200 രൂപയിൽ താഴെ ചെലവിൽ റീച്ചാർജ് ചെയ്യാം; എയർടെൽ വരിക്കാർ പരിചയപ്പെട്ടിരിക്കേണ്ട മൂന്ന് പ്ലാനുകൾ
രാജ്യത്തെ ഏറെ പ്രധാനപ്പെട്ട ടെലിക്കോം കമ്പനികളിൽ ഒന്നാണ് എയർടെൽ (Airtel). മികച്ച സേവനം നൽകുന്നതിനാൽ നിരവധി പേർ ടെലിക്കോം ആവശ്യങ്ങൾക്കായി എയർടെലിനെ ആശ്രയിക്കുന്നു. ഡാറ്റ വേഗത ഉൾപ്പെടെയുള്ള കാര്യങ്ങളിൽ എയർടെലിനെതിരേ പൊതുവേ പരാതികൾ കുറവാണ്. പോരാത്തതിന് ഇപ്പോൾ എയർടെൽ സൗജന്യ 5ജി അടക്കം നൽകുകയും ചെയ്യുന്നുണ്ട്.
നിരക്കുകളുടെ കാര്യത്തിൽ മറ്റ് കമ്പനികളെ അപേക്ഷിച്ച് എയർടെൽ അൽപ്പം മുന്നിലാണ് എന്ന് പൊതുവെ ഒരു വിമർശനമുണ്ട്. എന്നാൽ എയർടെൽ ലഭ്യമാകുന്ന മികച്ച സേവനങ്ങൾ കണക്കിലെടുക്കുമ്പോൾ അത് ഒട്ടും കൂടുതലല്ല എന്നാണ് എയർടെൽ വരിക്കാർതന്നെ പറയുന്നത്. കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന പ്ലാനുകളും എയർടെൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

എല്ലാ വിഭാഗം ആളുകൾക്കും അവരുടെ ആവശ്യങ്ങൾക്കും ചെലവാക്കാൻ കഴിയുന്ന തുകയ്ക്കും അനുസരിച്ച് തെരഞ്ഞെടുക്കാൻ കഴിയുന്ന പ്ലാനുകൾ എയർടെൽ അവതരിപ്പിച്ചിട്ടുണ്ട്. 200 രൂപയ്ക്കുള്ളിൽ പോലും തെരഞ്ഞെടുക്കുന്ന പ്ലാനുകൾ എയർടെൽ പ്രീപെയ്ഡ് പ്ലാനുകളുടെ ലിസ്റ്റിൽ കാണാം. 155, 179, 199 രൂപ പ്ലാനുകളാണ് അവ.
കുറഞ്ഞ തുകയ്ക്ക് റീചാർജ് ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് അവരുടെ സിം വാലിഡിറ്റി നിലനിർത്താനും അതിനോടൊപ്പം കുറച്ച് ഡാറ്റയും നേടാനും 200 രൂപയിൽ താഴെ നിരക്കിൽ എത്തുന്ന 155, 179, 199 രൂപ പ്ലാനുകൾ സഹായിക്കും. ഈ മൂന്ന് പ്ലാനുകളും പുതിയ പ്ലാനുകളല്ല. ഇവയിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ പരിചയപ്പെടാം.

155 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: ഏറ്റവും കുറഞ്ഞ നിരക്കിലുള്ള എയർടെൽ റീച്ചാർജ് പ്ലാനാണിത്. ഈ എൻട്രിലെവൽ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ആകെ 1ജിബി ഡാറ്റ, 300 എസ്എംഎസ് എന്നിവയാണ് ലഭിക്കുക. 24 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. സിം വാലിഡിറ്റി നിലനിർത്താൻ ഇതിലും കുറഞ്ഞൊരു പ്ലാൻ എയർടെലിനില്ല.
179 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 300 എസ്എംഎസ് എന്നിവയോടൊപ്പം ആകെ 2 ജിബി ഡാറ്റയും ലഭിക്കും. 155 രൂപയുടെ പ്ലാനുമായി താരതമ്യം ചെയ്താൽ, 24 രൂപ അധികം മുടക്കുമ്പോൾ 4 ദിവസ വാലിഡിറ്റിയും 1ജിബി ഡാറ്റയും ഈ പ്ലാനിൽ കൂടുതലായി ലഭിക്കുന്നു.
199 രൂപയുടെ എയർടെൽ പ്ലാൻ: 30 ദിവസ വാലിഡിറ്റി ആഗ്രഹിക്കുന്ന എയർടെൽ വരിക്കാർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ തെരഞ്ഞെടുക്കാവുന്ന പ്ലാൻ ആണ് ഇത്. അൺലിമിറ്റഡ് വോയിസ് കോളിങ്, ആകെ 3 ജിബി ഡാറ്റ, 300 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ.

കുറഞ്ഞ നിരക്കിൽ എത്തുന്ന ഈ മൂന്ന് പ്ലാനുകളും ഡാറ്റ ആനുകൂല്യം നൽകുന്നുണ്ട് എങ്കിലും അവയുടെ അളവ് വളരെ തുച്ഛമാണ്. ഡാറ്റയുടെ അളവ് കൂടുന്നതിന് അനുസരിച്ചാണ് പലപ്പോഴും ടെലിക്കോം പ്ലാനുകളുടെ നിരക്ക് കൂടുന്നത്. അതിനാൽത്തന്നെ ഡാറ്റ ആവശ്യങ്ങൾ ധാരാളമായി ഉള്ളവർക്ക് ഈ പ്ലാനുകൾ അനുയോജ്യമല്ല.
അതേസമയം കോളിങ് ആവശ്യങ്ങൾ നിറവേറ്റുകയും അതോടൊപ്പം കുറഞ്ഞ ചെലവിൽ വാലിഡിറ്റി നിലനിർത്തുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന എയർടെൽ വരിക്കാർക്ക് ഈ മൂന്ന് പ്ലാനുകൾ പരിഗണിക്കാവുന്നതാണ്. അൺലിമിറ്റഡ് കോളിങ് ഈ മൂന്ന് പ്ലാനുകളും നൽകുന്നുണ്ട്. അതേസമയം തന്നെ ഡാറ്റ, കോളിങ്, എസ്എംഎസ് എന്നീ എല്ലാ ആനുകൂല്യങ്ങളും വേണ്ട വരിക്കാർക്ക് എയർടെലിന്റെ മറ്റ് പ്ലാനുകൾ പരിഗണിക്കാം.


Click it and Unblock the Notifications







