Home
News

കാശ് മുടക്കാൻ മടിയില്ലെങ്കിൽ, എയർടെൽ വരിക്കാർ പരിചയപ്പെട്ടിരിക്കേണ്ട മൂന്ന് പ്ലാനുകൾ!

രാജ്യത്തെ ടെലിക്കോം കമ്പനികളിൽ രണ്ടാം സ്ഥാനത്തുള്ള എയർടെൽ മികച്ച നിരവധി പ്രീപെയ്ഡ് പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. മറ്റ് ടെലിക്കോം കമ്പനികളുടെ റീച്ചാർജ് പ്ലാനുകളെ അ‌പേക്ഷിച്ച് എയർടെൽ പ്ലാനിന് അ‌ൽപ്പം നിരക്ക് കൂടുതലാണ് എന്ന്​ പൊതുവെ ആളുകൾ പറയാറുണ്ട്. എന്നാൽ എയർടെൽ അ‌ത്തരം പരാതികൾക്ക് ചെവികൊടുക്കാറില്ല.

ഈടാക്കുന്ന തുകയ്ക്ക് ഏറ്റവും മൂല്യമുള്ള സേവനമാണ് തങ്ങൾ നൽകുന്നത് എന്നാണ് എയർടെലിന്റെ പക്ഷം. എയർടെൽ ഉപയോക്താക്കൾ പലപ്പോഴും അ‌തിനോട് യോജിക്കാറുണ്ട്. അ‌തിനാൽത്തന്നെ ഉയർന്ന നിരക്കിലുള്ള പ്ലാനുകൾ പുറത്തിറക്കാൻ കമ്പനി ഭയപ്പെടാറില്ല. എയർടെലിന്റെ ഉയർന്ന നിരക്കിലുള്ള രണ്ട് പ്രീമിയം പ്ലാനുകളും കുറഞ്ഞ തുകയുടെ വാർഷിക പ്ലാനും പരിചയപ്പെടാം.

എയർടെൽ വരിക്കാർ പരിചയപ്പെട്ടിരിക്കേണ്ട മൂന്ന് പ്ലാനുകൾ!

1799 രൂപയുടെ എയർടെൽ പ്ലാൻ: ഏറ്റവും കുറഞ്ഞ നിരക്കിൽ 365 ദിവസ വാലിഡിറ്റി നൽകുന്ന ഒരു എയർടെൽ പ്രീപെയ്ഡ് പ്ലാനാണിത്. അൺലിമിറ്റഡ് വോയിസ് കോളിംഗ്, 3600 എസ്എംഎസ്, 24 ജിബി ലംപ്സം ഡാറ്റ എന്നിവയാണ് 365 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭിക്കുക.

അ‌ധികം ഡാറ്റ ആവശ്യമില്ലാത്ത എയർടെൽ വരിക്കാർക്ക് ദീർഘകാല വാലിഡിറ്റിക്കായി തെരഞ്ഞെടുക്കാവുന്ന ഏറ്റവും അ‌നുയോജ്യമായ പ്ലാൻ ആണിത്. പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ ചില അ‌ധിക ആനുകൂല്യങ്ങളും എയർടെൽ ഈ പ്ലാനിൽ നൽകുന്നുണ്ട്. അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയാണ് അ‌വ.

2999 രൂപയുടെ എയർടെൽ പ്ലാൻ: അ‌ത്യാവശ്യം ഡാറ്റ ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ട് ഒരു വർഷത്തേക്ക് തെരഞ്ഞെടുക്കാവുന്ന എയർടെൽ പ്ലാൻ ആണിത്. 2 ജിബി പ്രതിദിന ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക. അ‌ൺലിമിറ്റഡ് വോയിസ് കോളിങ്, 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും ഈ പ്ലാനിലുണ്ട്.

365 ദിവസ വാലിഡിറ്റിയിലാണ് ഈ 2999 രൂപയുടെ പ്ലാൻ എത്തുന്നത്. അ‌പ്പോളോ 24|7 സർക്കിൾ, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവ പോലുള്ള അധിക ആനുകൂല്യങ്ങളും ഈ എയർടെൽ പ്രീപെയ്ഡ് വാർഷിക പ്ലാനിലുണ്ട്. 5ജി ഫോൺ ഉപയോക്താക്കൾക്ക് അ‌ൺലിമിറ്റഡ് 5ജി ഡാറ്റയും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

3359 രൂപയുടെ എയർടെൽ പ്ലാൻ: ഭാരതി എയർടെല്ലിൽ നിന്നുള്ള ഏറ്റവും നിരക്ക് കൂടിയ പ്ലാനുകളിൽ ഒന്നാണിത്. അ‌ൺലിമിറ്റഡ് ​വോയിസ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, എന്നീ ആനുകൂല്യങ്ങൾ പതിവുപോലെ ഈ പ്ലാനിലുമുണ്ട്. പ്രതിദിനം 2.5 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക.

എയർടെൽ വരിക്കാർ പരിചയപ്പെട്ടിരിക്കേണ്ട മൂന്ന് പ്ലാനുകൾ!

ഒടി​ടി സേവനങ്ങൾ ആസ്വദിക്കാൻ താൽപര്യമുള്ള ഉപയോക്താക്കൾക്ക് ഈ പ്ലാൻ കൂടുതൽ ഇഷ്ടപ്പെടും. കാരണം അ‌ധിക ആനുകൂല്യമായി 1 വർഷത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ ഈ പ്ലാനിൽ ലഭിക്കുന്നുണ്ട്. ഇതിനു പുറമേ സൗജന്യ ഹലോ ട്യൂൻസ്, വിങ്ക് മ്യൂസിക് തുടങ്ങിയ ആനുകൂല്യങ്ങളും ഈ വാർഷിക പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

പ്രതിമാസ പ്ലാനുകളെയും മൂന്ന് മാസ പ്ലാനുകളെയും അ‌പേക്ഷിച്ച് ഉപയോക്താക്കൾക്ക് കൂടുതൽ ലാഭം നൽകുന്നത് വാർഷിക പ്ലാനുകളാണ്. കൂടാതെ ഇടയ്ക്ക് ഉണ്ടാകുന്ന നിരക്ക് വർധനകളും വാർഷിക വരിക്കാരെ ബാധിക്കാറില്ല. എന്നാൽ ഒറ്റയടിക്ക് വലിയൊരു തുക ഒരുമിച്ച് മുടക്കേണ്ടിവരും എന്നതാണ് വാർഷിക പ്ലാനുകൾ തെരഞ്ഞെടുക്കുന്നതിൽ നിന്ന് പലരെയും പിന്തിരിപ്പിക്കുന്നത്.

അ‌തേസമയം, എയർടെൽ തങ്ങളുടെ 5ജി വ്യാപനവുമായി അ‌തിവേഗം മുന്നോട്ട് പോകുകയാണ്. ജിയോ ഉയർത്തുന്ന കനത്ത വെല്ലുവിളി മറികടക്കാൻ കൂടുതൽ ഇടങ്ങളിൽ ആദ്യം 5ജി എത്തിച്ച് കൂടുതൽ വരിക്കാരെ സ്വന്തമാക്കാനാണ് എയർടെൽ ലക്ഷ്യമിടുന്നത്. എങ്കിലും അ‌ടുത്ത വർഷത്തോടെ മാത്രമേ എയർടെലിന്റെ 5ജി വ്യാപനം പൂർത്തിയാകൂ. എന്നാൽ ജിയോയുടെ 5ജി വ്യാപനം ഈ വർഷംതന്നെ പൂർത്തിയായേക്കും.

More from GizBot

Best Mobiles in India

English summary
Airtel is offering two premium recharge plans at Rs 2999 and Rs 3359. It also offers an annual plan of Rs 1799. 1799 is the cheapest Airtel prepaid plan with 365 days validity. This plan comes with unlimited voice calling, 3600 SMS and 24GB lumpsum data with a validity of 365 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X