റീച്ചാർജ് പിഴച്ചാൽ നഷ്ടം പലവിധം! ദിവസം 1.5ജിബി ഡാറ്റ കിട്ടുന്ന എയർടെൽ പ്ലാനുകളുടെ മുഴുവൻ ലിസ്റ്റ് ഇതാ
മൊബൈൽ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം റീച്ചാർജ് പ്ലാനുകളുടെ തെരഞ്ഞെടുപ്പു ഏറെ പ്രധാനമാണ്. റീച്ചാർജിൽ പാളിപ്പോയാൽ പിന്നീട് ആ പ്ലാനിന്റെ വാലിഡിറ്റി കാലയളവ് മുഴുവൻ ആ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരും. അതല്ലെങ്കിൽ അത് പരിഹരിക്കാൻ ഒന്നുകിൽ അധികം പണം ചെലവഴിക്കേണ്ടിവരും. റീച്ചാർജിൽ ഡാറ്റയ്ക്കാണ് മൊബൈൽ ഉപയോക്താക്കൾ ഇപ്പോൾ പ്രഥമ പരിഗണന നൽകാറുള്ളത്.
എല്ലാ ടെലിക്കോം കമ്പനികളും തങ്ങളുടെ വരിക്കാർക്കായി വിവിധ അളവിൽ ഡാറ്റ അടങ്ങുന്ന പ്ലാനുകൾ നൽകിവരുന്നു. പലരുടെയും ഡാറ്റ ഉപയോഗം പല അളവിലാണ്. കൂടുതൽ പണം ഡാറ്റയ്ക്കായി ചെലവഴിക്കാൻ ആഗ്രഹിക്കാത്തവരും ധാരാളം. എല്ലാ ആളുകൾക്കും അനുയോജ്യമായ വിധത്തിൽ തെരഞ്ഞെടുക്കാവുന്ന പ്ലാനുകൾ ഇന്ന് നിലവിലുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലിക്കോം കമ്പനിയാണ് എയർടെൽ. ഉപയോക്താക്കൾക്കായി മികച്ച റീച്ചാർജ് പ്ലാനുകൾ എയർടെലും പുറത്തിറക്കിയിട്ടുണ്ട്. അതിൽ തെരഞ്ഞെടുക്കാവുന്ന ഏറ്റവും കുറഞ്ഞ അളവിലുള്ള പ്രതിദിന ഡാറ്റ 1.5 ജിബിയുടേതാണ്. അതിന് മുകളിൽ പ്രതിദിനം 2ജിബിയും 2.5 ജിബിയും 3ജിബിയുമൊക്കെയുള്ള പ്ലാനുകൾ വേറെയുമുണ്ട്.
ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭിക്കുക 1.5ജിബി പ്ലാനുകളാണ് എന്നതിനാൽ കൂടുതൽ പേരും തങ്ങളുടെ കൈയിലുള്ള പണത്തിന്റെ അളവ് അനുസരിച്ച് വിവിധ വാലിഡിറ്റികളിലുള്ള 1.5ജിബി പ്ലാനുകൾ തെരഞ്ഞെടുക്കുന്നു. കൂടുതൽ ഡാറ്റ വേണ്ടവർ മറ്റ് ഉയർന്ന പ്ലാനുകൾ തെരഞ്ഞെടുക്കുന്നു. 1.5ജിബിയുടെ ആറ് ഡാറ്റ പ്ലാനുകളാണ് എയർടെൽ ലഭ്യമാക്കിയിട്ടുള്ളത്.
299 രൂപ, 479 രൂപ, 519 രൂപ, 666 രൂപ, 719 രൂപ, 779 രൂപ എന്നീ നിരക്കുകളിലാണ് എയർടെലിന്റെ 1.5ജിബി പ്രതിദിന ഡാറ്റ പ്ലാനുകൾ ലഭ്യമാകുക. 28 ദിവസം മുതൽ 90 ദിവസം വരെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകളെത്തുന്നത്. പ്രതിദിന ഡാറ്റ ഉപയോഗം 1.5ജിബിയ്ക്ക് ഉള്ളിൽ നിൽക്കുന്നവർക്ക് അനുയോജ്യമായ ഈ പ്ലാനുകളെ പരിചയപ്പെടാം.
779 രൂപയുടെ എയർടെൽ പ്ലാൻ: അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 1.5 ജിബി പ്രതിദിന ഡാറ്റ, 100 എസ്എംഎസ് എന്നിവ 90 ദിവസത്തെ വാലിഡിറ്റിയോടെ ഈ പ്ലാനിൽ ലഭിക്കുന്നു. അൺലിമിറ്റഡ് 5ജി ഡാറ്റ, അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് സൗജന്യം എന്നിവയാണ് അധിക ആനുകൂല്യങ്ങൾ.
719 രൂപയുടെ എയർടെൽ പ്ലാൻ: 84 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 1.5 ജിബി പ്രതിദിന ഡാറ്റ, 100 എസ്എംഎസ് എന്നീ പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ, റിവാർഡ്‌സ് മിനി സബ്‌സ്‌ക്രിപ്‌ഷൻ, അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹെലോട്യൂൺസ്, അൺലിമിറ്റഡ് 5ജി ഡാറ്റ എന്നീ സേവനങ്ങളും ഈ പ്ലാൻ ലഭ്യമാക്കുന്നു.

666 രൂപയുടെ എയർടെൽ പ്ലാൻ: 77 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 1.5 ജിബി പ്രതിദിന ഡാറ്റ, 100 എസ്എംഎസ് എന്നിവ ഈ പ്ലാനിൽ ലഭിക്കുന്നു. അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക്, അൺലിമിറ്റഡ് 5ജി ഡാറ്റ എന്നിവയാണ് അധിക ആനുകൂല്യങ്ങൾ.
519 രൂപയുടെ എയർടെൽ പ്ലാൻ: അൺലിമിറ്റഡ് കോളിംഗ്, 1.5 ജിബി പ്രതിദിന ഡാറ്റ, 100 എസ്എംഎസ് എന്നിവ 60 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാൻ നൽകുന്നു. അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക്, അൺലിമിറ്റഡ് 5ജി ഡാറ്റ എന്നിവയാണ് അധിക ആനുകൂല്യങ്ങൾ.
479 രൂപയുടെ എയർടെൽ പ്ലാൻ: അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 1.5 ജിബി പ്രതിദിന ഡാറ്റ, 100 എസ്എംഎസ് എന്നിവ 56 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അൺലിമിറ്റഡ് 5ജി ഡാറ്റ, അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നീ ആനുകൂല്യങ്ങളും ഉണ്ട്.
299 രൂപയുടെ എയർടെൽ പ്ലാൻ: അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 1.5 ജിബി പ്രതിദിന ഡാറ്റ, 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. അൺലിമിറ്റഡ് 5ജി ഡാറ്റ, അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നീ അധിക ആനുകൂല്യങ്ങളും ലഭിക്കും.


Click it and Unblock the Notifications








