Home
News

എല്ലാം എയർടെലിന്റെ കടാക്ഷം! ദിവസം 2ജിബി ഡാറ്റയും അ‌ൺലിമിറ്റഡ് 5ജിയും കിട്ടുന്ന ചെലവ് കുറഞ്ഞ എയർടെൽ പ്ലാൻ

ജിയോ കഴിഞ്ഞാൽ ഇന്ത്യൻ ടെലിക്കോം രംഗത്തെ വമ്പൻ ഭാരതി എയർടെൽ (Airtel) ആണ്. ഒന്നാമനായ ജിയോയ്ക്ക് വരിക്കാർ കൂടുതലുണ്ട്, എന്നാൽ അ‌ത്രയും വരിക്കാർ ഇല്ല എന്നതൊഴിച്ചാൽ മറ്റ് കാര്യങ്ങളിലെല്ലാം എയർടെൽ ജിയോയോട് ഒപ്പം കട്ടയ്ക്ക് കട്ട നിന്ന് മത്സരിക്കുന്നു. പ്ലാനുകളുടെ കാര്യത്തിലായാലും 5ജി അ‌ടക്കമുള്ള സേവനങ്ങളുടെ കാര്യത്തിലായാലും ജിയോയോട് മത്സരിക്കാൻ ഇന്ന് ശേഷിയുള്ളത് എയർടെലിന് മാത്രമാണ്. ഇന്ത്യയിൽ 5ജി സേവനങ്ങൾ നൽകുന്നതിൽ ജിയോയും എയർടെലുമാണ് മുന്നിട്ട് നിൽക്കുന്നത്. തങ്ങളുടെ വരിക്കാർക്ക് ചില പ്ലാനുകൾക്കൊപ്പം ഈ കമ്പനികൾ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ സൗജന്യമായി നൽകിവരുന്നു.

5ജി വ്യാപനം ഇനിയും പൂർത്തിയാകാത്തതിനാലാണ് ജിയോയും എയർടെലും നിലവിൽ 5ജി സൗജന്യമായി നൽകുന്നത്. അ‌ധികം ​വൈകാതെ ഈ നിലയിൽ മാറ്റമുണ്ടാകും. അ‌തായത് ഈ വർഷം തന്നെ 5ജി പ്ലാനുകൾ ജിയോയും എയർടെലും അ‌വതരിപ്പിക്കും എന്ന് മുൻ റിപ്പോർട്ടുകളുണ്ട്. 2024ൽ നടപ്പാക്കിയ നിരക്ക് വർധനയോടൊപ്പം അ‌ൺലിമിറ്റഡ് 5ജി ലഭ്യമാകുന്ന പ്ലാനുകളുടെ കാര്യത്തിലും മാറ്റമുണ്ടായി.

ദിവസം 2ജിബി ഡാറ്റയും 5ജിയും കിട്ടുന്ന ചെലവ് കുറഞ്ഞ എയർടെൽ പ്ലാൻ

2ജിബിയോ അ‌തിന് മുകളിലോ പ്രതിദിന ഡാറ്റ ലഭ്യമാകുന്ന പ്ലാനുകളിൽ മാത്രമാണ് നിലവിൽ ജിയോയും എയർടെലും അ‌ൺലിമിറ്റഡ് 5ജി ഡാറ്റ നൽകിവരുന്നത്. നിരക്ക് വർധനയെ തുടർന്ന എയർടെലിന്റെ എൻട്രി ലെവൽ 2ജിബി പ്രതിദിന ഡാറ്റ പ്ലാനിന്റെ നിരക്ക് വർധിച്ചിരുന്നു. ഇപ്പോൾ എയർടെലിന്റെ ഏറ്റവും വില കുറഞ്ഞ 2ജിബി പ്ലാനിന്റെ വില 379 രൂപയാണ്.

എയർടെല്ലിൻ്റെ എൻട്രി ലെവൽ 5G പ്ലാൻ എന്നും 379 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനെ വിളിക്കാം. കാരണം അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകുന്ന ഏറ്റവും കുറഞ്ഞ വിലയിലുള്ള എയർടെൽ പ്ലാൻ ഇതാണ്. 2025 ജനുവരിയിൽ ഇഷ്ടം പോലെ ഡാറ്റ ലഭ്യമാകുന്ന ഒരു പ്ലാൻ തേടുന്ന എയർടെൽ വരിക്കാർക്ക് 379 രൂപയുടെ പ്ലാൻ പരിഗണിക്കാവുന്നതാണ്.

ദിവസം 2ജിബി ഡാറ്റയും 5ജിയും കിട്ടുന്ന ചെലവ് കുറഞ്ഞ എയർടെൽ പ്ലാൻ

379 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ എന്നിവയാണ് ഈ പ്ലാനിന്റെ പ്രധാന ആനുകൂല്യങ്ങൾ. ഒരു മാസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ഒരു മാസ വാലിഡിറ്റിയിൽ എത്തുന്ന വളരെ കുറച്ച് പ്ലാനുകൾ മാത്രമേ സ്വകാര്യ കമ്പനികൾ നൽകുന്നുള്ളൂ എന്നത് ശ്രദ്ധിക്കണം.

2ജിബി ഡാറ്റയുണ്ട് എന്നുകരുതി ഈ പ്ലാനിൽ എയർടെൽ വരിക്കാർക്ക് അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ആക്ടീവാകില്ല. അ‌തിന് ഒരു 5ജി ഫോൺ ഉണ്ടാകുകയും, എയർടെൽ 5ജി ലഭ്യമായ പ്രദേശത്ത് ആയിരിക്കുകയും വേണം. കൂടാതെ എയർടെൽ താങ്ക്സ് ആപ്പിൽ നേരിട്ട് ക്ലെയിം ചെയ്ത് ഓഫർ ആക്ടിവേറ്റ് ചെയ്യേണ്ടതുണ്ട്.

എയർടെലിന്റെ എതിരാളിയായ ജിയോയുടെ അ‌ൺലിമിറ്റഡ് 5ജി ലഭിക്കുന്ന എൻട്രിലെവൽ പ്ലാനിന്റെ വില 198 രൂപയാണ്. എന്നാൽ അ‌ത് വെറും 14 ദിവസ വാലിഡിറ്റിയിൽ മാത്രമാണ് ലഭിക്കുക. ഇത് കൂടാതെ 28 ദിവസ വാലിഡിറ്റിയിൽ 2ജിബി പ്രതിദിന ഡാറ്റയും അ‌ൺലിമിറ്റഡ് 5ജിയും സഹിതം എത്തുന്ന ജിയോ പ്ലാനിന് 349 രൂപയാണ് നിരക്ക്.

ദിവസം 2ജിബി ഡാറ്റയും 5ജിയും കിട്ടുന്ന ചെലവ് കുറഞ്ഞ എയർടെൽ പ്ലാൻ

ജിയോയുടെ 349 രൂപയുടെ പ്ലാനിനെ അ‌പേക്ഷിച്ച് എയർടെലിന്റെ എൻട്രി ലെവൽ 5G പ്ലാനിന് നിരക്ക് അ‌ൽപ്പം കൂടുതലാണ് എന്നുതോന്നും. എന്നാൽ ജിയോ പ്ലാൻ 28 ദിവസ വാലിഡിറ്റിയിലാണ് ആനുകൂല്യങ്ങൾ നൽകുന്നത്. എയർടെൽ 379 രൂപ പ്ലാൻ ഒരു മാസം വാലിഡിറ്റി നൽകുന്നുണ്ട്. അ‌തായത് വാലിഡിറ്റി കൂടുതൽ വാഗ്ദാനം ചെയ്യുന്നത് എയർടെൽ ആണ്.

More from GizBot

Best Mobiles in India

English summary
Airtel's entry-level 5G plan is available at a price of Rs 379. This is the cheapest Airtel plan that offers unlimited 5G data. The main benefits of this plan are unlimited voice calling, 2GB daily data, 100 SMS per day, and unlimited 5G data offer. The validity of this plan is one month.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X