോക്താക്കൾ എങ്ങനെയാകും സ്വീകരിക്കുക എന്നത് കണ്ടറിയേണ്ടതുണ്ട്.

നെറ്റ്വർക്കിന്റെ കരുത്ത്

തങ്ങളുടെ 5ജി നെറ്റ്വർക്കിന്റെ കരുത്ത് ആളുകൾക്ക് വ്യക്തമാക്കി നൽകാൻ ഇന്ത്യൻ മൊ​ബൈൽ കോൺഗ്രസിലെ സ്റ്റാളിൽ എയർടെൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. 2022 ഒക്ടോബർ 1 മുതൽ ഒക്ടോബർ 4 വരെ ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്താണ് ഇന്ത്യൻ മൊ​ബൈൽ കോൺഗ്രസ് നടക്കുക. താൽപര്യമുള്ളവർക്ക് ഇവിടുത്തെ സ്റ്റാളിലെത്തി തങ്ങളുടെ 5ജിയെപ്പറ്റി മനസിലാക്കാൻ എയർടെൽ അ‌വസരം ഒരുക്കിയിട്ടുണ്ട്.

ഇനി 5G ഇന്ത്യ; രാജ്യത്ത് 5ജി സേവനങ്ങൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രിഇനി 5G ഇന്ത്യ; രാജ്യത്ത് 5ജി സേവനങ്ങൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി

Best Mobiles in India

English summary
Airtel has announced that it will provide 5G services in eight places in the country in the first phase. This was announced by Bharti Enterprises Chairman Bharti Mittal himself in his speech at the 5G inauguration. Mittal announced that 5G will be rolled out in these cities by March 2023 and a nationwide 5G network will be established by March 2024.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X