ചിലവ് 10 രൂപ മുതൽ 5000 രൂപ വരെ; വമ്പന്മാർക്കിടയിലെ കുഞ്ഞന്മാരായ 6 എയർടെൽ പ്ലാനുകൾ
എയർടെൽ തങ്ങളുടെ പ്രിയപ്പെട്ട വരിക്കാർക്കായി പുതിയ പുതിയ പ്ലാനുകൾ അവതരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഇതിനിടയ്ക്ക് ചില പ്ലാനുകൾ നിർത്തലാക്കുകയും ചെയ്യുന്നുണ്ട്. എയർടെലിന്റെ മികച്ച റീച്ചാർജ് പ്ലാനുകളും (ഡാറ്റ പ്ലാനുകൾ ഒഴികെയുള്ളവ) അൺലിമിറ്റഡ് കോളിങ് ആനുകൂല്യവുമായാണ് എത്തുന്നത്. എന്നാൽ ഇതിനിടയിലും എയർടെൽ പ്ലാനുകളുടെ പട്ടികയിൽ ചില ടോക്ക്ടൈം പ്ലാനുകൾ കാണാൻകഴിയും.
അൺലിമിറ്റഡ് കോളിങ് സൗകര്യവും, ഡാറ്റ ഉപയോഗിച്ചുള്ള കോളിങ്ങും സാധ്യമാകുന്നതിനിടയിൽ ടോക്ക്ടൈം വൗച്ചറുകളുടെ പ്രസക്തി എന്താണ് എന്ന ചോദ്യം ഉയരുന്നുണ്ട്. ഉപഭോക്താക്കൾക്ക് അവരുടെ തനതായ ആവശ്യകതകൾ നിറവേറ്റുന്നതിനായി ടോപ്പ്-അപ്പ് പ്ലാനുകളോ ടോക്ക്ടൈം വൗച്ചറുകളോ ഉപയോഗിച്ച് റീചാർജ് ചെയ്യാം. മതിയായ ടോക്ക്‌ടൈം ഉണ്ടെങ്കിൽ സിം ആക്ടീവായി നിലനിർത്താൻ കഴിയും.

എയർടെൽ തങ്ങളുടെ ഉപയോക്താക്കൾക്കായി ഇപ്പോഴും ടോക്ക്ടൈം വൗച്ചറുകൾ നിലനിർത്തിയിട്ടുണ്ട്. ആവശ്യക്കാർക്ക് ഇത് ഉപയോഗിക്കാം. ആറ് ടോക്ക്ടൈം പ്ലാനുകളാണ് നിലവിൽ എയർടെൽ റീച്ചാർജ് പ്ലാൻ പട്ടികയിൽ കാണാൻ കഴിയുക. ഈ ആറ് പ്ലാനുകളും രാജ്യത്തുടനീളമുള്ള എല്ലാ ടെലിക്കോം സർക്കിളുകളിലെയും എയർടെൽ ഉപയോക്താക്കൾക്ക് ലഭ്യമാണ്.
10 രൂപ, 20 രൂപ, 100 രൂപ, 500 രൂപ, 1000 രൂപ, 5000 രൂപ എന്നീ നിരക്കുകളിലാണ് എയർടെലിന്റെ 6 റീച്ചാർജ് പ്ലാനുകൾ എത്തുന്നത്. 10 രൂപ പ്ലാൻ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടിൽ 7.47 രൂപയുടെ ടോക്ക്ടൈം അഥവാ ക്യാഷ് ബാലൻസ് ലഭിക്കും.

20 രൂപയുടെ പ്ലാനിൽ 14.95 രൂപ ടോക്ക്ടൈം ആണ് ലഭിക്കുക. അതേപോലെ 100 രൂപ പ്ലാനിൽ 81.75 രൂപ ടോക്ക്ടൈമും 500 രൂപ പ്ലാനിൽ 423.73 രൂപ ടോക്ക്ടൈമും 1000 രൂപ പ്ലാനിൽ 847.46 രൂപ ടോക്ക്ടൈമും 5000 രൂപ പ്ലാനിൽ 4237.29 രൂപ ടോക്ക്ടൈമും ലഭിക്കും.
മുൻപ് വിവിധ ടോക്ക്ടൈം പ്ലാനുകൾ ഉപയോഗിച്ചായിരുന്നു വ്യാപകമായി റീച്ചാർജ് ചെയ്യപ്പെട്ടിരുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഡാറ്റ ആനുകൂല്യവും മറ്റും വന്നതോടെയാണ് പ്ലാനുകളുടെ കാര്യത്തിൽ കാര്യമായ മാറ്റം ഉണ്ടായത്. ഇപ്പോഴും ചില പ്രത്യേക ഘട്ടങ്ങളിൽ ഈ ടോക്ക് ടൈം പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്ന ആളുകളുണ്ട്.
എങ്കിലും പൊതുവെ ടോക്ക് ടൈം പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നവരുടെ എണ്ണം വളരെ കുറവാണ്. അന്താരാഷ്ട്ര കോളുകൾ ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ ടോക്ക്ടൈം പ്ലാനുകൾ പ്രയോജനകരമായിരിക്കും. എന്നാൽ ഡാറ്റ ഉണ്ടെങ്കിൽ വാട്സ്ആപ്പ് പോലുള്ള ആപ്പുകൾ വഴി സൗജന്യമായി കോളുകൾ ചെയ്യാൻ സാധിക്കും എന്നകാര്യവും ഇവിടെ ഓർക്കേണ്ടതുണ്ട്.

എയർടെല്ലിൻ്റെ വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലും ടോക്‌ടൈം വൗച്ചറുകൾ ലഭ്യമാണ്. ഈ ടോക്ക് ടൈം പ്ലാനുകൾ ഡാറ്റ പോലുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നില്ല. ഉപയോക്താവിൻ്റെ അക്കൗണ്ടിലേക്ക് ക്യാഷ് ബാലൻസ് ചേർക്കാൻ മാത്രമേ ടോക്ക്‌ടൈം പ്ലാനുകൾ ഉപയോഗിക്കൂ. ഈ ബാലൻസ് ആവശ്യമുള്ള ഘട്ടങ്ങളിൽ ഉപയോഗിക്കാൻ സാധിക്കും.
അതേസമയം, റീച്ചാർജ് ചെയ്യാൻ ഒരുങ്ങുന്ന എയർടെൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട മറ്റൊരു സുപ്രധാന കാര്യമുണ്ട്. ജൂണിന് ശേഷം എയർടെൽ റീച്ചാർജ് പ്ലാനുകളുടെ നിരക്ക് ഉയർന്നേക്കും എന്നതാണ് അത്. ലോക്സഭാ ഇലക്ഷന് ശേഷം എയർടെൽ താരിഫ് നിരക്ക് വർധന നടപ്പാക്കും എന്ന് അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു.
അതിനാൽത്തന്നെ റീച്ചാർജ് ചെയ്യാൻ ഉദ്ദേശിക്കുന്ന എയർടെൽ ഉപയോക്താക്കൾ ദീർഘകാല വാലിഡിറ്റിയുള്ള പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നത് നന്നായിരിക്കും. വാർഷിക പ്ലാനുകൾ തെരഞ്ഞെടുക്കുന്നതാണ് കൂടുതൽ അനുയോജ്യം. അങ്ങനെയെങ്കിൽ നിരക്കുവർധനയുടെ ആഘാതം കാര്യമായി ബാധിക്കില്ല. ഒരുവർഷത്തേക്ക് മികച്ച ആനുകൂല്യങ്ങളോടെ എത്തുന്ന വാർഷിക പ്ലാനുകൾ എയർടെലിന്റെ പക്കലുണ്ട്.


Click it and Unblock the Notifications







